അൻവർ റഷീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാളചലച്ചിത്രസം‌വിധായകനാണ് അൻവർ റഷീദ്. 2005-ൽ പുറത്തിറങ്ങിയ രാജമാണിക്യം എന്ന ചലച്ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് അൻവർ റഷീദ് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്. മമ്മൂട്ടി നായകനായ ഈ ചിത്രം 2005-ൽ വ്യാവസായിക വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.

തുടർന്ന് 2007-ൽ ഛോട്ടാ മുംബൈ എന്ന ചിത്രം അൻവർ റഷീദ് സം‌വിധാനം ചെയ്യുകയുണ്ടായി. മോഹൻലാൽ നായകനായ ഈ ചിത്രവും ഒരു വിജയമായിരുന്നു. മമ്മൂട്ടി നായകനായ അദ്ദേഹത്തിന്റെ മൂന്നാം ചിത്രം അണ്ണൻ തമ്പിയും (2008) സാമ്പത്തികമായി ലാഭമുണ്ടാക്കി.

രഞ്ജിത്തിന്റെ കീഴിൽ പത്ത് സം‌വിധായകർ അണിനിരന്ന് പത്ത് കഥകൾ ഉള്ള കേരള കഫേ (2009) എന്ന ചിത്രത്തിൽ ബ്രിഡ്ജ് എന്നൊരു ചിത്രവും ഇദ്ദേഹം സം‌വിധാനം ചെയ്തു.[1] ദുൽഖർ സൽമാൻ നായകനായി 2012-ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ ആണ് അൻവറിന്റെ ഏറ്റവും പുതിയ ചിത്രം.്

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം ഭാഗം കുറിപ്പ്
2005 രാജമാണിക്യം സം‌വിധായകൻ
2007 ഛോട്ടാ മുംബൈ സം‌വിധായകൻ
2008 അണ്ണൻ തമ്പി സം‌വിധായകൻ
2009 കേരള കഫെ - ബ്രിഡ്ജ് സം‌വിധായകൻ
2012 ഉസ്താദ് ഹോട്ടൽ സം‌വിധായകൻ
2013 അഞ്ചു സുന്ദരികൾ - (ആമി) സം‌വിധായകൻ
2014 ബാംഗ്ളൂർ ഡേയ്സ് നിർമ്മാതാവ്
2015 പ്രേമം നിർമ്മാതാവ്

മറ്റ് വാർത്തകൾ[തിരുത്തുക]

  • 2009 ആഗസ്ത് 31-ന് അൻവർ റഷീദിന്റെ വീട് ഒരുപറ്റം സാമൂഹ്യവിരുദ്ധർ ആക്രമിക്കുകയും അൻവർ റഷീദിനും അദ്ദേഹത്തിന്റെ അമ്മയായ ജാറിയത്ത്‌ ബീവിക്കും പരിക്കേൽക്കുകയും ചെയ്തു.[2] വീടിന്റെ പരിസരത്ത് നിന്ന് മദ്യപിച്ചിരുന്ന ഗുണ്ടകളോട് അവിടെയിരുന്നു മദ്യപിക്കരുതെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.[3]

അവലംബം[തിരുത്തുക]

  1. http://keralacafe.moviebuzz.org/bridge-kerala-cafe
  2. "Anwar Rasheed hacked by goons". ശേഖരിച്ചത് ഡിസംബർ 08, 2009. Check date values in: |accessdate= (help)
  3. "ചലച്ചിത്രസംവിധായകൻ അൻവർ റഷീദിന്‌ വെട്ടേറ്റു പരിക്ക്‌". ശേഖരിച്ചത് ഡിസംബർ 08, 2009. Check date values in: |accessdate= (help)

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അൻവർ_റഷീദ്&oldid=2787018" എന്ന താളിൽനിന്ന് ശേഖരിച്ചത്