ഇടവ ഗ്രാമപഞ്ചായത്ത്
ഇടവ ഇടവ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Thiruvananthapuram |
ഏറ്റവും അടുത്ത നഗരം | Varkala |
നിയമസഭാ മണ്ഡലം | Varkala |
ജനസംഖ്യ | 48,054 (2007[update]) |
സാക്ഷരത | 98.97% |
സമയമേഖല | IST (UTC+5:30) |
8°46′02″N 76°41′24″E / 8.7671°N 76.6901°E തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഇടവ.[1] വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
[തിരുത്തുക]ഉമയമ്മ മഹാറാണിയുടെ ഭരണകാലത്ത് വേണാട് ആക്രമിച്ച മുകിലന്മാർ തോവാള മുതൽ ഇടവാവരെ ആധിപത്യം സ്ഥാപിച്ചു. ആറ്റിങ്ങൽ റാണിയുടെ അനുവാദപ്രകാരം 1726 ൽ ഇംഗ്ളീഷുകാർ ഇടവയിൽ ഒരു പണ്ടകശാല നിർമിച്ചു.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
[തിരുത്തുക]സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർക്കും സ്റേറ്റ് കോൺഗ്രസ്സ് നേതാക്കൾക്കും 1945-ൽ കാപ്പിൽ വെൺകുളം എന്നിവിടങ്ങളിൽ വച്ച് സ്വീകരണം നല്കിയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കുവേണ്ടി ഹിലാൽ എന്ന പ്രസിദ്ധീകരണം ഇടവായിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]1942ൽ വിവേകാന്ദവിലാസം ഗ്രന്ഥശാല സ്ഥാപിച്ചു. കേരളത്തിലേ തന്നെ ഏറ്റവും മികച്ച അറബിക് അച്ചടി ശാലയും ഇടവയ്ക്ക് സ്വന്തമായി ഉണ്ടായിരുന്നു. പിൽക്കാലത്ത് ആ സ്ഥലത്തിന് പ്രസ്സ് മുക്ക് എന്നാ പേര് വന്നത് അങ്ങനെയാണ്.
വാണിജ്യ-ഗതാഗത പ്രാധാന്യം
[തിരുത്തുക]ഈ പഞ്ചായത്തിൽ രണ്ട് റയിൽവേ സ്റേഷനുകളുണ്ട്. പായ്ക്കപ്പൽ നിർമ്മാണത്തിൽ ഈ പ്രദേശം കേൾവിപ്പെട്ടിരുന്നു. വിദേശങ്ങളിൽ കയർ ഉൽപ്പന്നങ്ങൾ കയറ്റി അയച്ചിരുന്ന ഒരു വൻകിട കയർ ഫാക്ടറി ഇടവാ ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്നു.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]1952-53 ലാണ് ഈ പഞ്ചായത്ത് നിലവിൽ വന്നത്. മുഹമ്മദ് ഹനീഫയായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്.
അതിരുകൾ
[തിരുത്തുക]വടക്ക് : ഇടവ-നടയറ കായൽ തെക്ക് : വർക്കല നഗരസഭ കിഴക്ക് : വർക്കല നഗരസഭ പടിഞ്ഞാറ് : അറബിക്കടൽ
ഭൂപ്രകൃതി
[തിരുത്തുക]ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ സമതലം, ചരിവു പ്രദേശം, താഴ്വരകൾ, താഴ്ന്ന പ്രദേശം, തീരപ്രദേശം എന്നിങ്ങനെ തരംതിരിക്കാം.
ജലപ്രകൃതി
[തിരുത്തുക]ഇടവ-നടയറ കായലും കനാലുകളും, കുളങ്ങൾ, തോടുകളൾ പ്രധാന ജലസ്രോതസ്സുകൾ.
ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ
[തിരുത്തുക]- കാപ്പിൽ ശിവ, ഭഗവതി ക്ഷേത്രങ്ങൾ,
- മാന്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം,
- ഇടവാ പാലക്കാവ് ഭഗവതിക്ഷേത്രം,
- കാപ്പിൽ കിണറ്റുവിളാകം ശ്രീ ബാലഭദ്ര ദേവീ ക്ഷേത്രം,
- പാറയിൽ കളരി ക്ഷേത്രം,
- കാപ്പിൽ മണലിൽ ദുർഗ്ഗാദേവി ക്ഷേത്രം
- കാപ്പിൽ പനനിന്നവിള അന്നപൂർണ്ണേശ്വരി-ഭദ്രകാളി ക്ഷേത്രം
- വെൺകുളം ശ്രീ മംഗല്യേശ്വരീ ക്ഷേത്രം,
- ലക്ഷ്മീപുരം തിനവിള ഭഗവതി ക്ഷേത്രം,
- ഓടയം പറമ്പിൽ ഭദ്രകാളി ക്ഷേത്രം
- ഇടവ വലിയപള്ളി (മുസ്ളീം പള്ളി,
- ആലുമ്മൂട്ടിൽ പള്ളീ,
- വലിയ മലപ്പുറത്തു പള്ളീ,
- ഓടയം സുന്നി വലിയപള്ളി
- ഓടയം നദ്‌വത്തുൽ മുസ്ലീം മസ്ജിദ്
തുടങ്ങിയവയാണ് പഞ്ചായത്തിലെ പുരാതനവും പ്രധാനപ്പെട്ടതുമായ ആരാധനാലയങ്ങൾ.
വിനോദസഞ്ചാര കേന്ദ്രങ്ങൾ
[തിരുത്തുക]കേരള ടൂറിസം പ്രമോഷൻ കൌൺസിലിന്റെ കീഴിലുള്ള ഒരു ബോട്ട്‌ക്ലബ് കാപ്പിൽ ആരംഭിച്ചിട്ടുണ്ട്. കാപ്പിലിന് പുറമേ ശ്രീ എയ്റ്റ്, വെറ്റക്കട, മാന്ത്ര തുടങ്ങിയ സ്ഥലങ്ങളെല്ലാം വിനോദസഞ്ചാര പ്രാധാന്യമുള്ള കേന്ദ്രങ്ങളാണ്.
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]- കാപ്പിൽ
- കാപ്പിൽ.എച്ച്.എസ്
- അംബേദ്ക്കർ
- പാറയിൽ
- വെൺകുളം
- പൊട്ടക്കുളം
- കാട്ടുവിള
- കുരുവിള
- വെൺകുളം എൽ.വി.യു.പി.എസ്.
- ചെമ്പകത്തിൻമൂട്
- ഓടയം
- ഹൈസ്കൂൾ
- മാന്തറ
- ശ്രീയേറ്റ്
- മദ്രസ
- ഇടവ പി.എച്ച്.സി.
- വെറ്റക്കട
അവലംബം
[തിരുത്തുക]