കരവാരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരവാരം
Map of India showing location of Kerala
Location of കരവാരം
കരവാരം
Location of കരവാരം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ഉപജില്ല ചിറയികീഴ്
ജനസംഖ്യ 16,774 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 8°45′08″N 76°48′10″E / 8.75227°N 76.8029°E / 8.75227; 76.8029

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കരവാരം .[2]. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

കട്ടപ്പറമ്പ് ഗവ. എൽ. പി. എസ്. (90 വർഷത്തെ പഴക്കം) മേവർക്കൽ ഗവ: എൽ. പി. എസ് ഇവയാണ് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകൾ.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

1953- ൽ ആലങ്കോട് വിñജിന്റെ പ്രദേശങ്ങളും, കരവാരം വിñജിന്റെ പ്രദേശങ്ങളും ചേർത്ത് കരവാരം പഞ്ചായത്ത് രൂപവത്കരിച്ചു. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് കോവിലഴികം എൻ. സുരേന്ദ്രനാഥ് ആയിരുന്നു.

ഭൂപ്രകൃതി[തിരുത്തുക]

ഭൂപ്രകൃതി അനുസരിച്ച് ഉയർന്ന സമതലം, ചരിവു പ്രദേശങ്ങൾ, സമതല പ്രദേശം, താഴ്വരകൾ, പാടശേഖരങ്ങൾ, പാറക്കെട്ടുകൾ, ആറ്റിൻ തീര സമതലം എന്നിങ്ങനെ തരംതിരിക്കാം. തോടുകളും ചിറകളുമാണ് പ്രധാന ജലസ്രോതസ്സ്

ആരാധനാലയങ്ങൾ[തിരുത്തുക]

വടക്കോട്ട് കാവ് ധർമശാസ്താംക്ഷേത്രം, തൃക്കോവിൽ മഹാദേവക്ഷേത്രം; puthukunnu mahadeva kshetram തുടങ്ങിയ ക്ഷേത്രങ്ങളും കñമ്പലം, പാവñ, മണ്ണൂർഭാഗം ജുമാഅത്ത് പളളികൾ തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ.

ഗ്രാമ പഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

 1. കല്ലമ്പലം
 2. പുതുശ്ശേരിമുക്ക്
 3. എതുക്കാട്
 4. കൊണ്ണൂറി
 5. മുടിയോട്ടുകോണം
 6. കണ്ണാട്ടുകോണം
 7. പട്ടകോണം
 8. ഞാറയ്ക്കാട്ടുവിള
 9. ഇരമം
 10. വഞ്ചിയൂർ
 11. പട്ടള
 12. പള്ളിമുക്ക്
 13. മേവർക്കൽ
 14. ആലംകോട്
 15. ചാത്തമ്പറ
 16. തോട്ടയ്ക്കാട്
 17. കരവാരം

അവലംബം[തിരുത്തുക]

 1. "India Post :Pincode Search". ശേഖരിച്ചത് 2008-12-16.
 2. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കരവാരം ഗ്രാമപഞ്ചായത്ത്)