നെയ്യാറ്റിൻകര നഗരസഭ
നെയ്യാറ്റിൻകര പട്ടണം | |
നെയ്യാർ ഡാം | |
8°24′N 77°05′E / 8.4°N 77.08°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
പ്രവിശ്യ | കേരളം |
ഭരണസ്ഥാപനങ്ങൾ | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് നെയ്യാറ്റിൻകര. തിരുവനന്തപുരത്തിന്റെ തെക്കേ അറ്റത്തുള്ള പ്രധാന വ്യാപാര വ്യവസായ കേന്ദ്രമായ ഇത് നെയ്യാറ്റിൻകര താലൂക്കിന്റെ ആസ്ഥാനം കൂടിയാണ്. വർക്കല കഴിഞ്ഞാൽ തിരുവനന്തപുരത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരസഭയാണ് നെയ്യാറ്റിൻകര.
പേരിനുപിന്നിൽ
[തിരുത്തുക]ദക്ഷിണ കേരളത്തിലെ പ്രധാന നദിയായ നെയ്യാർ നദിയുടെ തീരത്തുള്ള പട്ടണമായതിനാൽ നെയ്യാറ്റിൻകര എന്ന പേർ ലഭിച്ചു.[1]
ഭരണ വ്യവസ്ഥ
[തിരുത്തുക]നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിലിന് കീഴിൽ വരുന്ന പ്രദേശമാണ് ഈ നഗരം. ഇത് നെയ്യാറ്റിൻകര നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും ഉൾപ്പെടുന്ന പ്രദേശമാണ്.
ചരിത്രം
[തിരുത്തുക]നിയോലിത്തിക് കാലഘട്ടത്തിൽ രചിച്ചതെന്ന് കരുതപ്പെടുന്ന നെയ്യാറ്റിൻകരയുടെ വടക്ക് കിഴക്ക് ഭാഗത്ത് പെരുങ്കടവിള പഞ്ചായത്തിലെ പാണ്ഡവൻ പാറയിലെ ഗുഹാ ചിത്രങ്ങൾ ഈ പ്രദേശത്തിന്റെ ജനവാസപ്പഴക്കത്തെ സൂചിപ്പിക്കുന്നു. മാർത്താണ്ഡവർമ്മയ്ക് മുൻപ് ഈ പ്രദേശം തേങ്ങനാട് എന്നാണ് അറിയപ്പെട്ടിരുന്നത്. എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ സഹായകമായ അമ്മച്ചിപ്ലാവിന്റെ അടുത്തായി ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചത് മാർത്താണ്ഡവർമ്മ മഹാരാജാവാണ്. നെയ്യാറ്റിൻ കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇന്ന് കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ്. അമ്മച്ചിപ്ലാവ് ക്ഷേത്രപരിസരത്ത് ഇന്ന് സംരക്ഷിത സ്മാരകമായി നിലകൊള്ളുന്നുണ്ട്. 1723-ൽ തിരുവിതാംകൂർ രാജാവ് രാജരാമവർമ്മയുടെ കാലത്ത് അന്നത്തെ ഇളമ്മുറ തമ്പുരാനായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ നെയ്യാറ്റിൻകരയിൽ വെച്ചായിരുന്നു ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉടമ്പടിയിൽ ഏർപ്പെട്ടതായി ശങ്കുണ്ണിമേനോൻ തിരുവിതാംകൂർ ചരിത്രത്തിൽ പറയുന്നുണ്ട്. [2].
ആരാധനാലയങ്ങൾ
[തിരുത്തുക]- നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
എട്ടുവീട്ടിൽ പിള്ളമാരിൽനിന്ന് ആക്രമണ ഉണ്ടായിരുന്ന കാലത്ത് ഒരിക്കൽ നെയ്യാറ്റിൻകരയിൽവെച്ച് മാർത്താണ്ഡവർമ്മയെ ശത്രുക്കൾ വളയുകയും, അവരിൽ നിന്നും രക്ഷപ്പെടുന്നതിന്, ഉള്ളു പൊള്ളയായ ഒരു പ്ലാവിന്റെ പൊത്തിനുള്ളിൽ കയറി മറഞ്ഞിരിക്കുകയുണ്ടായി. അവരിൽ നിന്നും രക്ഷപെടുന്നതിനായി ഈ പ്ലാവ് ചൂണ്ടിക്കാണിച്ചുകൊടുത്തത് അപ്പോൾ അതുവഴി വന്ന ഒരു കൊച്ചു കുട്ടിയായിരുന്നുവത്രെ. മാതാവ് ഉദരത്തിൽ കുഞ്ഞിനെ സംരക്ഷിക്കുന്നതുപോലെ ആ പ്ലാവ് അദ്ദേഹത്തെ രക്ഷിച്ചു. (അതിനുശേഷം പൊള്ളയായ പ്ലാവിനെ അമ്മച്ചിപ്ലാവ് എന്നു പുതുവായി വിളിച്ചുപോന്നു). ബാലകനായി വന്ന് തന്നെ രക്ഷിച്ച കൊച്ചുകുട്ടി ശ്രീകൃഷ്ണൻ തന്നെയാണെന്ന് ഉറച്ചു വിശ്വസിച്ച മാർത്താണ്ഡ വർമ്മ തിരുവിതാംകൂർ ഭരണാധികാരിയായശേഷം തന്നെ രക്ഷിച്ച അമ്മച്ചിപ്ലാവിനു സമീപത്തായി 1757-ൽ ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചു.[3]
നഗരസഭാ വാർഡുകൾ
[തിരുത്തുക]- ആറാലുമ്മൂട്
- പുത്തനമ്പലം
- മൂന്നുകല്ലിൻമൂട്
- കൂട്ടപ്പന
- പള്ളിവിളാകം
- പുന്നക്കാട്
- കളത്തുവിള
- വടക്കോട്
- മുട്ടക്കാട്
- ഇളവനിക്കര
- മാമ്പഴക്കര
- മുള്ളറവിള
- പെരുമ്പഴത്തൂർ
- ആലംപൊറ്റ
- പ്ലാവിള
- തൊഴുക്കൽ
- വഴുതൂർ
- കൊല്ലവംവിള
- തവരവിള
- കുളത്താമൽ
- ചായ്ക്കോട്ടുകോണം
- മരുതത്തൂർ
- ഇരുമ്പിൽ
- ഫോർട്ട്
- വ്ലാങ്ങാമുറി
- കൃഷ്ണപുരം
- രാമേശ്വരം
- നാരായണപുരം
- അമരവിള
- പുല്ലാമല
- പിരായുംമൂട്
- ഓലത്താന്നി
- ചുണ്ടവിള
- അത്താഴമംഗലം
- കവളാകുളം
- പനങ്ങാട്ടുകരി
- നിലമേൽ
- മണലൂർ
- ഊരൂട്ടുകാല
- ആലുംമ്മൂട്
- ടൗൺ
- ബ്രഹ്മംകോട്
- അതിയന്നൂർ
- വഴിമുക്ക്[4]
അവലംബം
[തിരുത്തുക]- ↑ സ്ഥലനാമ കൗതുകം -- പി.എ.രാമചന്ദ്രൻ നായർ -- റെയിൻബോ ബുക്ക് പബ്ലിക്കേഷൻസ്
- ↑ പി. ശങ്കുണ്ണി മേനോൻ -- തിരുവിതാംകൂർ ചരിത്രം
- ↑ "നെയ്യാറ്റിൻ കര മുനിസില്പാലിറ്റി--സാമൂഹ്യ-സാംസ്കാരിക ചരിത്രം". Archived from the original on 2019-04-20. Retrieved 2011-08-17.
- ↑ നെയ്യാറ്റിൻകര നഗരസഭാ വാർഡുകൾ