കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ, തിരുവനന്തപുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്ത് . കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്തിന് 133.38 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 14 വാർഡുകളുമുണ്ട്.

അതിരുകൾ[തിരുത്തുക]

വടക്കുഭാഗത്ത് ചിറയിൻകീഴ് ബ്ളോക്കും, കിഴക്കുഭാഗത്ത് നെടുമങ്ങാട്, വാമനപുരം ബ്ളോക്കുകളും, തെക്കുഭാഗത്ത് തിരുവനന്തപുരം റൂറൽ ബ്ളോക്കും പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകൾ.

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

  1. ശ്രീകാര്യം ഗ്രാമ പഞ്ചായത്ത്
  2. പോത്തൻകോട് ഗ്രാമ പഞ്ചായത്ത്
  3. മംഗലപുരം ഗ്രാമ പഞ്ചായത്ത്
  4. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്
  5. കഠിനംകുളം ഗ്രാമ പഞ്ചായത്ത്
  6. കഴക്കൂട്ടം ഗ്രാമ പഞ്ചായത്ത്


വിലാസം[തിരുത്തുക]


കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത്
കഴക്കൂട്ടം - 695582
ഫോൺ : 0471 2418258
ഇമെയിൽ : bdokzmtvm@sancharnet.in

അവലംബം[തിരുത്തുക]