വെഞ്ഞാറമൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെഞ്ഞാറമൂട്
അപരനാമം: വെൺ ഞാറകളുടെ നാട്
Coordinates: Unable to parse latitude as a number:{{{അക്ഷാംശം}}}
{{#coordinates:}}: അസാധുവായ അക്ഷാംശം
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
ഭരണസ്ഥാപനങ്ങൾ നെല്ലനാട് ഗ്രാമപഞ്ചായത്ത്,
{{{ഭരണസ്ഥാനങ്ങൾ}}} Udf
വിസ്തീർണ്ണം 18,46 ച.കി.മിചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30298 മുകളിൽ
ജനസാന്ദ്രത 1641 ച.കി.മി/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
695607
+0472
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വെള്ളാനിക്കൽ പാറ, ഹാപ്പിലാന്റ്, കോട്ടുകുന്നം മല, കിളിമാനൂർ കൊട്ടാരം ആർഷ ആയുർവേദ ക്ലിനിക് &പഞ്ചകർമ്മ സെന്റർ വെഞ്ഞാറമൂട് 9446415131 വാമനപുരം നദി [ആലിന്തറ]


തിരുവനന്തപുരം ജില്ലയിലെ, നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് വില്ലേജിലുള്ള ഒരു പട്ടണമാണ്‌ വെഞ്ഞാറമൂട്. നെല്ലനാട് ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ് വെഞ്ഞാറമൂട് പട്ടണം. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് പോകുന്ന എം സി റോഡിൽ ( സംസ്ഥാന പാത -ഒന്ന്) തിരുവനന്തപുരത്തുനിന്നും 25 കിലോമീറ്റർ വടക്ക് മാറിയാണ് ഈ പട്ടണം.പ്രസ്തുത പാതയിൽ തിരുവനന്തപുരം നഗരത്തിനു വെളിയിലെ ആദ്യ കെ എസ ആർ ടി സി ബസ് സ്റ്റാൻഡ് വെഞ്ഞാറമൂട്ടിലാണ്. ശ്രീ ഗോകുലം മെഡി കോളജ് , സെന്റ് ജോസഫ് ഹോസ്പിറ്റൽ, മുസ്ലിം അസോസിയേഷൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തുടങ്ങിയവയാണ് പ്രമുഖ സ്ഥാപനങ്ങൾ. ഏഷ്യയിലെ തന്നെ കുട്ടികളുടെ  ആദ്യ സ്ഥിരം നാടകവേദിയായ രംഗപ്രഭാത്‌ സ്ഥിതിചെയ്യുന്നത് വെഞ്ഞാറമൂട്ടിലെ ആലന്തറ ഗ്രാമത്തിലാണ്.

സർക്കാർ കാര്യാലയങ്ങൾ[തിരുത്തുക]

വെഞ്ഞാറമൂട്ടിൽ വാമനപുരം ബ്ളോക്ക് ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, വൈദ്യുതി സബ്ഡിവിഷൻ ആഫീസ്, മണ്ണ് സംരക്ഷണ ആഫീസ്, PWD സബ്ഡിവിഷൻ ആഫീസ്, മാതൃകാ വില്ലേജ് ആഫീസ്, ICDS പ്രോജക്ട് ആഫീസ്, മൈനർ ഇറിഗേഷൻ ആഫീസ്, റബ്ബർ ബോർഡ്, ടെലികോം ഡിവിഷണൽ ആഫീസ്, മാതൃകാ പോസ്റ്റാഫീസ്, പോലീസ് ഇൻസ്പെക്ടർ ആഫീസ്,കെഎസ്എഫ്ഇ, ചെറുകിട വ്യവസായ ആഫീസ്, സഹകരണ സ്ഥാപനങ്ങൾ എന്നിവ സ്ഥിതിചെയ്യുന്നു.

വിദ്യാലയങ്ങൾ[തിരുത്തുക]

ശ്രീ ഗോകുലം മെഡി കോളജ്, മുസ്ലിം അസോസിയേഷൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഹയർ സെക്കന്ററി സ്കൂൾ-1, യു.പി.എസ്-2, എൽ.പി.എസ് (എയ്ഡഡ്)ഉൾപ്പെടെ-3 എന്നിവ വെഞ്ഞാറമൂടിൽ സ്ഥിതിചെയ്യുന്നു. ധാരാളം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും വെഞ്ഞാറമൂട്ടിൽ പ്രവർത്തിക്കുന്നുണ്ട്.

ആശുപത്രികൾ[തിരുത്തുക]

ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി, പി.എച്ച്.സി, ആയൂർവേദ ആശുപത്രി, മൃഗാശുപത്രി എന്നിവ കൂടാതെ പത്തിലധികം സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഇവിടെയുണ്ട്.

പ്രശസ്തരായ വ്യക്തികൾ[തിരുത്തുക]ആർഷ ആയുർവേദ ക്ലിനിക് :പഞ്ചകർമ സെന്റർ.. 9446415131

"https://ml.wikipedia.org/w/index.php?title=വെഞ്ഞാറമൂട്&oldid=3828496" എന്ന താളിൽനിന്ന് ശേഖരിച്ചത്