ഉള്ളടക്കത്തിലേക്ക് പോവുക

ഒരു നാൾ വരും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു നാൾ വരും
align=center
സംവിധാനംടി.കെ. രാജീവ് കുമാർ
കഥശ്രീനിവാസൻ
നിർമ്മാണംമണിയൻപിള്ള രാജു
അഭിനേതാക്കൾമോഹൻലാൽ
ശ്രീനിവാസൻ
സമീറ റെഡ്ഡി
ദേവയാനി
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംബി. അജിത്കുമാർ
സംഗീതംഎം.ജി. ശ്രീകുമാർ
വിതരണംദാമർ സിനിമ
റിലീസ് തീയതി
ജൂലൈ 9, 2010
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്3.5 കോടി

ടി.കെ. രാജീവ് കുമാർ സം‌വിധാനം നിർ‌വഹിച്ച് 2010 ജൂലൈ 9-നു് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഒരു നാൾ വരും. മോഹൻലാൽ - ശ്രീനിവാസൻ ജോഡി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്[1][2]. മണിയൻപിള്ളരാജു പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെയും തിരക്കഥ ശ്രീനിവാസനാണ് എഴുതിയിരിക്കുന്നത്. ബോളിവുഡ് നായിക നടിയായ സമീര റെഡ്ഡി ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രവുമാണ് ഇത്[3].

അഭിനേതാക്കൾ

[തിരുത്തുക]

മോഹൻലാൽ – കുളപ്പുള്ളി സുകുമാരൻ/DYSP നന്ദകുമാർ
ശ്രീനിവാസൻ – ഗോപീകൃഷ്ണൻ
സമീറ റെഡ്ഡി – മീര
ദേവയാനി – രാജലക്ഷ്മി
നെടുമുടി വേണു – പട്ടാളക്കാരൻ വാസുദേവൻ
മണിയൻ പിള്ള രാജു – വ്യവസായി
സുരാജ് വെഞ്ഞാറമ്മൂട് – ഗോപീകൃഷ്ണന്റെ ഡ്രൈവർ

ഗാനങ്ങൾ

[തിരുത്തുക]

മുരുകൻ കാട്ടാക്കട രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം. ജി. ശ്രീകുമാറാണ്. മനോരമ മ്യൂസിക്കാണ് ഇതിന്റെ ഓഡിയോ സി.ഡി പുറത്തിറക്കിയിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ പാടിയിരിക്കുന്നത് എം. ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, ശ്വേത, വിധുപ്രതാപ്, റിമി ടോമി, നിഷാന്ത്, പ്രീതി വാര്യർ എന്നിവരാണ്. കൂടാതെ നടൻ മോഹൻലാലും റിമി ടോമിയും ഒരുമിച്ച് നാത്തൂനേ നാത്തൂനേ... എന്നഗാനം ആലപിച്ചിരിക്കുന്നു.

നമ്പർഗാനംപാടിയത്ഗാനരചനസമയദൈർഘ്യം
1 പാടാൻ നിനക്കൊരു... എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര മുരുകൻ കാട്ടാക്കട
2 ഒരു കണ്ടൻ പൂച്ച വരുന്നേ... വിധു പ്രതാപ് മുരുകൻ കാട്ടാക്കട
3 മാവിൻ ചോട്ടിലെ മണമുള്ള... ശ്വേത മുരുകൻ കാട്ടാക്കട
4 നാത്തൂനേ നാത്തൂനേ... മോഹൻലാൽ, റിമി ടോമി മുരുകൻ കാട്ടാക്കട
5 പാടാൻ നിനക്കൊരു... കെ.എസ്. ചിത്ര മുരുകൻ കാട്ടാക്കട
6 പ്രണയനിലാവ്... നിഷാദ്, പ്രീതി വാര്യർ മുരുകൻ കാട്ടാക്കട
7 മാവിൻ ചോട്ടിലെ മണമുള്ള... എം.ജി. ശ്രീകുമാർ മുരുകൻ കാട്ടാക്കട

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറ പ്രവർത്തനംനിർവഹണം
ചമയംപ്രതീപ് രംഗൻ,
ലിജു പാമാംകോട് (മോഹൻലാൽ)
വസ്ത്രാലങ്കാരംകുമാർ എടപ്പാൾ,
മുരളി ടി.വി (മോഹൻലാൽ)
നിശ്ചലഛായാഗ്രഹണംഹരി തിരുമല
പരസ്യകലഹസൻ ദർവിഷ്
പി.ആർ.ഒ.വാഴൂർ ജോസ്
സൗണ്ട് എഫക്ട്സ്അരുൺ സീനു
സഹസംവിധാനംഅനിൽ മാത്യു
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്കിച്ചി പൂജപ്പുര
ഛായാഗ്രഹണസഹായിപ്രദീപ്,
ജോർജി ജോസഫ്,
സോജൻ
അസ്സോസ്സിയേറ്റ് ആർട്ട് ഡയറക്ടർസെയ്റി കലിസ്റ്റ്സ്
ശബ്ദലേഖനംഷാജി മാധവൻ,
ഫ്രാൻസിസ് സി. ഡേവിഡ്
ശബ്ദലേഖനം (ഗാനങ്ങൾ)കൃഷ്ണൻ (എസ്.എസ്. ഡിജിറ്റൽ),
ബെൻസൻ ഡിജിറ്റൽ സ്റ്റുഡിയോ
സംഘട്ടനംത്യാഗരാജൻ
കലാസംവിധാനംസിറിൾ കുരുവിള
ശബ്മിശ്രണംഅജിത് എ. ജോർജ്
നിർമ്മാണ നിയന്ത്രണംഅനിൽ മാത്യു
ചീഫ് ആസ്സോസ്സിയേറ്റ് ഡയറക്ടർജി. മാർത്താണ്ഡൻ
എഡിറ്റിംഗ്ബി. അജിത് കുമാർ
ഛായാഗ്രഹണംബി. പിള്ള
ഇന്ദിരാ രാജു
വിതരണംദാമർ ഫിലിംസ്
കഥ,
തിരക്കഥ,
സംഭാഷണം
ശ്രീനിവാസൻ
നിർമ്മാണംമണിയൻ പിള്ള രാജു
സംവിധാനംടി. കെ. രാജീവ് കുമാർ

പ്രദർശനശാലകളിൽ

[തിരുത്തുക]

ആദ്യ ആഴ്ചയിൽ ഈ ചിത്രം 2.25 കോടി ഗ്രോസ് കളക്ഷനായി ശേഖരിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]

ഏഷ്യാവിഷൻ ചലച്ചിത്രപുരസ്കാരം 2010[4]

അവലംബം

[തിരുത്തുക]
  1. മോഹൻലാലിന്റേയും ശ്രീനിവാസന്റേയും ഐ.എം.ഡി.ബി. താളുകളുടെ താരതമ്യത്തിൽ നിന്ന്
  2. http://www.zonkerala.com/magazine/oru-naal-varum-mohanlal-217.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-22. Retrieved 2010-05-11.
  4. "Asiavision Movie Awards 2010 winners". Archived from the original on 2011-02-24. Retrieved 2010-11-28.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒരു_നാൾ_വരും&oldid=4580543" എന്ന താളിൽനിന്ന് ശേഖരിച്ചത്