പൂവച്ചൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൂവച്ചൽ ഗ്രാമ പഞ്ചായത്ത് ആഫീസ് പൂവച്ചൽ , പൂവച്ചൽ പി.ഒ. തിരുവനന്തപുരം ജില്ല പിൻ: 695575 ഫോൺ: 0472 - 2896338ഇ-മെയിൽ : poovachalgp@gmail.com

ചരിത്രം (സ്ഥലനാമോൽപത്തി)[തിരുത്തുക]

1953-ലാണ് പൂവച്ചൽ പഞ്ചായത്ത് രൂപീകൃതമാവുന്നത്. തിരുവനന്തപുരം ജില്ലയിൽ, നെടുമങ്ങാട് താലൂക്കിൽ, വെള്ളനാട് ബ്ലോക്കിൽ, പെരുംകുളം, വീരണകാവ് വില്ലേജുകുൾ ഉൾപ്പെടുന്ന പ്രദേശമാണ് പൂവച്ചൽ ഗ്രാമപഞ്ചായത്ത്. സമതലങ്ങളും, പാടശേഖരങ്ങളും, കുന്നിൻ ചെരിവുകളും നിറഞ്ഞ അതിമനോഹരമായ നിമ്നോന്നതമായ ഭൂപ്രകൃതിയാണ് പൂവച്ചൽ പഞ്ചായത്തിനുള്ളത്. വടക്കു വെള്ളനാട് പഞ്ചായത്തും വടക്കുപടിഞ്ഞാറ് ആര്യനാട് പഞ്ചായത്തും, വടക്കുകിഴക്കു കുറ്റിച്ചൽ പഞ്ചായത്തും, കിഴക്കു കള്ളിക്കാട് പഞ്ചായത്തും നെയ്യാർ നദിയും, തെക്ക് കാട്ടാക്കട പഞ്ചായത്തും, പടിഞ്ഞാറ് വിളപ്പിൽ, അരുവിക്കര എന്നീ പഞ്ചായത്തുകളുമാണ് പൂവച്ചലിന്റെ അതിരുകൾ. തിരുവനന്തപുരം ജില്ലയിലെ മലയോരത്തെ ഒരു പ്രധാന വിപണന കേന്ദ്രമായ കാട്ടാക്കട ചന്ത ഉൾപ്പെടുന്ന പ്രദേശമാണ് പൂവച്ചൽ പഞ്ചായത്ത്. അതുകൊണ്ടുതന്നെ പണ്ടുമുതലേ യാത്രാ സൌകര്യം താരതമ്യേന മെച്ചപ്പെട്ടതായിരുന്നു ഇവിടെ. വനത്തിൽ നിന്നും ശേഖരിക്കുന്ന പൂജാപുഷ്പങ്ങൾ കൊട്ടാരത്തിലെത്തിക്കുന്നവർക്കു വഴിയിൽ “പൂ വച്ച് വിശ്രമിക്കാൻ ഒരുക്കിയ ഇടം പൂവച്ചൽ “ആയി മാറി എന്നാണ് സ്ഥല നാമോൽപ്പത്തിയെപ്പറ്റി കേൾക്കുന്നത്. 23 വാർഡുകളാണ് പൂവച്ചൽ പഞ്ചായത്തിലുള്ളത്.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികൾ, സംഭവങ്ങൾ[തിരുത്തുക]

ഈ പഞ്ചായത്തിൽ സ്വാതന്ത്ര്യസമരത്തിൻറെയും നവോത്ഥാനത്തിൻറെയും പ്രവർത്തനങ്ങൾ നടന്നിരുന്നത് പൂവച്ചലും, കാട്ടാക്കടയും കേന്ദ്രീകരിച്ചായിരുന്നു അയിത്തോച്ഛാടനത്തിൻറെ മുഖ്യവക്താവായിരുന്ന ഗാന്ധിരാമകൃഷ്ണ പിളള, പൊന്നറ ശ്രീധർ, പടിയന്നൂർ രാഘവൻ പിളള, നെൻമേനിക്കര മാധവൻ നായർ എന്നിവരായിരുന്നു ഈ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പാക്കിയവരിൽ പ്രമുഖർ.

സാമൂഹ്യ-സാംസ്കാരിക ചരിത്രം[തിരുത്തുക]

പൂജാപുഷ്പങ്ങൾ കൊട്ടാരത്തിലെത്തിക്കുന്നവർക്ക് വഴിയിൽ പൂ വച്ച് വിശ്രമിക്കാനുണ്ടാക്കിയ താവളമാണ് പൂവച്ചൽ. പഞ്ചായത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് തിരുവളന്തൂർ ശ്രീസുബ്രമണ്യ ക്ഷേത്രം. ഈ പഞ്ചായത്തിൽ സ്വാതന്ത്യ്ര സമരത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രവർത്തനങ്ങൾ നടന്നിരുന്നത് പൂവച്ചലും കാട്ടാക്കടയും കേന്ദ്രീകരിച്ചായിരുന്നു. അയിത്തോച്ഛാടനത്തിന്റെ മുഖ്യ വക്താവായിരുന്ന ഗാന്ധി രാമകൃഷ്ണ പിള്ള, പൊന്നറ ശ്രീധർ , പടിയന്നൂർ രാഘവൻ പിള്ള, നെൻമേനിക്കര രാഘവൻ എന്നിവരായിരുന്നു ഈ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിൽ നേത്യത്വം നൽകിയിരുന്നത്.

പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ 1910-ൽ ആരംഭിച്ച സി.എസ്.ഐ. സഭയുടെ സ്കൂളാണ്. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1951-ൽ നിലവിൽ വന്ന ജനതാ ഗ്രന്ഥശാലയാണ് ഇവിടുത്തെ ആദ്യത്തെ ഗ്രന്ഥശാല. തിരുവനന്തപുരം ജില്ലയിലെ മലയോര പ്രദേശത്തെ പ്രധാന വാണിജ്യ കേന്ദ്രമായ കാട്ടാക്കട ചന്തയും പൂവച്ചൽ പഞ്ചായത്തിലാണ് സ്ഥാപിതമായിരിക്കുന്നത്. അതുകൊണ്ടുതന്ന മികച്ച ഗതാഗത സൌകര്യങ്ങൾ ഇവിടെ പണ്ടു മുതലേയുണ്ട്. 1930-കളിലാണ് ആദ്യമായി സർവ്വീസ് ബസുകൾ പൂവച്ചൽ പഞ്ചായത്തിൽ ഓടിത്തുടങ്ങിയത്. രണ്ടാംലോക മഹായുദ്ധ കാലത്ത് ഇന്ധന ക്ഷാമം അനുഭവപ്പെട്ടപ്പോൾ കരി ഉപയോഗിച്ച് കരിഗ്യാസ് ഇന്ധനം ഉണ്ടാക്കി വാഹനങ്ങൾ ഓടിച്ചിരുന്നു.

വെള്ളനാട് വില്ലേജ് പഞ്ചായത്തിൽ നിന്നും വേർപെട്ട് 1953-ൽ പൂവച്ചൽ പഞ്ചായത്ത് നിലവിൽ വന്നു. ആദ്യ കാലത്തെ പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ്, മണ്ണൂർകര വില്ലേജുകൾ പൂർണ്ണമായും, പെരുംകുളം വില്ലേജിന്റെ പൂഞ്ഞാംകോട്, കൊണ്ണിയൂർ , കുഴക്കാട് മുറികളാണ് ഉണ്ടായിരുന്നത്. 1964-ൽ കൊണ്ണിയൂർ പൂർണ്ണമായും, നെടുമാന്നൂർമുറി കൂട്ടിച്ചേർക്കുകയും ചെയ്തു. 1963-ൽ നടന്ന തെരഞ്ഞെടുപ്പിലൂടെ ആദ്യത്തെ പ്രസിഡണ്ടായി ശ്രീ.എൻ.മാധവൻ നായർ അധികാരം ഏറ്റെടുക്കുകയുണ്ടായി. തിരുവളുന്തൂർ ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, വീരണകാവ്, പുനയ്ക്കോട് നാടുകാണി ശാസ്താം ക്ഷേത്രങ്ങൾ , പെരുകുളത്തൂർ , പന്നിയോട് ശ്രീകൃഷ്ണ ക്ഷേത്രം, ആനാകോട്, പുളിങ്കോട്, കൊണ്ണിയൂർ ഭദ്രകാളി ക്ഷേത്രങ്ങൾ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ. നൂറുകണക്കിന് മലയാള ചലച്ചിത്രങ്ങൾക്കു ഗാനങ്ങളെഴുതിയ ഗാന രചയിതാവ് പൂവച്ചൽ ഖാദർ ഈ പഞ്ചായത്തിൽ ജനിച്ചു വളർന്നയാളാണ്.

വാണിജ്യ-ഗതാഗത പ്രാധാന്യം[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ മലയോരത്തെ ഒരു പ്രധാന വിപണനകേന്ദ്രമായ കാട്ടാക്കട ചന്ത ഉൾപ്പെടുന്ന പ്രദേശമാണ് പൂവച്ചൽ പഞ്ചായത്ത്. അതുകൊണ്ടുതന്നെ പണ്ടുമുതലേ യാത്രാസൗകര്യം താരതമ്യേന മെച്ചപ്പെട്ടതായിരുന്നു ഇവിടെ. 1930 കളിലാണ് സർവ്വീസ് ബസ്സുകൾ പൂവച്ചൽ പഞ്ചായത്തിൽ ഓടിതുടങ്ങിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ധനക്ഷാമം അനുഭവപ്പെട്ടപ്പോൾ കരിയുപയോഗിച്ച് കരിഗ്യാസ് ഇന്ധനം ഉണ്ടാക്കി വണ്ടികൾ ഓടിച്ചിരുന്നു.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

വെളളനാട് വില്ലേജ് പഞ്ചായത്തിൽ നിന്നും വേർപ്പെട്ട് 1953-ൽ പൂവച്ചൽ പഞ്ചായത്ത് നിലവിൽ വന്നു. ആദ്യത്തെ പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ്, മണ്ണൂർക്കര വില്ലേജുകൾ പൂർണ്ണമായും, പെരുംകുളം വില്ലേജിന്റെ പൂഞ്ഞാംക്കോട്, കൊണ്ണിയൂർ, കുഴക്കാട് മുറികളാണ് ഉണ്ടായിരുന്നത്. 1964-ൽ കൊണ്ണിയൂർ പൂർണ്ണമായും, നെടുമാന്നൂർ മുറിക്കൂട്ടിച്ചേർക്കുകയും ചെയ്തു. 1963-ൽ നടന്ന തെരഞ്ഞെടുപ്പിലൂടെ ആദ്യത്തെ പ്രസിഡന്റ്ായി ശ്രീ. എൻ മാധവൻ നായർ അധികാരമേറ്റെടുക്കുകയുണ്ടായി.

പൊതുവിവരങ്ങൾ[തിരുത്തുക]

ജില്ല : തിരുവനന്തപുരം
ബ്ലോക്ക്     : വെള്ളനാട്
വിസ്തീർണ്ണം : 30.06
വാർഡുകളുടെ എണ്ണം : 23
ജനസംഖ്യ : 37980
പുരുഷൻമാർ : 18764
സ്ത്രീകൾ : 19216
ജനസാന്ദ്രത : 1263
സ്ത്രീ : പുരുഷ അനുപാതം : 1024
മൊത്തം സാക്ഷരത : 89.44
സാക്ഷരത (പുരുഷൻമാർ) : 92.84
സാക്ഷരത (സ്ത്രീകൾ) : 86.03
Source : Census data 2001

അതിരുകൾ[തിരുത്തുക]

ഭൂപ്രകൃതി[തിരുത്തുക]

സമതലങ്ങൾ , പാടശേഖരങ്ങൾ , കുന്നിൻ ചരിവുകൾ എന്നിങ്ങനെ ഈ പഞ്ചായത്തിനെ ഭൂപ്രകൃതി അനുസരിച്ച് മൂന്നായി വേർതിരിക്കാം. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം നാടുകാണിയും, ഉയരം കുറഞ്ഞത് വീരണകാവും നെയ്യാറിന്റെ കരയുമാണ്. സമതലം വളരെ കുറവുള്ള ഈ പഞ്ചായത്തിൽ ചരൽ മണ്ണ്, മണൽ മണ്ണ്, എക്കൽ മണ്ണ്, പാറക്കൂട്ടങ്ങൾ ഉള്ള മണ്ണ് എന്നീ ഇനങ്ങളിലുള്ള മണ്ണാണ് കണ്ടുവരുന്നത്.

ജലപ്രകൃതി[തിരുത്തുക]

വാഴോട്ടുകോണം, പുന്നാംകരിക്കകം, മൈലാട്ടുമൂഴി, പുളിങ്കോട്, മൈലോട്ടുമൂഴി, വഴുതനമുകൾ , വെള്ളംകൊള്ളി തുടങ്ങി ഈ പഞ്ചായത്തു പ്രദേശത്തു നിന്നും ഉത്ഭവിച്ച് കരനമയാർ, നെയ്യാർ എന്നിവയിലേക്ക് ഒഴുകിയെത്തുന്ന നിരവധി തോടുകളാണ് ഇവിടുത്തെ പ്രധാന ജല സ്രോതസ്സുകൾ. സംസ്ഥാന ശരാശരിയോടടുത്തു ഇവിടെ മഴയും ലഭിക്കുന്നുണ്ട്.

ചിറകൾ (കുളം)[തിരുത്തുക]

  1. പുന്നമൂട് പുല്ലുവെട്ടി ചിറ
  2. പുന്നാംകരിക്കകം മുണ്ടുകോണം ചിറ
  3. മിനിനഗർ നക്രാം ചിറ

ആരാധനാലയങ്ങൾ[തിരുത്തുക]

  1. പൂവച്ചൽ അമ്പലം ജംഗ്ഷൻ അയണിമൂട് ശ്രീധർമശാസ്താ ക്ഷേത്രം
  2. തിരുവളുന്തൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം
  3. വീരണക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രം
  4. പുനയ്ക്കോട് നാടുകാണി മല ശാസ്താ ക്ഷേത്രം
  5. പെരുംകുളത്തൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
  6. പന്നിയോട് ശ്രീകൃഷണ സ്വോമി ക്ഷേത്രം
  7. ആനാകോട് ശ്രീ ഭദ്രകാളി ക്ഷേത്രം
  8. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രം
  9. കൊണ്ണിയൂർ ശ്രീ ഭദ്രകാളി ക്ഷേത്രം
  10. വീരണാകാവ് ആറാട്ട് കടവ് ശ്രീ ധർമ ശാസ്താ ക്ഷേത്രം

എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ.

ഗ്രാമപഞ്ചായത്ത് വാർഡ്‌ ജനപ്രതിനിധികൾ[തിരുത്തുക]

  1. കൊണ്ണിയൂർ‌ - രമ്യ.വി.ജി
  2. ഉണ്ടപ്പാറ - ഷെരീഫാ ബീവി.ആർ
  3. ആലമുക്ക് - സുരേഷ് കുമാർ.എം
  4. കുഴയ്ക്കാട് - സുനി സോമൻ
  5. പുളിങ്കോട് - നസീമ ബീവി.ജെ
  6. കോവിൽവിള - രേണുക കുമാരി.ഡി
  7. ഇലയ്ക്കോട് - ലാൽസി പ്രസന്നകുമാരി.എൽ.എൽ
  8. പന്നിയോട് - എസ്.വിജയദാസ്
  9. കല്ലാമം - സുജ.ഒ.
  10. പട്ടകുളം - എസ്.സ്റ്റീഫൻ
  11. വീരണകാവ് - പി.മണികണ്ഠൻ
  12. ചായ്ക്കുളം - ബിന്ദു രാജേന്ദ്രൻ
  13. മൈലോട്ടുമൂഴി - വി.ശ്രീകണ്ഠൻ
  14. ആനാകോട് - ബീന.എൽ
  15. മുണ്ടുകോണം - രാജേശ്വരി.പി
  16. മുതിയാവിള - രാമചന്ദ്രൻ.കെ
  17. തോട്ടമ്പറ - ദിനേഷ്.എ.കെ
  18. കാട്ടാക്കട മാർക്കറ്റ് - ബിന്ദു.എസ്.ആർ
  19. ചാമവിള - ആർ.രാഘവലാൽ
  20. കരിയംകോട് - സി.ജെ.പ്രേമലത
  21. പൊന്നെടുത്തകുഴി - മിനി.പി
  22. പൂവച്ചൽ - ജി.ഒ.ഷാജി
  23. കാപ്പിക്കാട് - ഷൈലജദാസ്.എൽ

പൂവച്ചൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം[തിരുത്തുക]

  1. പ്രസിഡന്റ്‌ - മചന്ദ്രൻ.കെ
  2. വൈസ് പ്രസിഡന്റ്‌ - സി.ജെ.പ്രേമലത

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിററി

  1. സി.ജെ.പ്രേമലത - ചെയർപേഴ്സൺ - പ്രേം വിഹാർ, നാടുകാണി, കട്ടയ്ക്കോട് - 0472 2290311, 9895476884
  2. ഷെരീഫാ ബീവി.ആർ - മെമ്പർ - കെ.പി.ഹൌസ്, ഉണ്ടപ്പാറ, പൂവച്ചൽ - 9605692086
  3. രേണുക കുമാരി.ഡി - മെമ്പർ - ചേന്നംകാട് മേക്കുംകര വീട്, കോവിൽവിള, പന്നിയോട് - 9961559709
  4. സുജ.ഒ - മെമ്പർ - ലൈറ്റ് ഹൌസ്, കാത്തലിക്ക് ചർച്ചിനു സമീപം, പന്നിയോട് - 0471 2273905, 9400773905
  5. വി.ശ്രീകണ്ഠൻ - മെമ്പർ - കൈലാസ്, മൈലോട്ടുമൂഴി, കാട്ടാക്കട - 0471 2290566, 9745629566
  6. ബീന.എൽ - മെമ്പർ - സജിത വിലാസം, കാക്കമുകൾ, കാട്ടാക്കട - 9746928042

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിററി

  1. എസ്.വിജയദാസ് - ചെയർമാൻ - വി.എസ്.ഭവൻ, പന്നിയോട്, പന്നിയോട് - 9747280151
  2. സുരേഷ് കുമാർ.എം - മെമ്പർ - ശാസ്താംകോണം, കിഴക്കുംകര വീട്, പൂവച്ചൽ, പൂവച്ചൽ - 9567262728
  3. ബിന്ദു രാജേന്ദ്രൻ - മെമ്പർ - ആതിര ഭവൻ, പുതുവൽ കീഴ്വാണ്ട, വീരണകാവ് - 9846639231
  4. രാജേശ്വരി.പി - മെമ്പർ - ജയ വിഹാർ, ഓണംകോട്, പൂവച്ചൽ - 9495225046
  5. ദിനേഷ്.എ.കെ - മെമ്പർ - ഗാന്ധാര, തെക്കേവീട് ലെയ്ൻ, ചൂണ്ടുപലക, കാട്ടാക്കട - 9847575233
  6. മിനി.പി - മെമ്പർ - കർമ്മല ഭവൻ, പൊന്നെടുത്തകുഴി, ഉറിയാക്കോട് - 9846408029, 9048439056

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിററി

  1. നസീമ ബീവി.ജെ - ചെയർപേഴ്സൺ - പി.എം.എച്ച്.ബിൽഡിംഗ്, പൂവച്ചൽ, പൂവച്ചൽ - 9497782871
  2. സുനി സോമൻ - മെമ്പർ - അറപ്പുരക്കുഴി വീട്, പുളിങ്കോട്, പൂവച്ചൽ - 0472 2896071, 9048551557
  3. ലാൽസി പ്രസന്നകുമാരി.എൽ.എൽ - മെമ്പർ - രാഹുൽ ഭവൻ, പന്നിയോട്, പന്നിയോട് - 9544407692
  4. എസ്.സ്റ്റീഫൻ - മെമ്പർ - അഞ്ചു ഭവൻ, കല്ലാമം, പന്നിയോട് - 9495122058
  5. ഷൈലജദാസ്.എൽ - മെമ്പർ - സാജൻ‌ കോട്ടേജ്, പൊന്നെടുത്തകുഴി, ഉറിയാക്കോട് - 9946537811

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി

  1. പി.മണികണ്ഠൻ - ചെയർമാൻ - ഈശ്വര വിലാസം, വീരണകാവ്, വീരണകാവ് - 0471 2272462, 9446474181
  2. രമ്യ.വി.ജി - മെമ്പർ - സീയോൻവിള വീട്, ഉറിയാക്കോട്, ഉറിയാക്കോട് - 9048148980, 9400929363
  3. ബിന്ദു.എസ്.ആർ - മെമ്പർ - വിഷ്ണു ഭവൻ, കാവുവിള, കട്ടയ്ക്കോട് - 9539893289
  4. ആർ.രാഘവലാൽ - മെമ്പർ - പള്ളിവേട്ട മേക്കുംകര പുത്തൻ വീട്, കൊണ്ണിയൂർ, പൂവച്ചൽ - 0472 2896473, 9995270496
  5. ജി.ഒ.ഷാജി - മെമ്പർ - ഓമന ഭവൻ, അമ്പലത്തിൻവിള, പൂവച്ചൽ

പൂവച്ചൽ ഗ്രാമ പഞ്ചയത്തിലെ സർക്കാർ സ്‌കൂളുകൾ[തിരുത്തുക]

1.യു.പി.എസ് പൂവച്ചൽ 2.ഗവ.എൽ.പി.എസ്. കൊണ്ണിയൂർ ] 3.ഗവ.എൽ.പി.എസ്. പന്നിയോട് 4.ഗവൺമെൻറ്, എച്ച്.എസ്.എസ് പൂവച്ചൽ 5.ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്

അവലംബം[തിരുത്തുക]

  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (പൂവച്ചൽ ഗ്രാമപഞ്ചായത്ത്)