മംഗലപുരം ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് മംഗലപുരം .[1] കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]
ശ്രീനാരായണ ധർമ്മപരിപാലനയോഗവും പുലയർ മഹാസഭയും ഈ പഞ്ചായത്തിലെ സാമൂഹ്യ അനാചാരങ്ങൾക്കെതിരെ സ്വന്തം ജനവിഭാഗങ്ങളെ സമരസജ്ജമാക്കി. മുരുക്കുംപ്പുഴയിലെ എസ്സെൻവി ഗ്രന്ഥാലയം, കുമാരനാശാൻ മുൻകൈയെടുത്ത് സ്ഥാപിച്ച ആദ്യത്തെ ഇംഗ്ളീഷ് വിദ്യാലയം, മണിയം വിളാകം പ്രാഥമിക വിദ്യാലയം എന്നിവ ഈ നാടിന്റെ വികാസ പരിണാമങ്ങളിൽ വളരെയേറെ പങ്കുവഹിച്ചു. മഹാകവി കുമാരനാശന്റെ സ്മാരകം ഈ പഞ്ചായത്തിൽ തോന്നയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
വാണിജ്യ-ഗതാഗത പ്രാധാന്യം[തിരുത്തുക]
എൻ.എച്ച്. 47 ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. സതേൺ റയിൽവേയുടെ കീഴിലുള്ള മുരുക്കംപുഴ റെയിൽവേ സ്റേഷൻ മംഗലപുരം പഞ്ചായത്ത് അതിർത്തിക്കുള്ളിലാണ്. 2 കിലോമീറ്റർ ദൂരം പഞ്ചായത്തിലൂടെ റെയിൽവേ ലൈൻ കടന്നു പോകുന്നുണ്ട്.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]
1961-ൽ ആണ് മംഗലപുരം പഞ്ചായത്ത് നിലവിൽ വന്നത്. ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ഭരണസമിതിയുടെ പ്രസിഡന്റ് ബാലകൃഷ്ണൻ ആയിരുന്നു.
ഭൂമിശാസ്ത്രം[തിരുത്തുക]
ഭൂപ്രകൃതി[തിരുത്തുക]
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിവ് പ്രദേശങ്ങൾ, താഴ്വരകൾ, തീരസമതലം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ചരൽ കലർന്ന മണ്ണ്, ചെമ്മണ്ണ്, പശിമരാശി മണ്ണ്, മണൽ എന്നിവയാണ് പ്രധാന മൺതരങ്ങൾ.
ജലപ്രകൃതി[തിരുത്തുക]
തോടുകൾ, ഉറവകൾ, കിണറുകൾ, കുളങ്ങൾ എന്നിവയാണ് പ്രധാന ജലസ്രോതസ്സുകൾ.
ആരാധനാലയങ്ങൾ[തിരുത്തുക]
മുല്ലശ്ശേരി ശ്രീകൃഷ്ണക്ഷേത്രം, കോഴിമട ശ്രീധർമശാസ്താക്ഷേത്രം, ഇടയാവണം ശ്രീഭഗവതി ക്ഷേത്രം, ഇരട്ടക്കുളങ്ങര ശ്രീഭഗവതിക്ഷേത്രം, മുരുക്കംപുഴ ക്രിസ്ത്യൻ പള്ളി, കുറക്കോട് മുസ്ളീംപള്ളി എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ.
ഗ്രാമപഞ്ചായത്ത് വാർഡുകൾ[തിരുത്തുക]
- കൈലാത്തുകോണം
- ചെമ്പകമംഗലം
- പൊയ്കയിൽ
- പുന്നൈക്കുന്നം
- കുടവൂർ
- മുരിങ്ങമൺ
- പാട്ടം
- തോന്നയ്ക്കൽ
- മംഗലപുരം
- കാരമൂട്
- ഇടവിളാകം
- വരിക്കമുക്ക്
- മുരുക്കുംപുഴ
- കോഴിമട
- മുണ്ടയ്ക്കൽ
- വാലികോണം
- മുല്ലശ്ശേരി
- കോട്ടറക്കരി
- വെയിലൂർ
- ശാസ്തവട്ടം