ഉള്ളടക്കത്തിലേക്ക് പോവുക

കിളിമാനൂർ കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊട്ടാരത്തിലേക്കുള്ള പ്രവേശന കവാടം(ആർച്ച്)

തെക്കൻ തിരുവിതാംകൂറിലെ പുരാതനമായ ഒരു രാജകൊട്ടാരമാണ് കിളിമാനൂർ കൊട്ടാരം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജനന സ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അധികവും അറിയപ്പെടുന്നത്.

ചരിത്രം

[തിരുത്തുക]

ഈ കൊട്ടാരത്തിന് എകദേശം നാനൂറ് വർഷത്തോളം പഴക്കമുണ്ട്. 1739ൽ കൊട്ടാരക്കര രാജാവിനു വേണ്ടി വേണാട് ആക്രമിച്ച ഡച്ച് പീരങ്കിപ്പടയെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാൻ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു മാർത്താണ്ഡവർമ്മ മഹാരാജാവ് 1753ൽ കിളിമാനൂർ പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്യ്തു.

വ്യക്തികൾ

[തിരുത്തുക]
  • രാജാ രവിവർമ്മ, പ്രശസ്ത ചിത്രകാരൻ.
  • വിദ്വാൻ കരീന്ദ്രൻ തമ്പുരാൻ കവി,ആട്ടകഥാകൃത്ത്, സ്വാതി തിരുനാൾ മഹാരജാവിന്റെ ബാല്യകാല സുഹൃത്ത്.
  • ആർട്ടിസ്റ്റ് സി. രാജ രാജ വർമ , രാജാ രവിവർമ്മയുടെ സഹോദരൻ, ചിത്രകാരൻ.
  • ആർട്ടിസ്റ്റ് മംഗള ഭായി തമ്പുരാട്ടി രാജാ രവിവർമ്മയുടെ സഹോദരി, ചിത്രകാരി.
  • ആർട്ടിസ്റ്റ് കെ.ആർ.രവിവർമ്മ
  • [കൊട്ടാരം വൈദ്യൻ] ശ്രീ.മാധവൻ വൈദ്യൻ.

ചിത്രശാല

[തിരുത്തുക]
    "https://ml.wikipedia.org/w/index.php?title=കിളിമാനൂർ_കൊട്ടാരം&oldid=4603497" എന്ന താളിൽനിന്ന് ശേഖരിച്ചത്