ചന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ചന്ത ചിത്രകാരന്റെ ഭാവനയിൽ

നിത്യോപയോഗവും അല്ലാത്തതുമായ വസ്തുക്കളോ, ഭക്ഷണപദാർത്ഥങ്ങളോ, മറ്റു വല്ലതുമോ വിൽക്കുവാനും വാങ്ങുവാനുമായി സജ്ജീകരിക്കപ്പെട്ട ഒരു പ്രത്യേക സ്ഥലത്തേയോ, വേദിയേയോ ചന്ത (ആംഗലേയം:Market (മാർകറ്റ്) എന്ന് വിളിക്കുന്നു. ഓരോരോ രാജ്യത്തുള്ള ജനങ്ങൾ അതതു രാജ്യത്തു സ്ഥാപിതമായ ചന്തകളിൽ നിന്നും സാധനസാമഗ്രികൾ വാങ്ങുകയും, വിൽക്കുകയും ചെയ്യുന്നു. ചന്തകൾ പലതരത്തിലുണ്ട്, വസ്ത്രങ്ങൾക്കു മാത്രമായുള്ളതും, പച്ചക്കറികൾ മാത്രം വിൽക്കപ്പെടുന്നതും, മത്സ്യമാംസങ്ങൾ മാത്രം വിൽക്കപ്പെടുന്നതും, വൈദ്യുതോപകരണങ്ങൾ മാത്രം വിൽക്കപ്പെടുന്നതും. മൃഗങ്ങളെ മാത്രം വിൽക്കപ്പെടുന്നതും ഇവയെല്ലാം കൂടി ഒരുമിച്ചു വിൽക്കപ്പെടുന്നതുമായ ചന്തകളും നിലവിലുണ്ട്. ഓരോ രാജ്യത്തെയും സാമൂഹ്യഘടനയും, സംസ്കാരവും, സാമ്പത്തികസ്രോതസ്സും അനുസരിച്ച് ചന്തകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഇത്തരത്തിലുള്ള ചന്തകളുടെ ആത്യന്താധുനിക രൂപം മാൾ എന്നറിയപ്പെടുന്നു.

ഒരു വസ്ത്രവില്പന ചന്ത

പുറംകണ്ണികൾ[തിരുത്തുക]

Wet market in Singapore
Wiktionary-logo-ml.svg
ചന്ത എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ചന്ത&oldid=2110581" എന്ന താളിൽനിന്നു ശേഖരിച്ചത്