ആറ്റിങ്ങൽ നഗരസഭ
ആറ്റിങ്ങൽ പട്ടണം | |
നഗരത്തിലെ പ്രധാനറോഡ് | |
8°41′N 76°50′E / 8.68°N 76.83°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
പ്രവിശ്യ | കേരളം |
ഭരണസ്ഥാപനങ്ങൾ | |
' | |
വിസ്തീർണ്ണം | 14.18ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് ആറ്റിങ്ങൽ. കേരളത്തിലെ പഴയ നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു ആറ്റിങ്ങൽ സ്വരൂപം. തിരുവിതാംകൂർ രാജകുടുംബവുമായി അഭേദ്യബന്ധമുണ്ടായിരുന്നു ഈ നാട്ടുരാജ്യത്തിന്. അനിഴംതിരുനാൾ മാർത്താണ്ഡവർമ്മ ആറ്റിങ്ങൽ കൊട്ടാരത്തിലാണ് ജനിച്ചത് [1]. സുദീർഘമായ സ്ത്രീ-ഭരണ സാരഥ്യം ആറ്റിങ്ങൽ രാജ്യത്തിന്റെ മാത്രം പ്രത്യേകതയാണ്. ആറ്റിങ്ങൽ റാണിമാർ അന്ന് താമസിച്ചിരുന്നത് ശ്രീപാദം കൊട്ടാരത്തിലായിരുന്നു. [2] 1922-ലാണ് നഗരസഭ സ്ഥാപിതമായത്, കേരളത്തിൽ സംസ്ഥാന രൂപീകരണത്തിനു മുൻപുതന്നെ ആറ്റിങ്ങൽ നഗരസഭ നിലവിൽ വന്നിരുന്നു.[3]
പേരിനു പിന്നിൽ[തിരുത്തുക]
ആറ്റിങ്ങൽ എന്നപേർ 14-ആം നൂറ്റാണ്ടിനുശേഷം ഉള്ള ചരിത്രത്താളുകളിൽ മാത്രമേ കാണുന്നുള്ളു. അതിനു മുൻപ് ഈ പ്രദേശം ചിറ്റാരിൻകരദേശം എന്നാണ് അറിയപ്പെട്ടിരുന്നത്. ആറ്റിങ്ങലിൽ തെക്കും വടക്കുമായി രണ്ടു നദികളാൽ (വാമനപുരം നദി, മാമം നദി) ചുറ്റപ്പെട്ടുകിടക്കുന്നു. ഈ നദികളുടെ തീരത്തുള്ള കര, പ്രദേശം എന്നർത്ഥത്തിൽ ചിറ്റാറ്റിൻകരദേശം എന്നറിയപ്പെട്ടിരുന്നു.[4]
ചരിത്രം[തിരുത്തുക]
ആറ്റിങ്ങൽ ചരിത്രം എന്നാൽ തിരുവിതാംകൂറിന്റെ ചരിത്രം; തിരുവിതാംകൂർ അമ്മ മഹാറാണിക്ക് താമസിക്കാൻ മഹാരാജാവ് അനുവദിച്ചു കൊടുത്ത കൊട്ടാരമാണ് ഇന്നും നിലവിലുള്ള ശ്രീപാദം കൊട്ടാരം. അവർക്കുവേണ്ട ചെലവുകൾക്ക് കരപിരിക്കാനും മറ്റും പൂർണ്ണാധികാരത്തോടെ കുറച്ചു പ്രദേശങ്ങളും വിട്ടു കൊടുത്തിരുന്നു. ഈ പ്രദേശങ്ങൾ ചേർത്താണ് ആറ്റിങ്ങൽ സ്വരൂപം ഉണ്ടാക്കിയത്. 1706 (കൊല്ലവർഷം 881)-ൽ ജനിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തുടങ്ങീ തിരുവിതാംകൂറിലെ പല മഹാരാജാക്കന്മാർക്കും ജന്മം നൽകിയത് ഇവിടുത്തെ കൊട്ടാരത്തിലായിരുന്നു. [5] [6]. തിരുവിതാംകൂറിൽ രാജാക്കന്മാർ അധികാരസ്ഥനങ്ങളിൽ ഇല്ലാത്തപ്പോൾ എല്ലാം ആറ്റിങ്ങൽ റാണിമാരായിരുന്നു ഭരണത്തിനു നേതൃത്വം നൽകിയിരുന്നത്. [7] ബ്രിട്ടീഷുകാർ, പോർച്ചുഗീസുകാർ, ഡച്ചുകാർ തുടങ്ങി ഭാരതത്തിൽ എത്തിയ ഒട്ടുമിക്ക യൂറോപ്യൻ ശക്തികൾക്കും സഹായ സഹകരണങ്ങൾ വെച്ചു നീട്ടാൻ ആറ്റിങ്ങൾ സ്വരൂപം മുൻപന്തിയിലായിരുന്നു, അതിലൂടെ ആറ്റിങ്ങൽ എന്ന പേരു ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തി ലോകപ്രസിദ്ധിയാർജ്ജിക്കാൻ സാധിച്ചു.
സ്വാതന്ത്ര്യസമരവും ആറ്റിങ്ങൽ ലഹളയും[തിരുത്തുക]
തിരുവിതാംകൂറിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായിരുന്നു ആറ്റിങ്ങൽ കലാപം. ഇത് നടന്നത് 1721-ലാണ്. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ 1697-ൽ കോട്ടപണിതു. ഇത് അവർക്ക് ദാനമായികൊടുത്ത പ്രദേശത്തായിരുന്നു എന്നുള്ളത് അന്നത്തെ പ്രഭുക്കന്മാർക്കും തദ്ദേശവാസികൾക്കും അപ്രീതിക്കു കാരണമായി. ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി ചരിത്രം പറയുന്നത്. അഞ്ചുതെങ്ങിൽ ബ്രിട്ടീഷുകാർ കോട്ട നിർമ്മിച്ചതിനുശേഷം ആറ്റിങ്ങൽ റാണിക്ക് എല്ലാവർഷവും ഇംഗ്ലീഷുകാർ അഞ്ചുതെങ്ങ് കോട്ടയിൽ നിന്ന് വിലപ്പെട്ട സമ്മാനം കൊടുത്തയയ്ക്കുക പതിവുണ്ടായിരുന്നു.
1721-ൽ സമ്മാനവുമായി 140 ഇംഗ്ലീഷുകാരുടെ സംഘം അഞ്ചുതെങ്ങിൽ നിന്നും ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. പക്ഷേ അവിടെ ഭരണം നടത്തിയിരുന്ന പ്രഭുക്കന്മാരായ പിള്ളമാർ, തങ്ങൾ വഴി സമ്മാനം റാണിയ്ക്ക് നല്കിയാൽ മതിയെന്ന് നിർദ്ദേശിച്ചെങ്കിലും ബ്രിട്ടിഷുമേധാവിയായിരുന്ന ഗിഫോർട്ട് ഇതംഗീരകരിക്കാൻ തയ്യാറായില്ല. പിള്ളമാരുടെ സഹായത്തോടെ പ്രക്ഷോപകർ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് ഏവരേയും കൊലപ്പെടുത്തി. അതിനുശേഷം അഞ്ചുതെങ്ങ കോട്ട വളഞ്ഞു, കോട്ട അവരുടെ നിയന്ത്രണത്തിൻ കീഴിലാക്കി. ആറുമാസത്തോളം ബ്രിട്ടീഷുകാർക്കെതിരായി ഈ ഉപരോധം തുടർന്നുപോന്നു. പക്ഷേ ബ്രിട്ടീഷുകാർ മലബാറിലെ തലശ്ശേരിയിൽ നിന്നും കൂടുതൽ ഇംഗ്ലീഷ് പട്ടാളം എത്തിക്കുകയും തുടർന്ന് കലാപത്തെ അടിച്ചമർത്തുകയും ചെയ്തു. ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെ ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുതൽ അധികാരം ഉറപ്പിക്കാനുള്ള കരാറുകൾ നേടിയെടുക്കാൻ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി മാറിയെന്നാണ് ചരിത്രത്തിന്റെ വിനോദം. ഈ കലാപം ആറ്റിങ്ങൽ റാണിയുടെ അറിവോടു കൂടിയാണ് നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാർക്ക് വേറിട്ട അഭിപ്രായം ഉണ്ട്. ഇത എന്തായാലും ഗിഫോർട്ടിനെ തദ്ദേശവാസികൾ വെറുത്തിരുന്നു എന്ന കാര്യത്തിൽ എല്ലാ ചരിത്രകാരന്മാരും ഒന്നിക്കുന്നു.[8]
ഭൂപ്രകൃതി[തിരുത്തുക]
ഭൂപ്രകൃതി അനുസരിച്ച് ചെരിവുകൾ, ചതിപ്പുകൾ, നദിതീരങ്ങൾ , വയൽ, സമതലങ്ങൾ, ചെറുകുന്നുകൾ എന്നിങ്ങനെ തരംതിരിക്കാം. വെട്ടുകല്ല്, കണിമൺ കലർന്ന പശിമരാശി മണ്ണ്, മണൽ എറിയ പശിമരാശി മണ്ണ് ഇതൊക്കെയാണ് ഇവിടുത്തെ പ്രധാന മണ്ണിനങ്ങൾ. ആറ്റിങ്ങൽ സമുദ്ര നിരപ്പിൽ നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്നു.[9]
ആരാധനാലയങ്ങൾ[തിരുത്തുക]
അതിരുകൾ[തിരുത്തുക]
- വടക്ക് --
- കിഴക്ക് --
- തെക്ക് --
- പടിഞ്ഞാറ് --
പ്രമുഖ സ്ഥലങ്ങൾ[തിരുത്തുക]
നഗരസഭാ വാർഡുകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ തിരുവിതാംകൂർ ചരിത്രം -- പി. ശങ്കുണ്ണി മേനോൻ
- ↑ തിരുവിതാംകൂർ ചരിത്രം -- പി. ശങ്കുണ്ണി മേനോൻ
- ↑ "ആറ്റിങ്ങൽ നഗരസഭ -- വിവരണം". മൂലതാളിൽ നിന്നും 2015-11-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-17.
- ↑ "ആറ്റിങ്ങൽ മുനിസിപ്പാലിറ്റി -- ആമുഖം". മൂലതാളിൽ നിന്നും 2015-11-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-17.
- ↑ തിരുവിതാംകൂർ ചരിത്രം -- പി. ശങ്കുണ്ണിമേനോൻ
- ↑ കേരള ചരിത്രം -- എ.ശ്രീധര മേനോൻ -- കറന്റ് ബുക്സ്.
- ↑ ഉമാകേരളം -- ഉള്ളൂർ എസ്. പരമേശ്വര അയ്യർ
- ↑ തിരുവിതാംകൂർ ചരിത്രം -- പി. ശങ്കുണ്ണി മേനോൻ
- ↑ "ആറ്റിങ്ങൽ മുനിസിപാലിറ്റി". മൂലതാളിൽ നിന്നും 2015-11-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-17.