അംബിക (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അംബിക എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ അംബിക (വിവക്ഷകൾ) എന്ന താൾ കാണുക. അംബിക (വിവക്ഷകൾ)
അംബിക
Actress Ambika (cropped).JPG
ജനനം (1962-05-24) 24 മേയ് 1962 (വയസ്സ് 55)[1]
Kallara, Thiruvananthapuram, Kerala, India
തൊഴിൽ Actress
സജീവം 1978–1989
1997–present
ജീവിത പങ്കാളി(കൾ) Shinu john (m.1988-1997) (divorced)
Ravikanth (m. 2000-2003) (divorced)
കുട്ടി(കൾ) Ramkeshav (b.1989)
Rishikesh (b.1991)
കുടുംബം Radha (sister)
പുരസ്കാര(ങ്ങൾ) Kalaimaamani, Cinema express, film critics

അംബിക (ജനനം: 24 മേയ് 1962) മലയാളചലച്ചിത്രരംഗത്തെ ഒരു നടിയാണ് . 1979 ൽ മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയ അം‌ബിക മലയാളം കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അം‌ബിക അഭിനയിച്ചിട്ടുണ്ട്. സഹോദരി രാധയും നടിയാണ്.

മലയാള ചലച്ചിത്രങ്ങൾ കൂടാതെ ഏതാനും തമിഴ് തെലുങ്ക്, ഇംഗ്ലീഷ് ചിത്രങ്ങളിലും അവർ അഭിനയിച്ചിരുന്നു. 1978 മുതൽ 1989 വരെയുള്ള ഒരു ദശാബ്ദത്തിനിടയിൽ ഏറ്റവും തിരക്കുന്ന തെന്നിന്ത്യൻ നായികമാരിലൊരാളായിരുന്നു അംബിക.

അവരുടെ ഇളയ സഹോദരിയായ രാധയും ഒരു പ്രസിദ്ധയായ നടിയായിരുന്നു. രണ്ടുപേരും ഒരുമിച്ച് പല ദക്ഷിണേന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത് "ARS സ്റ്റുഡിയോസ്" എന്ന പേരിൽ അവർക്ക് ഒരു മൂവി സ്റ്റുഡിയോ സ്വന്തമായുണ്ടായിരുന്നു. 2013 ൽ അവർ ARS സ്റ്റുഡിയോ ഒരു ഹോട്ടൽ സമുച്ചയമാക്കി മാറ്റി.

സ്വകാര്യജീവിതം[തിരുത്തുക]

1962 മേയ് 24 ന് തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ കുഞ്ഞൻനായരുടേയും സരസമ്മയുടേയും മകളായി അംബിക ജനിച്ചു.[2] 2014 ലുകളിൽ മഹിളാ കോൺഗ്രസ് നേതാവ് ആയിരുന്നു അവരുടെ അമ്മ കല്ലറ സരസ്വമ്മ.[3]  അംബികയക്ക് രണ്ടു രാധ (നടി), മല്ലിക എന്നിങ്ങനെ രണ്ടു സഹോദരിമാരും അർജുൻ, സുരേഷു് എന്നിങ്ങനെ രണ്ടു സഹോദന്മാരുമാണുള്ളത്.[4][5] 

എൽ. എം. എൽ. പി. എസ്. സർക്കാർ മുതൽ അഞ്ചുവരെ ഏഴാമത് അരിരിരികുഴി സ്കൂൾ. ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എം.ഇ.എസ് പരീക്ഷയിൽ ഹയർസെക്കന്ററി സ്കൂൾ കല്ലറയും എട്ടാം ക്ലാസ് മുതൽ എസ്.എസ്.എൽ.സി. വരെ. പ്രൈമറി ക്ലാസുമുതൽ നാലാം ക്ലാസു വരെ അരിവരിക്കുഴി എൽ.എം. എൽ.പി. സ്കൂളിലാണ് വിദ്യാഭ്യാസം ചെയ്തത്. അഞ്ചാം ക്ലാസ് മുതൽ ഏഴുവരെ കല്ലറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും എട്ടാം ക്ലാസു മുതൽ എസ്.എസ്.എൽ.സി. വരെ തിരുവനന്തപുരത്തെ മിതിർമലയിലുള്ള ഗവൺമെന്റ് ബോയിസ് ഹയർ സെക്കന്ററി സ്കൂളിലുമായിട്ടാണ് വിദ്യാഭ്യാസം ചെയ്തത്. വിദൂരവിദ്യാഭ്യാസം വഴി ബി.എ. ബിരുദം കരസ്ഥമാക്കിയിരുന്നു. കുറച്ചു കാലം കല്ലറയിലെ വേദാസ് കോളജിലും പഠിച്ചിരുന്നു.[6] 

സിനിമകൾ[തിരുത്തുക]

പ്രശസ്ത നടൻ കമലഹാസന്റെ കൂടെ അം‌ബിക കുറെ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗ്ലാമർ വേഷങ്ങളിൽ. കാക്കി സതൈ, വിക്രം, കാതൽ പരിസു എന്നിവ ഇവിയിൽ ചിലതാണ്.

തമിഴ് സിനിമകൾ[തിരുത്തുക]

 • വേൽ (2007)
 • മഴൈ (2005)
 • ജോഡി (1999)
 • ഉയിരോടെ ഉയിരാക (1999)
 • കാതൽ പരിസു (1987)
 • മാവീരൻ (1986)
 • ഇദയ കോവിൽ (1985)
 • നാൻ സിഗപ്പു മനിതൻ (1985)
 • പഠിക്കാതവൻ (1985)
 • മി. ഭാരത് (1985)
 • കാക്കി സട്ടൈ (1985)
 • ഉയർന്ത ഉള്ളം (1984)
 • അന്ബുള്ള രജനികാന്ത് (1984)
 • നാൻ പാടും പാടൽ (1984)
 • എങ്ഗയോ കേട്ട കുരൽ (1982)
 • വാഴ്വേ മായം (1982)
 • സകല കലാ വല്ലവൻ (1982)
 • കാതൽ മീൻകൾ (1982)
 • അന്ത ഏഴു നാട്കൾ (1981) -
 • വേലുന്ദു വിനൈയിലൈ
 • വാഴ്ക്കൈ
 • വെള്ളൈ റോജ
 • രാജ വീട്ടു കണ്ണ്
 • തഴുവാത കൈകൾ
 • മനക്കണക്ക്
 • പൌർണ്ണമി അലൈകൾ
 • താലിതാനം
 • വിക്രം
 • അരുണാചലം
 • ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ
 • പേയ് വീട്
 • നാഗം
 • കൺ സിമിട്ടും നേരം
 • ആളവന്താൻ
 • കണം ക്വാർട്ടർ അവർകളേ
 • വില്ലാതി വില്ലൻ
 • മക്കൾ എൻ പക്കം
 • അണ്ണാ നഗർ മുതൽ തെരു
 • നാനും ഒരു തൊഴിലാളി
 • വേങ്ഗൈയിൻ മൈതാൻ
 • അംബികൈ നേരിൽ വന്താൾ
 • തൂങ്ഗാത കണ്ണൊന്റു ഒന്റു
 • ഒരുവർ വാഴും ആലയം

മലയാളം സിനിമകൾ[തിരുത്തുക]

 • കൂട്ട് (2004)
 • വർണ്ണക്കാഴ്ചകൾ (2000)
 • ഉദയപുരം സുൽത്താൻ (1999)
 • നിറം (1998)
 • കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ (1988)
 • ഇരുപതാം നൂറ്റാണ്ട് (1987)
 • വിളംബരം (1987)
 • വഴിയോരക്കാഴ്ചകൾ (1987)
 • എഴുതാപ്പുറങ്ങൾ (1987)
 • രാജാവിൻറെ മകൻ (1986)
 • ഒരു നോക്കു കാണാൻ (1985)
 • മറക്കില്ലൊരിക്കലും (1983)
 • കേൾക്കാത്ത ശബ്ദം (1982)
 • പൂവിരിയും പുലരി (1982)
 • മണിയൻ പിള്ള അഥവ മണിയൻ പിള്ള (1981)
 • അന്തപ്പുരം
 • അങ്ങാടി (1980)
 • അണിയാത്ത വളകൾ (1980)
 • തീക്കനൽ (1980)
 • ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച (1979)
 • മാമാങ്കം (1979)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അംബിക_(നടി)&oldid=2612736" എന്ന താളിൽനിന്നു ശേഖരിച്ചത്