Jump to content

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°41′9″N 76°45′21″E, 8°40′15″N 76°46′11″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾശങ്കരമംഗലം, മേലാറ്റിങ്ങൽ, വിളയിൽമൂല, കീഴാറ്റിങ്ങൽ, തിനവിള, ശാസ്താംനട, ആയിക്കുടി, ഊട്ടുപറമ്പ്, തെക്കുംഭാഗം, റെയിൽവേ സ്റ്റേഷൻ, കടയ്ക്കാവൂർ, ഭജനമഠം, നിലയ്ക്കാമുക്ക്, മണനാക്ക്, പെരുംകുളം, കല്ലൂർക്കോണം
ജനസംഖ്യ
ജനസംഖ്യ23,037 (2001) Edit this on Wikidata
പുരുഷന്മാർ• 10,665 (2001) Edit this on Wikidata
സ്ത്രീകൾ• 12,372 (2001) Edit this on Wikidata
സാക്ഷരത നിരക്ക്87.99 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ• 695306
LGD• 221759
LSG• G010306
SEC• G01066
Map

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കടയ്ക്കാവൂർ .[1]. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം

[തിരുത്തുക]

വേണാടിന്റെ അധീനതയിലായിരുന്നു കടയ്ക്കാവൂർ. തുടർന്ന് ആറ്റിങ്ങൽ റാണിയുടേയും അതിനുശേഷം ബ്രിട്ടീഷുകാരുടേയും അധീനതയിലായി.

സ്ഥലനാമോൽപത്തി

[തിരുത്തുക]

കടലും കായലും ചേർന്നുകിടക്കുന്ന പ്രദേശമെന്ന നിലയിൽ കടൽ- കായൽ ഊര് എന്നത് കടയ്ക്കാവൂർ ആയി രൂപാന്തരപ്പെട്ടു[അവലംബം ആവശ്യമാണ്]. കടയ്ക്കാവൂരിന്റെ ഉയർന്ന പ്രദേശങ്ങളിൽ അടയ്ക്കാകൃഷി ചെയിതിരുന്നതിനാൽ അടയ്ക്കാവൂർ എന്ന പേർ ലഭിച്ചു എന്നും പിന്നീട് കടയ്ക്കാവൂർ ആയി എന്നും പറയപ്പെടുന്നു[അവലംബം ആവശ്യമാണ്].

കടക്കാനാവാത്ത ഊര് ആണ് കടയ്ക്കാവൂർ ആയതെന്നും ഒരു ചൊല്ല് പറഞ്ഞു കേട്ടിട്ടുണ്ട്.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

[തിരുത്തുക]

ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് എൻ . കുഞ്ഞുരാമന്റെ നേതൃത്വത്തിൽ ഇവിടെ സജീവമായ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1721-ൽ ആറ്റിങ്ങൽ ലഹള നടന്നു. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സമരമായിരുന്നു ആറ്റിങ്ങൽ കലാപം.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

[തിരുത്തുക]

ആർ. പ്രകാശത്തിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം, തൊഴിലാളി പ്രസ്ഥാനങ്ങൾ, നാവിക തൊഴിലാളി യൂണിയൻ എന്നിവ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചിരുന്നു. മഹാത്മാഗാന്ധി റിക്രിയേഷൻ ക്ലബ്ബ്, കാളിദാസ വായനശാല എന്നിവ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നു.

വാണിജ്യ-ഗതാഗത പ്രാധാന്യം

[തിരുത്തുക]

കടയ്ക്കാവൂർ ഉല്പന്നമായ അഞ്ചുതെങ്ങ് കയർ പ്രശസ്തമാണ്. കയർ, കൊപ്ര തുടങ്ങിയ വ്യവസായങ്ങളിലും ഈ പ്രദേശം മുൻപന്തിയിലായിരുന്നു. ജലഗതാഗതമാർഗ്ഗം നിലനിന്നിരുന്ന ഇവിടെ കടയ്ക്കാവൂരിനെയും അഞ്ചുതെങ്ങിനെയും ബന്ധിപ്പിച്ചിരുന്നത് കായൽ വഴിയാണ്. ]]ചാക്ക]] വഴി തിരുവനന്തപുരത്തേക്കും കൊല്ലം വഴി ആലപ്പുഴയിലേക്കുമുളള ജലഗതാഗത മാർഗ്ഗം ഇതായിരുന്നു. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ കൊല്ലം- തിരുവനന്തപുരം ലൈനിലെ പ്രധാന സ്റ്റേഷനാണ്. പണ്ട് കൽക്കരി എൻജിനുകൾ (തീവണ്ടികൾ) അല്ലെങ്കിൽ (Steam Engine) തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ ജലം നിറയ്ക്കുവാനായി എല്ലാ തീവണ്ടികളും നിർത്തുന്ന പ്രധാനപ്പെട്ട ഒരു സ്റേഷൻ ആയിരുന്നു കടയ്ക്കാവൂർ.

അതുപോലെ തന്നെ ചരക്കുവണ്ടികളും ചരക്കിറക്കുന്ന ഒരു സ്റ്റേഷൻ ആയിരുന്നു കടയ്ക്കാവൂർ.ബ്രിട്ടീഷ് ഭരണകാലത്ത് അഞ്ചുതെങ്ങ് കോട്ടയിൽ ശേഖരിക്കുന്ന കുരുമുളക് ഉൾപ്പെടെയുള്ള ചരക്കുകൾ കൊണ്ടുപോകാനും ആയുധങ്ങൾ ഉൾപ്പെടെ സാധനങ്ങൾ ഇതര സ്ഥലങ്ങളിലേക്ക് എത്തിക്കാനും ഉപയോഗിച്ചിരുന്നത് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനെയാണ്.

തീവണ്ടികൾക്ക് കൽക്കരി നിറക്കാനുള്ള സംവിധാനവും ഇവിടെയുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലെ ഏറ്റവും പ്രധാന റെയിൽവേ സ്റ്റേഷനായിരുന്നു കടയ്ക്കാവൂർ.

നിലവിൽ കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, വെട്ടൂർ, മണമ്പൂർ, ഒറ്റൂർ, ആറ്റിങ്ങൽ പ്രദേശങ്ങളിലുള്ളവർ ഈ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

[തിരുത്തുക]

1954-ൽ രുപംകൊണ്ട പഞ്ചായത്തിന്റെ ആദ്യ ഭരണസമിതിയുടെ പ്രസിഡന്റ് അഡ്വ. സുജാതൻ ആയിരുന്നു.

അതിരുകൾ

[തിരുത്തുക]

ഭൂപ്രകൃതി

[തിരുത്തുക]

ഭൂപ്രകൃതി അനുസരിച്ച് ഉയർന്ന പീഠഭൂമി, ചെരിവു പ്രദേശം, താഴ്ന്ന പ്രദേശങ്ങൾ, തീരസമതലം, ചതുപ്പുനിലം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ചരൽ കലർന്ന ചെമ്മണ്ണ്, പാടശേഖരങ്ങളിൽ കാണുന്ന എക്കൽ ചേർന്ന ചെമ്മണ്ണ്, മണൽമണ്ണ്, എന്നിവ ഈ പഞ്ചായത്തിലെ മൺതരങ്ങളാണ്.

ജലപ്രകൃതി

[തിരുത്തുക]

വാമനപുരം ആറും കൈത്തോടുകളും കുളങ്ങളും ആണ് ഈ പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസ്സുകൾ.

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ

[തിരുത്തുക]

ഊട്ടുപറമ്പ് അർദ്ധനാരീശ്വര ക്ഷേത്രം (ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തി), കടയ്ക്കാവൂർ തേവരുനട, കടയ്ക്കാവൂർ കൃഷ്ണൻകോവിൽ, കടയ്ക്കാവൂർ ശാസ്താംനട, കടയ്ക്കാവൂർ മുള്ളിയൻകാവ് ദേവിക്ഷേത്രം കീഴാറ്റിങ്ങൽ, കടയ്ക്കാവൂർ ആയാൻവിളക്ഷേത്രം , കടയ്ക്കാവൂർ മുണ്ടുവിളാകം ദേവീ ക്ഷേത്രം, കീഴാറ്റിങ്ങൽ മുസ്ലീംപള്ളി, നിലയ്ക്കാമുക്ക് ശാസ്താംനട, ക്രിസ്ത്യൻപള്ളി - തോണിക്കടവ്

ഗ്രാമപഞ്ചായത്ത് വാർഡുകൾ

[തിരുത്തുക]
  1. മേലാറ്റിങ്ങൽ
  2. ശങ്കരമംഗലം
  3. കീഴാറ്റിങ്ങൽ
  4. വിളയിൽമൂല
  5. ശാസ്താംനട
  6. തിനവിള
  7. ആയിക്കുടി
  8. തെക്കുംഭാഗം
  9. ഊട്ടുപറമ്പ്
  10. റെയിൽവേ സ്റേഷൻ
  11. കടയ്ക്കാവൂർ
  12. നിലയ്ക്കാമുക്ക്
  13. ഭജമഠം
  14. മണനാക്ക്
  15. പെരുംകുളം
  16. കല്ലൂർക്കോണം

അവലംബം

[തിരുത്തുക]
  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്)