മണമ്പൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് മണമ്പൂർ .[1] വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

സ്ഥലനാമോൽപത്തി[തിരുത്തുക]

സുബ്രഹ്മണ്യ തിരുമണമാഘോഷിച്ച ഊരാണ് മണമ്പൂരായതെന്നാണ് ഐതിഹ്യം.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാല 1943-ൽ സ്ഥാപിച്ചു. (ആർട്ടിസ്റ് രാജാരവിവർമ ഗ്രന്ഥശാല)

വാണിജ്യ-ഗതാഗത പ്രാധാന്യം[തിരുത്തുക]

ആദ്യകാലത്ത് ഇവിടത്തെ കയറുല്പന്നങ്ങൾ തീരദേശജലഗതാഗത മാർഗ്ഗം ആലപ്പുഴയിലേക്കും മറ്റും കൊണ്ടുപോയിരുന്നു. കയർ വ്യവസായവും, കൈത്തറിയുമായിരുന്നു പഞ്ചായത്തിലെ ആദ്യകാല കുടിൽ വ്യവസായങ്ങൾ.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

1953-ൽ മണമ്പൂര്, ഒറ്റൂര് ഭാഗങ്ങൾ ചേർന്ന് മണമ്പൂര് പഞ്ചായത്ത് രൂപംകൊണ്ടു. ഈ പഞ്ചായത്തിന്റെ പ്രസിഡന്റ് കെ.ആർ. ഗോപാലകൃഷ്ണക്കുറുപ്പായിരുന്നു. 1977-ൽ വിഭജടിസ്ഥാനത്തിൽ പഞ്ചായത്തുകൾ നിലവിൽ വന്നപ്പോൾ മണമ്പൂര് പഞ്ചായത്തിന്റെ നോമിനേറ്റഡ് പ്രസിഡന്റ് ഹബീബ് മുഹമ്മദായിരുന്നു.

ഭൂപ്രകൃതി[തിരുത്തുക]

ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിവുകൾ, താഴ്വരകൾ, തീരസമതലം എന്നിങ്ങനെ തരംതിരിക്കാം. ചെങ്കൽ കലർന്ന മണ്ണ്, ചരൽ കലർന്ന മണ്ണ്, കളിമണ്ണ് കലർന്ന മണ്ണ് ഇവയാണ് . പ്രധാന മണ്ണിനങ്ങൾ. സമുദ്രനിരപ്പിൽ നിന്നും 75 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ചിറകളും, തോടുകളും കുളങ്ങളും, വർഷംതോറും ലഭിക്കുന്ന മഴയുമാണ് പ്രധാന ജലസ്രോതസ്സുകൾ.

ആരാധനാലയങ്ങൾ[തിരുത്തുക]

മണമ്പൂര് സുബ്രഹ്മണ്യസ്വമി ക്ഷേത്രം, കവലയൂര് മഹാവിഷ്ണു-മഹാദേവ ക്ഷേത്രം, പാർത്തുകോണം ശ്രീ ഭഗവതി ക്ഷേത്രം, വില്ല്യമംഗലം ശ്രീ മണികണ്ഠ സ്വാമി ക്ഷേത്രം ആദിയൂർ ശിവക്ഷേത്രം, മൂങ്ങോട് സെന്റ് സെബാസ്റ്റിയനോസ് ചർച്, കടുവയിൽതങൽ മുസ്ലീം പള്ളി എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ.

ഗ്രാമ പഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

 1. പാർത്തുകോണം
 2. കുഴിവിള
 3. ‍ഗുരുനഗർ
 4. മണമ്പൂർ
 5. പുത്തൻകോട്
 6. ചാത്തമ്പറ
 7. തെഞ്ചേരികോണം
 8. പാലാംകോണം
 9. കണ്ണങ്കര
 10. കൊടിതൂക്കിക്കുന്ന്
 11. പെരുങ്കുളം
 12. പൂവത്തുമൂല
 13. കാഞ്ഞിരത്തിൽ
 14. കുളമുട്ടം
 15. കവലയൂർ

അവലംബം[തിരുത്തുക]

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ഇടവ ഗ്രാമപഞ്ചായത്ത്)