ഉള്ളടക്കത്തിലേക്ക് പോവുക

മണിയൻപിള്ള രാജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മണിയൻ പിള്ള രാജു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണിയൻപിള്ള രാജു
ജനനം
സുധീർ കുമാർ

(1955-04-20) 20 ഏപ്രിൽ 1955 (age 70) വയസ്സ്)
മറ്റ് പേരുകൾരാജു, മണിയൻപിള്ള
സജീവ കാലം1978 - ഇതുവരെ
ജീവിതപങ്കാളിഇന്ദിര
കുട്ടികൾ2 sons

മലയാള ചലച്ചിത്ര നടൻ.  ശേഖരൻ നായർ - സരസ്വതി അമ്മ ദമ്പതികളുടെ മകനായി 1957 ൽ തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ജനിച്ചു. യഥാർത്ഥ പേരു സുധീർ കുമാർ. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായി അഭിനയിച്ചത്.

മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിർമാതാവുമാണ് മണിയൻപിള്ള രാജു. 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടമാണ് ആദ്യ ചലച്ചിത്രം. 1981-ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം[1]. ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് രാജു മലയാള സിനിമയിൽ ഇടം ഉറപ്പിച്ചത്.

ജീവിതരേഖ

[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ശേഖരൻ നായരുടേയും സരസ്വതിയമ്മയുടേയും മകനായി 1955 ഏപ്രിൽ 20ന് ജനിച്ചു. യഥാർത്ഥ പേര് സുധീർ കുമാർ. നാലു സഹോദരങ്ങളിൽ ഏറ്റവും ഇളവയനാണ് രാജൂ. രമണി, രാധ, സുരേന്ദ്രൻ എന്നിവരാണ് സഹോദരങ്ങൾ. പ്രാഥമിക വിദ്യാഭ്യാസം ഗവ.മോഡൽ ബോയ്സ് എച്ച്.എസ്. തിരുവനന്തപുരം, വിക്ടറി ടൂട്ടോറിയൽ കോളേജ് എന്നിവിടങ്ങളിൽ നിന്നായിരുന്നു. 1973 മുതൽ 1975 വരെ മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കി.

1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായത്. അതിന് ശേഷമാണ് മണിയൻപിള്ള രാജു എന്നറിയപ്പെട്ട് തുടങ്ങിയത്. എന്നാൽ സുധീർ കുമാറിൻ്റെ ആദ്യ ചിത്രം 1975-ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം എന്ന സിനിമയായിരുന്നു.

1982-ലെ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങൾക്ക് തൻ്റേതായ ഒരു രീതി സൃഷ്ടിച്ച് രാജു മലയാള സിനിമയിൽ സജീവമായി. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമകളിൽ രാജൂ നായകനായും സഹനായകനായും ഒക്കെ മലയാള സിനിമയിൽ നിറഞ്ഞുനിന്നു.

250-ലധികം മലയാള സിനിമകളിൽ അഭിനയിച്ച രാജു ചലച്ചിത്ര നിർമാണ രംഗത്തും സജീവ സാന്നിധ്യമാണ്. 1988-ൽ റിലീസായ വെള്ളാനകളുടെ നാട് എന്ന സിനിമയാണ് രാജു ആദ്യമായി നിർമാണം ചെയ്ത സിനിമ[2]

സ്വകാര്യ ജീവിതം

  • ഭാര്യ : ഇന്ദിര
  • മക്കൾ : സച്ചിൻ, നിരഞ്ജൻ

നിർമ്മിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ചിരിച്ചും ചിരിപ്പിച്ചും - മണിയൻപിള്ള രാജു ഓർമക്കുറിപ്പുകൾ - മാതൃഭൂമി ബുക്സ്
  2. https://m3db.com/maniyanpilla-raju

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മണിയൻപിള്ള_രാജു&oldid=4562731" എന്ന താളിൽനിന്ന് ശേഖരിച്ചത്