Jump to content

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
സംവിധാനംലാൽ ജോസ്
നിർമ്മാണംസുൽഫിക്കർ അസീസ്
ഷെബിൻ ബെക്കെർ
രചനഎം. സിന്ദുരാജ്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
നമിത പ്രമോദ്
സുരാജ് വെഞ്ഞാറമൂട്
ഹരിശ്രീ അശോകൻ
ഷമ്മി തിലകൻ
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംരഞ്ജൻ ഏബ്രഹാം
സ്റ്റുഡിയോബാൽക്കണി 6
വിതരണംഎൽ.ജെ. ഫിലിംസ്
റിലീസിങ് തീയതി
  • 9 ഓഗസ്റ്റ് 2013 (2013-08-09)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ലാൽ ജോസിന്റെ സംവിധാനത്തിൽ 2013 ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും. കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എം.സിന്ദുരാജാണ് നിർവഹിച്ചിരിക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചലച്ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിദ്യാസാഗറാണ്.

കഥാപശ്ചാത്തലം

[തിരുത്തുക]

കുട്ടനാട്ടിലെ കൈനകരിയിൽ പുള്ളിപ്പുലികൾ എന്ന് അറിയപെടുന്ന ചട്ടമ്പികളായ മൂന്ന് സഹോദരങ്ങളുടെയും, അവരുടെ പ്രവർത്തികൾ മൂലം ദുരിതം അനുഭവിക്കേണ്ടിവരുന്ന അനുജൻ, ആടു ഗോപൻ എന്ന് വിളിപ്പേരുള്ള ചക്കാട്ടുതറയിൽ ഗോപന്റെയും (കുഞ്ചാക്കോ ബോബൻ) കഥയാണ് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും. ബാങ്ക് ലോൺ ഉപയോഗിച്ച് വാങ്ങിയ ഹൗസ് ബോട്ട് ഉപജീവനമാർഗ്ഗമക്കിയ ഗോപൻ, വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനു വേണ്ടി തന്റെ ബോട്ടിൽ ക്ലാസിക്കൽ നൃത്ത പരിപാടികൾ ആരംഭിക്കുകയും. അതിനു വേണ്ടി കൈനകരി ജയശ്രീ (നമിത പ്രമോദ്) എന്ന നർത്തകിയെ കൊണ്ടുവരികയും ചെയ്യുന്നു. ഇതു മൂലം മറ്റൊരു ബോട്ട് ഉടമയായ കുരിയച്ചന് (ഷമ്മി തിലകൻ) നഷ്ടമുണ്ടാകുകയും, അയാൾ ഗോപനോട് പകവീട്ടാൻ ആരംഭിക്കുകയും ചെയ്യുന്നു. തുടർന്ന് ഗോപന്റെയും ജയശ്രീയുടെയും പ്രേമവും, ഗോപന്റെ ജീവിതത്തിലുണ്ടാകുന്ന വിവിധ സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.[1]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ആകെ 5 ഗാനങ്ങളാണ് ഈ ചലച്ചിത്രത്തിൽ ഉള്ളത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമയും, ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിദ്യാസാഗറുമാണ്.[2]

# ഗാനം ഗായകൻ (ർ) ദൈർഘ്യം
1 "ഒറ്റത്തുമ്പി" ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര
2 "ചെറു ചെറു" അഫ്സൽ, വിധു പ്രതാപ്, ശ്രീ ചരൺ 5:09
3 "കൂട്ടി മുട്ടിയ" നജിം അർഷാദ്, സുജാത മോഹൻ
4 "ഹൈലസ ഹൈലസ" നിഖിൽ മാത്യു, ഫ്രാങ്കോ
5 "പുള്ളിപ്പുലികൾ" വർഷ രഞ്ജിത്ത്

അവലംബം

[തിരുത്തുക]