തുളസീദാസ് (സംവിധായകൻ)
ദൃശ്യരൂപം
മലയാള സിനിമയിലെ ഒരു അറിയപ്പെടുന്ന സംവിധായകനാണ് തുളസീദാസ്. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ആണ് സ്വദേശം. 34- ൽ പരം ചിത്രങ്ങൾ മലയാളത്തിലും തമിഴിലും ആയി തുളസീദാസ് സംവിധാനം ചെയ്തിട്ടുണ്ട്. വളരെ കുറഞ്ഞ നിർമ്മാണ ചിലവിൽ മികച്ച ചിത്രങ്ങൾ ചെയ്യുന്ന സംവിധായകരിൽ ഒരാളാണ് തുളസിദാസ്.1988-ൽ പുറത്തിറങ്ങിയ ഒന്നിനുപിറകേ മറ്റൊന്ന് എന്നതാണ് തുളസീദാസിന്റെ ആദ്യ ചിത്രം.2016 ൽ ഇറങ്ങിയ ഗേൾസ് ആണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത് അവസാന ചിത്രം. ഇന്ത്യൻ സിനിമയിൽ ആദ്യമായി സ്ത്രീകൾ മാത്രം അഭിനയിക്കുന്ന ചിത്രം ആണ് ഗേൾസ് . മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം ,ജഗദീഷ്, ദിലീപ് ,കലാഭവൻ മണി തുടങ്ങിയ താരങ്ങളെ വച്ച് തുളസിദാസ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്
സിനിമകൾ
[തിരുത്തുക]സംവിധായകനായി
[തിരുത്തുക]- കോളേജ് കുമാരൻ (2008)
- രക്ഷകൻ (2007)
- മിസ്റ്റർ. ബ്രഹ്മചാരി (2003)
- പ്രണയമണിത്തൂവൽ (2002)
- ദോസ്ത് (2001)
- സൂര്യപുത്രൻ (2000)
- മന്ത്രികുമാരൻ (1998)
- കിലുകിൽപമ്പരം (1997)
- മായപ്പൊന്മാൻ (1997)
- ആയിരം നാവുള്ള അനന്തൻ (1996)
- കുങ്കുമച്ചെപ്പ് (1996)
- മാണിക്യച്ചെമ്പഴുക്ക (1995)
- മിന്നാമിനുങ്ങിനും മിന്നുകെട്ട് (1995)
- സുന്ദരൻ നീയും സുന്ദരൻ ഞാനും (1995)
- മലപ്പുറം ഹാജി മഹാനായ ജോജി (1994)
- പൂച്ചക്കാരു മണി കെട്ടും (1994)
- ശുദ്ധ മദ്ധളം (1994)
- ഇത് മഞ്ഞ് കാലം (1993)
- കൺഗ്രാചുലേഷൻ മിസ് അനിതാ മേനോൻ (1992)
- ഏഴര പൊന്നാന (1992)
- കാസർഗോഡ് കാദർബായ് (1992)
- ചാഞ്ചാട്ടം (1991)
- മിമിക്സ് പരേഡ് (1991)
- പാരലൽ കോളേജ് (1991)
- കൌതുക വാർത്തകൾ (1990)
- ലയനം (1989)
- ഒന്നിനു പിറകേ മറ്റൊന്ന് (1988)
കഥാകാരനായി
[തിരുത്തുക]- പ്രണയമണിത്തൂവൽ (2002) (കഥ)
- ഏഴരപൊന്നാന (1992) (കഥ)
- പാരലൽ കോളേജ് (1991) (കഥ)
- രക്ഷകൻ (2007) (കഥ)
അഭിനേതാവായി
[തിരുത്തുക]- ചങ്ങാത്തം (1991) - ഒരു ഹോട്ടൽ മാനേജറായി
- പാരലൽ കോളേജ് (1991) - സുരേഷ്