ആറയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് ആറയൂർ. തെക്കൻ കേരളത്തിൻറെ ഭാഗമായ ഈ പ്രദേശം ചെങ്കൽ പഞ്ചായത്തിനുകീഴിലാണ്. നെയ്യാറ്റിൻകരയിൽ നിന്ന് 6 കി. മീ., തിരുവനന്തപുരത്തുനിന്ന് 30 കി. മീ. ,പാറശ്ശാലയിൽ നിന്നും 5 കി മീ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നു. പിൻ നമ്പർ 695122 ആണ്.

മഹാനായ സന്യാസിവര്യൻ അഭേദാനന്ദ സ്വാമിയിൽ നിന്ന് ആറയൂർ ലോകവ്യാപകമായി അറിയപ്പെട്ടു. സ്വാമി അഭേദാനന്ദജിയുടെ മനസ്സും ആത്മാവും ആറയൂരിന് വേണ്ടി സമർപ്പിച്ചിരുന്നു. ലോകപ്രശസ്തനായ സി. വി. രാമൻ പിള്ള, തിരുവിതാംകൂർ ജനറൽ ഓഫീസർ മേജർ ജനറൽ വി എൻ. പരമേശ്വരൻ പിള്ള (കുട്ടൻ പിള്ള) എന്നിവർ ആറയൂരിലാണ് ജനിച്ചത്.

ഉദിയങ്കുളങ്ങര, നെയ്യാറ്റിൻകര, പാറശ്ശാല എന്നിവിടങ്ങളാണ് സമീപ സ്ഥലങ്ങൾ. ധനുവച്ചപുരം, പാറശ്ശാല എന്നിവ അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളാണ്. ഇവിടത്തെ പ്രാദേശിക ഭാഷ മലയാളം ആണ്. ജനങ്ങളുടെ പ്രധാന ജോലി കൃഷിയാണ്. ഇവിടെയുള്ള ജനങ്ങളിൽ പ്രത്യേകിച്ച് മധ്യപൂർവ്വഭാഗത്തുള്ള ഭൂരിഭാഗവും ഇന്ത്യക്ക് പുറത്ത്, പ്രവർത്തിക്കുന്നു. ഈ ഗ്രാമത്തിൽ ഒരു കശുവണ്ടി ഫാക്ടറിയും പ്രവർത്തിക്കുന്നുണ്ട്.

ക്ഷേത്രം[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആറയൂർ&oldid=3333499" എന്ന താളിൽനിന്ന് ശേഖരിച്ചത്