സൗണ്ട് തോമ
ദൃശ്യരൂപം
| സൗണ്ട് തോമ | |
|---|---|
സിനിമയുടെ പോസ്റ്റർ | |
| സംവിധാനം | വൈശാഖ് |
| കഥ | ബെന്നി പി. നായരമ്പലം |
| നിർമ്മാണം | അനൂപ് |
| അഭിനേതാക്കൾ | ദിലീപ് നമിത പ്രമോദ് സുബ്ബാരാജു മുകേഷ് |
| ഛായാഗ്രഹണം | ഷാജി കുമാർ |
| ചിത്രസംയോജനം | മഹേഷ് നാരായണൻ |
| സംഗീതം | ഗോപി സുന്ദർ |
നിർമ്മാണ കമ്പനി | പ്രിയാഞ്ജലി ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | ₹5 കോടി |
വൈശാഖ് സംവിധാനം ചെയ്ത് 2013ൽ പ്രദർശനത്തിനെത്തിയ ഒരു ഹാസ്യ ചലച്ചിത്രമാണ് സൗണ്ട് തോമ. ദിലീപ്, നമിത പ്രമോദ്,സുബ്ബാരാജു, മുകേഷ്. ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അനൂപ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ശബ്ദവൈകല്യവും, മുച്ചുണ്ടുമുള്ള പണക്കാരനായ പ്ലാപ്പറമ്പിൽ തോമ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബെന്നി പി. നായരമ്പലമാണ്.[1] ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും, സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.
അഭിനേതാക്കൾ
[തിരുത്തുക]- ദിലീപ് - പ്ലാപ്പറമ്പിൽ തോമ
- നമിത പ്രമോദ് - ശ്രീലക്ഷ്മി
- സുബ്ബാരാജു- എസ് ഐ രാകേഷ് പണിക്കർ
- മുകേഷ് - പ്ലാപ്പറമ്പിൽ മത്തായി/ മുസ്തഫ
- സായ്കുമാർ - പ്ലാപ്പറമ്പിൽ പൗലോ
- നെടുമുടി വേണു - മാണിച്ചൻ
- സുരാജ് വെഞ്ഞാറമൂട് - ഉരുപ്പിടി
- ഷിജു- പ്ലാപ്പറമ്പിൽ ജോയിക്കുട്ടി
- കൊച്ചുപ്രേമൻ - കുട്ടൻ പിള്ള
- ധർമജൻ ബോൾഗാട്ടി - കിട്ടുണ്ണി
- കലാഭവൻ ഷാജോൺ - സാബു
ഗാനങ്ങൾ
[തിരുത്തുക]| No. | Title | Lyrics | ഗായകൻ(ർ) | Length |
|---|---|---|---|---|
| 1. | "കണ്ടാൽ ഞാനൊരു" | നാദിർഷ | ദിലീപ് | 03:47 |
| 2. | "കന്നി പെണ്ണേ" | രാജീവ് ആലുങ്കൽ | ശങ്കർ മഹാദേവൻ, റിമി ടോമി | 04:30 |
| 3. | "ഒരു കാര്യം" | രാജീവ് ആലുങ്കൽ | ഉദിത് നാരായണൻ, ശ്രേയ ഘോഷൽ | 06:02 |
| 4. | "അമ്പിളിമാമ്മേ" | മുരുകൻ കാട്ടാക്കട | പ്രസീത ചാലക്കുടി,ഗോപി സുന്ദർ | 2:21 |
| Total length: | 14:19 | |||
പ്രതികരണം
[തിരുത്തുക]പൊതുവേ നല്ല പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. ബോക്സോഫീസിൽ ഈ ചിത്രം ഒരു വിജയമായിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "മലയാളസംഗീതം". Archived from the original on 2014-07-26. Retrieved 2013-05-03.
- ↑ "റിവ്യൂബോൾ: സൗണ്ട് തോമ". Retrieved 2013-05-03.
{{cite web}}: CS1 maint: deprecated archival service (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]സൗണ്ട് തോമ: സിനിമയുടെ ട്രെയ്ലർ Archived 2023-06-16 at the Wayback Machine