എട്ടുവീട്ടിൽ പിള്ളമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേണാട്ടിലെ പ്രമുഖമായ എട്ടു നായർ തറവാടുകളിലെ കാരണവന്മാരാ‍യിരുന്നു എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെട്ടിരുന്നത്. കാലങ്ങളായി രാജ ഭരണത്തിന് സഹായം ചെയ്തു വന്നവരായിരുന്നു അവർ. എട്ടുവീട്ടിൽ പിള്ളമാർ താഴെ പറയുന്നവർ ആയിരുന്നു [1].

  • രാമനാ മഠത്തിൽ പിള്ള
  • മാർത്താണ്ഡ മഠത്തിൽ പിള്ള
  • കുളത്തൂർ പിള്ള
  • കഴക്കൂട്ടത്തു പിള്ള
  • ചെമ്പഴന്തി പിള്ള
  • പള്ളിച്ചൽ പിള്ള
  • കുടമൺ പിള്ള
  • വെങ്ങാനൂർ പിള്ള

രാജ ഭരണത്തിന് സഹായം ചെയ്തു വന്നവരായിരുന്നതിനാൽ രാജഭരണത്തിൽ അവരുടെ കൈകടത്തൽ[അവലംബം ആവശ്യമാണ്] പതിവായിരുന്നു. തന്മൂലം[അവലംബം ആവശ്യമാണ്]മാർത്താണ്ഡവർമ്മ മഹാരാജാവ് ദേശദ്രോഹം ചുമത്തി ഇവിടെ തൂക്കി ലേറ്റി. ഇവരുടെ ഭാര്യമാരെ അരയന്മാരെ കൊണ്ട് നിർബന്ധമായി വിവാഹം കഴിപ്പിച്ചു. അതിൽ ചിലർ അപമാനം സഹിക്കാതെ കടലിൽ ചാടി മരിക്കുകയും ചെയ്തു.

ഉത്ഭവം[തിരുത്തുക]

ഇവരെല്ലാം ഏതെങ്കിലും വിധത്തിൽ രാജകുടുംബവുമായി ബന്ധപ്പെട്ടവരായിരുന്നു. പതിനഞ്ചാം ശതകത്തിൽ കാര്യങ്ങളിൽ ഇവരെ സഹായത്തിന്‌ കൂട്ടിയിരുന്നു. ഇവർക്കു കീഴിൽ ശക്തിയുള്ള ഒരു നായർ‍ പട്ടാളത്തെ സം‌രക്ഷിക്കാൻ ഭരണകൂടം അനുവാദം നൽകിയിരുന്നു. അതാതു സ്ഥലത്തെ നാടുവാഴികളായിത്തീർന്നു കാലക്രമത്തിൽ ഇവർ. തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണം നടത്തിയിരുന്നതു എട്ടരയോഗം എന്ന സമിതിയായിരുന്നു.ഓരോ വോട്ടവകാശമുള്ള ഏഴു ബ്രാമണകുഡുംബങ്ങളും, ഒരു നായർ പ്രമാണിയും അരവോട്ടവകാശമുള്ള രാജാവും ചേർന്നതാണ് സമിതി.

പിള്ളമാരും കലാപങ്ങളും[തിരുത്തുക]

മാർത്താണ്ഡവർമ്മയുടെ കാലത്തിവർ ഉണ്ടാക്കിയ കലാപങ്ങൾക്കാണ്‌ ശരിയായ രേഖകൾ ഉള്ളത്. മാർത്താണ്ഡവർമ്മയുടെ അമ്മാവനായ രാമവർമ്മയുടെ മക്കൾ ആയ പപ്പു തമ്പി, രാമൻ തമ്പി തുടങ്ങിയവരും യോഗക്കാരായ അന്നത്തെ ദേവസ്വം ഭരണാധികാരികളായ യോഗക്കാരിൽ പ്രധാനികളായ മൂത്തേടത്തു പണ്ടാരം , ഏഴും‌പാല പണ്ടാരം, ഏഴും‌പിള്ള പണ്ടാരം എന്നീ ബ്രാഹ്മണന്മാരും ചേർന്നാണ്‌ ഇവർ ഗൂഡാലോചനകൾ നടത്തിയിരുന്നത്. കൂടാതെ സഹായത്തിന്‌ നിരവധി മാടമ്പിമാരും ഉണ്ടായിരുന്നു. രാമ വർമ്മയുടെ മക്കളായിരുന്ന പപ്പുത്തമ്പിയും(വലിയ തമ്പി) അനുജൻ രാമൻതമ്പിയും (കുഞ്ഞു തമ്പിയും) മാർത്താണ്ഡ വർമ്മയുടെ ബദ്ധ ശത്രുക്കളായിരുന്നു. മാർത്താണ്ഡ വർമ്മ രാജാവായതോടെ അവർക്ക് ലഭിച്ചിരുന്ന പ്രത്യേക പദവികളും സ്വാധീനശക്തിയും ഇല്ലാതായി. ഇത് കാരണം അവർക്ക്‌ മാർത്താണ്ഡ വർമ്മ രാജാവാകുന്നതിലായിരുന്നു എതിർപ്പ്‌. എന്നാൽ 1341 മുതൽക്കേ വേണാട്ടു രാജകുടുംബം മരുമക്കത്തായമായിരുന്നു സ്വീകരിച്ചിരുന്നത്‌. എന്നാൽ തമ്പിമാർ ഈ ഏർപ്പാട്‌ പ്രകൃതി വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച്‌ മർത്താണ്ഡവർമ്മയുടെ അവകാശത്തെ ചോദ്യത്തെ ചോദ്യം ചെയ്തു. നാഗർകോവിൽ തങ്ങളുടെ ആസ്ഥാനമാക്കി അവർ കലാപം ആരംഭിച്ചു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഊരാളന്മാരായ പോറ്റിമാരും (ജന്മിമാർ) അവരെ അകമഴിഞ്ഞു സഹായിച്ചു.

അവലംബം[തിരുത്തുക]

  1. ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 
"https://ml.wikipedia.org/w/index.php?title=എട്ടുവീട്ടിൽ_പിള്ളമാർ&oldid=1973164" എന്ന താളിൽനിന്നു ശേഖരിച്ചത്