സ്ഫടികം ജോർജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ഫടികം ജോർജ്ജ്
ജനനം
ജോർജ്ജ് ആൻറണി

(1949-11-05) 5 നവംബർ 1949  (74 വയസ്സ്)
ചങ്ങനാശ്ശേരി, കോട്ടയം ജില്ല
തൊഴിൽFilm actor
സജീവ കാലം1992 - present
ജീവിതപങ്കാളി(കൾ)Thresiamma
കുട്ടികൾ5[1]

മലയാള ചലച്ചിത്ര അഭിനേതാവും മലയാള സിനിമകളിലെ പ്രധാന വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന കലാകാരനുമാണ് ജോർജ്ജ് ആൻ്റണി അഥവാ സ്ഫടികം ജോർജ്ജ് (ജനനം: 05 നവംബർ 1949). 1995-ൽ റിലീസായ സ്ഫടികം എന്ന സിനിമയ്ക്കു ശേഷം സ്ഫടികം ജോർജ്ജ് എന്നറിയപ്പെടുന്നു.[2][3]

ജീവിതരേഖ[തിരുത്തുക]

1949 നവംബർ അഞ്ചിന് കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ ജനിച്ചു. ജോർജ് ആൻറണി എന്നതാണ് ശരിയായ പേര്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ ജോർജ് പഠനശേഷം കുറച്ചു കാലം ഗൾഫിൽ ജോലി നോക്കി.

ഗൾഫിലെ മലയാളി ക്ലബിൽ സ്ഥിരമായി നാടകങ്ങൾ അവതരിപ്പിച്ചിരുന്ന ജോർജ് 1993-ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലെ തിരുവട്ടാർ മണി എന്ന വില്ലൻ കഥാപാത്രം ചെയ്തു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം ആ വർഷം തന്നെ റിലീസായ ചെങ്കോലിലെ തോമസ് കീരിക്കാടൻ എന്ന വില്ലൻ വേഷവും ചെയ്തു.

1995-ൽ ഭദ്രൻ സംവിധാനം നിർവ്വഹിച്ച സ്ഫടികം എന്ന സിനിമയാണ് ജോർജിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. ഈ സിനിമയിലെ എസ്.ഐ. ജോർജ് കുറ്റിക്കാടൻ എന്ന വില്ലനായ പോലീസ് ഓഫീസറുടെ വേഷം മികവുറ്റ രീതിയിൽ അവതരിപ്പിച്ച ജോർജ് പിന്നീട് സ്ഫടികം ജോർജ് എന്നറിയപ്പെടാൻ തുടങ്ങി.

സ്ഫടികത്തിനു ശേഷം മലയാള സിനിമയിലെ പ്രധാന വില്ലൻമാരിലൊരാളായി മാറിയ സ്ഫടികം ജോർജ് മലയാളത്തിൽ ഇതുവരെ 120-ലധികം സിനിമകളിൽ അഭിനയിച്ചു.

വില്ലൻ വേഷങ്ങൾക്കൊപ്പം തന്നെ കർശനക്കാരനായ പോലീസ് ഓഫീസറായും വേഷമിട്ട ജോർജ്ജ് 2007-ൽ റിലീസായ ഹലോ എന്ന സിനിമയിലെ വടക്കാഞ്ചേരി വക്കച്ചൻ (വെടക്ക് വക്കൻ) എന്ന കഥാപാത്രത്തോടെ കോമഡി റോളിലേക്ക് ചുവടു മാറി.

2018-ൽ റിലീസായ കാർബൺ എന്ന സിനിമയിൽ ഫഹദ് ഫാസിലിൻ്റെ പിതാവിൻ്റെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയതാണ്.[4][5]

സ്വകാര്യ ജീവിതം[തിരുത്തുക]

ത്രേസ്യാമ്മയാണ് ഭാര്യ. അശ്വതി, അനു, അജോ, അഞ്ജലി, അഞ്ജു എന്നിവർ മക്കൾ.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

  • കന്യാകുമാരിയിൽ ഒരു കവിത 1993
  • ചെങ്കോൽ 1993
  • പക്ഷേ 1994
  • സ്ഫടികം 1995
  • തുമ്പോളി കടപ്പുറം 1995
  • ദി പോർട്ടർ 1995
  • ശിപായി ലഹള 1995
  • സാദരം 1995
  • രഥോത്സവം 1995
  • ഹൈവേ 1995
  • പുതുക്കോട്ടയിലെ പുതുമണവാളൻ 1995
  • കാഞ്ഞിരപ്പള്ളി കറിയാച്ചൻ 1996
  • മാൻ ഓഫ് ദി മാച്ച് 1996
  • സ്വർണ്ണ കിരീടം 1996
  • കിംഗ് സോളമൻ 1996
  • ദി പ്രിൻസ് 1996
  • കുടുംബക്കോടതി 1996
  • അഴകിയ രാവണൻ 1996
  • പടനായകൻ 1996
  • ആയിരം നാവുള്ള അനന്തൻ 1996
  • കിണ്ണം കട്ട കള്ളൻ 1996
  • യുവതുർക്കി 1996
  • പള്ളിവാതുക്കൽ തൊമ്മിച്ചൻ 1996
  • സൂപ്പർമാൻ 1997
  • മൂന്നു കോടിയും മുന്നൂറ് പവനും 1997
  • മന്ത്രമോതിരം 1997
  • വംശം 1997
  • അഞ്ചരക്കല്യാണം 1997
  • ലേലം 1997
  • ഇക്കരയാണെൻ്റെ മാനസം 1997
  • ദ്രാവിഡൻ 1998
  • ഇലവങ്കോട് ദേശം 1998
  • മലബാറിൽ നിന്നൊരു മണിമാരൻ 1998
  • വിസ്മയം 1998
  • ഇൻഡിപെൻഡൻസ് 1999
  • ദി ഗോഡ്മാൻ 1999
  • ഒളിമ്പ്യൻ അന്തോണി ആദം 1999
  • പത്രം 1999
  • ക്രൈം ഫയൽ 1999
  • ആകാശഗംഗ 1999
  • വാഴുന്നോർ 1999
  • എഴുപുന്നത്തരകൻ 1999
  • ഒന്നാം വട്ടം കണ്ടപ്പോൾ 1999
  • ഉദയപുരം സുൽത്താൻ 1999
  • നരസിംഹം 2000
  • ഡാർലിംഗ് ഡാർലിംഗ് 2000
  • ആനമുറ്റത്തെ ആങ്ങളമാർ 2000
  • തെങ്കാശിപ്പട്ടണം 2000
  • ഗാന്ധിയൻ 2000
  • റാപ്പിഡ് ആക്ഷൻ ഫോഴ്സ് 2000
  • ശ്രദ്ധ 2000
  • ദി ഗ്യാംങ്ങ് 2000
  • വിനയപൂർവ്വം വിദ്യാധരൻ 2000
  • ഇന്ത്യ ഗേറ്റ് 2000
  • നരിമാൻ 2001
  • നഗരവധു 2001
  • രാക്ഷസരാജാവ് 2001
  • ഈ നാട് ഇന്നലെ വരെ 2001
  • സത്യമേവ ജയതെ 2001
  • ഉത്തമൻ 2001
  • പുത്തൂരം പുത്രി ഉണ്ണിയാർച്ച 2002
  • അഥീന 2002
  • താണ്ഡവം 2002
  • കനൽക്കിരീടം 2002
  • കുഞ്ഞിക്കൂനൻ 2002
  • മഴനൂൽക്കനവ് 2003
  • കുസൃതി 2003
  • സി.ഐ. മഹാദേവൻ അഞ്ചടി നാലിഞ്ച് 2003
  • സ്വന്തം മാളവിക 2003
  • ചേരി 2003
  • താളമേളം 2004
  • വെട്ടം 2004
  • തസ്കരവീരൻ 2005
  • ബോയ്ഫ്രണ്ട് 2005
  • ചന്ദ്രോത്സവം 2005
  • പോത്തൻ വാവ 2006
  • ഹൈവേ പോലീസ് 2006
  • ദി ഡോൺ 2006
  • അവൻ ചാണ്ടിയുടെ മകൻ 2006
  • അശ്വാരൂഢൻ 2006
  • ബൽറാം vs താരാദാസ് 2006
  • രാഷ്ട്രം 2006
  • സ്മാർട്ട് സിറ്റി 2006
  • നവംബർ റെയിൻ 2006
  • ചോക്ലേറ്റ് 2007
  • ഹലോ 2007
  • മായാവി 2007
  • രൗദ്രം 2008
  • ഈ പട്ടണത്തിൽ ഭൂതം 2009
  • പ്രമുഖൻ 2009
  • ചട്ടമ്പിനാട് 2009
  • യക്ഷിയും ഞാനും 2010
  • ഹാപ്പി ദർബാർ 2010
  • രഘുവിൻ്റെ സ്വന്തം റസിയ 2011
  • മനുഷ്യമൃഗം 2011
  • സിംഹാസനം 2012
  • മായാമോഹിനി 2012
  • ദി കിംഗ് & ദി കമ്മീഷണർ 2012
  • മൈ ഫാൻ രാമു 2013
  • കമ്മത്ത് & കമ്മത്ത് 2013
  • പോലീസ് മാമൻ 2013
  • ഇലഞ്ഞിക്കാവ് പി.ഒ 2015
  • കല്യാണിസം 2015
  • തിങ്കൾ മുതൽ വെള്ളി വരെ 2015
  • കാർബൺ 2016
  • ശിക്കാരി ശംഭു 2018
  • എബ്രഹാമിൻ്റെ സന്തതികൾ 2018
  • ബ്രദേഴ്സ് ഡേ 2019
  • പ്രശ്ന പരിഹാര ശാല 2019
  • നീരവം 2019
  • നീർമാതളം പൂത്ത കാലം 2019
  • ആൾക്കൂട്ടത്തിൽ ഒരുവൻ 2020
  • ബ്ലാക്ക് കോഫി 2021[6][7]

അവലംബം[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സ്ഫടികം ജോർജ്ജ്

  1. http://www.mangalam.com/mangalam-varika/115716
  2. "വില്ലനല്ല, ജീവിതത്തിൽ സുവിശേഷകനായി സ്ഫടികം ജോർജ് | Spadikam George Interview | Vanitha Magazine" https://m.vanitha.in/celluloid/celebrity-interview/sfadikam-george-interview-vanitha.html
  3. "അനിയനെ കാണാൻ ഹോട്ടലിൽ എത്തിയ ജോർജ് ആടുതോമയുടെ വില്ലനായി" https://www.manoramaonline.com/movies/movie-news/2019/03/07/spadikam-george-about-spadikam-bhadran-mohanlal.amp.html
  4. "അന്നൊക്കെ ആളുകൾക്ക് എന്റടുത്ത് വരാൻ പേടിയായിരുന്നു; സ്ഫടികം ജോർജ്ജ് | spadikam george interview | spadikam george in carbon movie" https://www.mathrubhumi.com/mobile/movies-music/interview/spadikam-george-interview-carbon-movie-shikkari-shambhu-malayalam-villain-spadikam-george-interview-1.2585298[പ്രവർത്തിക്കാത്ത കണ്ണി]
  5. "സ്ഫടികം ജോർജ്ജ് - Sphadikam george | M3DB.COM" https://m3db.com/sphadikam-george
  6. https://m3db.com/films-acted/25042
  7. https://malayalam.asiaville.in/article/spadikam-george-about-covid-time-63979
"https://ml.wikipedia.org/w/index.php?title=സ്ഫടികം_ജോർജ്ജ്&oldid=3987032" എന്ന താളിൽനിന്ന് ശേഖരിച്ചത്