രാധ (നടി)
രാധ | |
---|---|
ജനനം | ഉദയ ചന്ദ്രിക 3 ജൂൺ 1965 |
ജീവിതപങ്കാളി(കൾ) | രാജശേഖരൻ നായർ (m.1991-present) |
കുട്ടികൾ | കാർത്തിക നായർ (b.1992) വിഘ്നേഷ് (b. 1995) തുളസി നായർ (b.1997) |
മാതാപിതാക്ക(ൾ) | കുഞ്ഞൻ നായർ, കല്ലറ സരസമ്മ |
പുരസ്കാരങ്ങൾ | കലൈമാമണി, സിനിമാ എക്സ്പ്രസ്, ഫിലിം ക്രട്ടിക്സ് |
രാധ (ജനനം : 1965 ജൂൺ 3)[1][2] തമിഴ്, തെലുങ്കു ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു പരിചിതയായ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. ഏതാനും മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. 1981 മുതൽ 1991 വരെയുള്ള കാലത്ത് തെന്നിന്ത്യൻ നായികമാരിൽ പ്രധാനിയായിരുന്നു അവർ. സഹോദരി അംബികയും ഒരു നടിയായിരുന്നു. തങ്ങളുടെ കരിയറിൻറെ ഉച്ചസ്ഥായിയിൽ പല ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും അവർ ഒന്നിച്ച് അഭിനയിച്ചിരുന്നു.
സ്വകാര്യജീവിതം
[തിരുത്തുക]കേരള സംസ്ഥാനത്തെ തിരുവനന്തപുരം ജില്ലയിൽ കിളിമാനൂരിനടുത്തുള്ള കല്ലറ സ്വദേശിയാണ് രാധ. അവരുടെ മാതാവ് കല്ലറ സരസമ്മ 2014 കളിൽ മഹിളാ കോൺഗ്രസ് നേതാവായിരുന്നു. രാധയക്ക് അംബിക, മല്ലിക എന്നിങ്ങനെ രണ്ട് മൂത്ത സഹോദരിമാരും അർജുൻ, സുരേഷ് എന്നിങ്ങനെ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്.
1991 സെപ്റ്റംബർ 10 ന് അവർ രാജശേഖര നായർ എന്ന വ്യക്തിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് കാർത്തിക നായർ, തുളസി നായർ എന്നി രണ്ട് പെൺമക്കളും വിഘ്‌നേഷ് നായർ എന്ന പേരിൽ ഒരു പുത്രനുമുണ്ട്. രാധയുടെ രണ്ട് പെൺമക്കളും അഭിനേതാക്കളായി അവരുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. കഴിഞ്ഞ 25 വർഷങ്ങളായി, കേരളത്തിലെ കോവളത്തും മുംബൈയിലുമായി റെസ്റ്റോറന്റുകളുടെ ഒരു ശൃംഖല നടത്തുന്ന ഈ കുടുംബത്തിന് മികച്ച തീരദേശ ബീച്ച് റിസോർട്ട് അവാർഡ് ലഭിച്ചിരുന്നു. രാധയുടെ സഹോദരി അംബികയും ഒരു പ്രശസ്ത നടിയാണ്. രാധയുടെ മൂത്ത പുത്രി കാർത്തിക നായർ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ചപ്പോൾ മറ്റൊരു പുത്രിയായ തുളസി നായർ മണിരത്നം ചിത്രമായ കടൽ (2012) എന്ന ചിത്രത്തിലൂടെയാണ് നടിയായി അരങ്ങേറ്റം കുറിച്ചത്.
ഔദ്യോഗികജീവിതം
[തിരുത്തുക]സംവിധായകൻ ഭാരതിരാജയുടെ കണ്ടെത്തലായ രാധ എന്ന അഭിനേത്രിയെ അദ്ദേഹം 1981 ൽ തന്റെ അലൈഗൾ ഒയ്വതില്ലൈ എന്ന ചിത്രത്തിൽ നവാഗത നടനായ കാർത്തിക്കിനൊപ്പം അവതരിപ്പിച്ചു.
തമിഴ് സിനിമ
[തിരുത്തുക]സംവിധായകൻ ഭാരതിരാജയുടെ അലൈഗൾ ഒയ്വതില്ലൈ എന്ന ചിത്രത്തിൽ നവാഗതനായ കാർത്തിക്കിനൊപ്പം നായികയായി 1981 ൽ തന്റെ അഭിനയ ജീവിതം ആരംഭിച്ചു. കളക്ഷൻ റിക്കാർഡുകൾ ഭേദിച്ച് ഹിറ്റായ ഈ സിനിമ ഒരു കൾട്ട് ക്ലാസിക്കായി കണക്കാക്കപ്പെടുന്നു. കാർത്തിക്കുമായി അവർ പങ്കിട്ട ഓൺ-സ്ക്രീൻ രസതന്ത്രം വളരെ വിജയകരമായതോടെ പാക്കാതു വീട്ടു റോജ, വാലിബമേ വാ വാ, ഇളഞ്ചൊടികൾ തുടങ്ങി നിരവധി സിനിമകളിൽ അഭിനിയ്ക്കുന്നതിനു കാരണമായി. അതേ വർഷം തന്നെ കമൽ ഹാസനോടൊപ്പം ടിക് ടിക് ടിക് എന്ന സിനിമയിൽ രാധ ഒരു ചെറിയ വേഷം ചെയ്തു. ടിക് ടിക് ടിക് എന്ന സിനിമ അവളുടെ കരിയറിൽ ഒരു പ്രധാന പങ്ക് വഹിച്ചു. പിന്നീട് കമൽ ഹാസനോടൊപ്പം ഒരു കൈദിയിൻ ഡയറി, തൂങ്കാതെ തമ്പി തൂങ്കാതെ, കാതൽ പരിശ്, ജപ്പാനിൽ കല്യാണരാമൻ എന്നീ സിനിമകളിൽ അഭിനയിച്ചു.
എങ്കയോ കെട്ട കുറൽ, കാതൽ പരിശ്, അണ്ണ നഗർ മുതൽ തെരു, ഇദയ കോവിൽ, വെള്ളൈ റോജ തുടങ്ങിയ ചിത്രങ്ങളിൽ അവരുടെ സഹോദരി അംബികയുമായി ഒരുമിച്ച് വേഷമിട്ടു. കാതൽ പരിശിൽ അഭിനയിക്കുന്ന കാലത്ത് സഹോദരിമാർ രണ്ടുപേരു അവരുടെ പ്രശസ്തിയുടെ അത്യുന്നതിയിലയാരുന്നതോടൊപ്പം അതിൽ അവർ വളരെ മാദകഭാവമുള്ളതും, വളരെ ആകർഷകത്വമുള്ളതുമായി വനിതകളുടെ വേഷങ്ങൾ കൈകാര്യം ചെയ്തു. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം അംബികയും രാധയും തങ്ങളുടെ കരിയർ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയും തമിഴ് സിനിമകളിൽ തെരഞ്ഞെടുത്ത വേഷങ്ങൾ മാത്രം ചെയ്യുന്നതിനു തീരുമാനിക്കുകയും മികച്ച അഭിനേതാക്കൾക്കും സംവിധായകർക്കും ഒപ്പം മാത്രം അഭിനയിക്കുകയും ചെയ്തു. തമിഴ് ചലച്ചിത്രമേഖലയിലെ ആദ്യ വർഷങ്ങൾക്ക് ശേഷം രണ്ട് സഹോദരിമാരെയും ഒരേ സിനിമയിൽ കാണുന്നത് വളരെ അപൂർവമായിരുന്നു.
തെലുങ്ക് സിനിമ
[തിരുത്തുക]തന്റെ ആദ്യത്തെ തെലുങ്ക് ചിത്രമായ മിസ്റ്റർ വിജയ് കുമാറിൽ ശോഭൻ ബാബുവിനൊപ്പം രാധ അഭിനയിച്ചു. യമുദികി മൊഗുഡു, റൌഡി, റാമുഡു ഭീമുഡു, അഗ്നി പർവതം എന്നിവയാണ് തെലുങ്കിലെ അവരുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. ചിരഞ്ജീവിയോടൊപ്പം ഏകദേശം 16 ചിത്രങ്ങളിലും ബാലകൃഷ്ണയോടൊപ്പം 6 ചിത്രങ്ങളിലും അഭിനയിച്ചതുകൂടാതെ എൻടിആർ, എഎൻആർ, കൃഷ്ണ, ശോഭൻ ബാബു തുടങ്ങി നിരവധി പ്രധാന നായകന്മാർക്കൊപ്പം അഭിനയിച്ചിരുന്നു. കെ. രാഘവേന്ദ്ര റാവു, എ. കോദണ്ഡരാമ റെഡ്ഡി എന്നിവരാണ് അവർക്ക് ഗ്ലാമർ വേഷങ്ങൾ സമ്മാനിച്ചത്.
കന്നഡ സിനിമ
[തിരുത്തുക]രാധ ആകെ 4 കന്നഡ ചിത്രങ്ങളിലാണ് അഭിനയിച്ചത്. മാംഗ് ഭരോ സജന എന്ന ഹിന്ദി സിനിമയുടെ റിമേക്കായ സൌഭാഗ്യ ലക്ഷ്മി എന്ന ചിത്രത്തിൽ മുതിർന്ന താരങ്ങളായ വിഷ്ണുവർദ്ധൻ, ലക്ഷ്മി എന്നിവരോടൊപ്പം അഭിനയിച്ചു. ഇതിന്റെ തെലുങ്ക് പതിപ്പിലും അവർ വേഷമിട്ടു. രവിചന്ദ്രനൊപ്പവും അവർ സിനിമ ചെയ്തിട്ടുണ്ട്. സഹതാരങ്ങളായ ശരത് ബാബു, രമേശ് ഭട്ട്, മുഖമന്ത്രി ചന്ദ്രു, സുധീർ എന്നിവരോടൊപ്പം 1991 ൽ രണചന്ദി എന്ന സിനിമയിൽ വേഷമിട്ടു. ചിത്രത്തിൽ ശരത് ബാബു അവരുടെ ഭർത്താവായും മുഖ്യമന്ത്രി ചന്ദ്രു ചിത്രത്തിലെ വില്ലനായും അഭിനയിച്ചു. ഈ ചിത്രത്തിൽ അവർക്ക് നിരവധി പോരാട്ട രംഗങ്ങൾ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. കന്നഡയിൽ ഈ ചിത്രം ഇത് വലിയ ഓളമുണ്ടാക്കുകയും കന്നഡ സിനിമാപ്രേമികൾ ചിത്രത്തെ ഇന്നും ഓർക്കുകയും ചെയ്യുന്നു.
മലയാള സിനിമ
[തിരുത്തുക]സ്വദേശം കേരളമാണെങ്കിലും തമിഴിലും മലയാളത്തിലും തുല്യമായ വിജയം നേടിയ അംബികയിൽ നിന്ന് വ്യത്യസ്തമായി രാധയ്ക്ക് മലയാളത്തിൽ വിജയിക്കാനായില്ല. ആറ് മലയാള ചിത്രങ്ങളിൽ മാത്രമാണ് രാധ അഭിനയിച്ചത്. കെ. ജി. ജോർജ്ജിന്റെ സംസ്ഥാന അവാർഡ് നേടിയ ഇരകൾ (1986) എന്ന ചിത്രത്തിലേതാണ് അവരുടെ ഏറ്റവും ശ്രദ്ധേയമായ വേഷം. ഈ ചിത്രത്തിലെ നിർമ്മല എന്ന കഥാപാത്രം അവരുടെ അഭിനയജീവിതത്തലെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. സത്യൻ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി (1986) എന്ന ചിത്രത്തിൽ ഭരത് ഗോപി, മോഹൻലാൽ, മേനക എന്നിവരടങ്ങിയ താരനിരയോടൊപ്പം അഭിനയിച്ചു. 1987 ൽ അയിത്തം എന്ന ചിത്രം നിർമ്മിക്കുകയും അതിൽ സഹോദരി അംബിക, സുകുമാരൻ, മോഹൻലാൽ എന്നിവർക്കൊപ്പം പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുകയും ചെയ്തു. മറ്റൊരു ഹിറ്റ് സിനിമയായ ഇന്നത്തെ പ്രോഗ്രാം (1991) ആണ് അവർ അവസാനമായി അഭിനയിച്ച മലയാള സിനിമ.
തെരഞ്ഞെടുത്ത ചിത്രങ്ങൾ
[തിരുത്തുക]തമിഴ്
[തിരുത്തുക]Year | Film | Role |
---|---|---|
1991 | ശാന്തി എനതു ശാന്തി | |
മറുപക്കം | ||
സിഗരം | പ്രിയ | |
1990 | ജഗതലപ്രതാപൻ | Guest Appearance |
മനൈവി ഒരു മാണിക്കം | ||
മനൈവി വന്ത നേരം | ||
സത്യം സിവം സുന്ദരം | ||
1989 | മീനാക്ഷി തിരുവിളയാടൽ | ദേവി മീനാക്ഷി |
ഒരു പൊണ്ണു നെനച്ചാ | ||
ചിന്നപ്പദാസ് | ||
ന്യായ തരസു | ||
പിക് പോക്കറ്റ് | ||
രാജാധിരാജ | Senkamalam | |
1988 | ഉള്ളത്തിൽ നല്ല ഉള്ളം | |
എൻ ഉയിർ കണ്ണമ്മ | ||
അണ്ണാനഗർ മുതൽ തെരു | ||
1987 | താമ്പത്യം | |
ഉഴവൻ മഗൻ | Nirmala | |
സട്ടം ഒരു വിളയാട്ട് | Veni | |
ജല്ലിക്കട്ട് | ||
വൈരാകിയം | ||
ആനന്ദ് | ||
എങ്ക ചിന്ന രാസ | ||
കാതൽ പരിസ് | Chitra | |
1986 | മനിതനിൻ മറുപക്കം | |
അമ്മൻ കോവിൽ കിഴക്കലേ | Kanmani | |
നിനൈവേ ഒരു സംഗീതം | ||
മെല്ല തിരന്തതു കതവു | Tulasi | |
മനക്കണക്ക് | ||
1985 | ഇദയ കോവിൽ | Suriya |
മുതൽ മരിയാതൈ | Kuyili | |
ഒരു കൈതിയിൻ ഡയറി | Rosy | |
നല്ല തമ്പി | ||
ജപ്പാനിൽ കല്ല്യാണരാമൻ | Radha | |
നീതിയിൻ നിഴൽ | ||
1984 | നാൻ മഹാൻ അല്ല | |
ധാവണി കനവുഗൾ | ||
സിമ്മാ സൊപ്പനം | ||
സരിതിര നായഗൻ | ||
ഇരു മെധൈഗൾ | ||
കൈരാസിക്കാരൻ | ||
നിനവുഗൾ | ||
വെൺഗയിൻ മൈന്താൻ | ||
അംബിഗൈ നേരിൽ വന്താൽ | ||
1983 | പായും പുലി | Revathy |
വൈരാഗിയം | ||
സിവപ്പു സൂരിയൻ | Chithra | |
ദാമ്പത്യം | ||
തുടിക്കം കരങ്കൾ | ||
തൂങ്കാതെ തമ്പി തൂങ്കാതെ | Padmini | |
അബൂർവ്വ സഗോദരിഗൾ | ||
സന്തിപ്പ് | ||
Muthu Engal Sothu | ||
വെള്ളൈ റോജ | ||
നെഞ്ചമെല്ലാം നീയെ | ||
Oru Kai Pappom | ||
1982 | Enkeyo Ketta Kural | Kamatchi |
Kaadhal Oviyam | ||
Gopurangal Saivathillai | Julie | |
ഇളഞ്ചൊടികൾ | ||
കാട്രുകെന്ന വേളി | ||
കണ്ണേ രാധ | ||
വാലിബമേ വാ വാ | ||
പക്കത്തു വീട് റോജ | ||
നേരം വന്താച്ച് | ||
തുണൈ | ||
ആനന്ദരാഗം | ||
ആയിരം മുത്തങ്കൾ | ||
കാതലിത്തു പാർ | ||
അതിസയപ്പിറവിഗൾ | ||
1981 | ടിക് ടിക് ടിക് | Radha |
അലകൾ ഒയ്വതില്ലൈ | Mary |
തെലുങ്ക്
[തിരുത്തുക]വർഷം | സിനിമ | സഹതാരങ്ങൾ | സംവിധാനം | കഥാപാത്രം |
---|---|---|---|---|
1991 | Pandirimancham | Jagapathi Babu | Omkaar | Madhuravani |
Parama Sivudu | Krishna | Anil Kumar | ||
1990 | Kodama Simham | Chiranjeevi, Sonam, Mohan Babu | K. Muralimohana Rao | Bijili |
Kondaveeti Donga | Chiranjeevi, Vijayashanti, Amrish Puri | Kondanda Rami Reddy A. | ||
Qaidi Dada | Brahmanandam, Suman | T.L.V. Prasad | ||
Aayudham | Krishna | K. Murali Mohan Rao | ||
1989 | Lankeshwarudu | Chiranjeevi, Mohan Babu | Narayana Rao Dasari | |
Soggadi Kaapuram | Sobhan Babu | Kodi Ramakrishna | ||
Dorikithe Dongalu | Sobhan Babu | K. Murali Mohan Rao | ||
Rudranetra | Chiranjeevi, Vijayashanti | K. Raghavendra Rao | ||
State Rowdy | Chiranjeevi, Banupriya, Satyanarayana Kaikala | Gopal B. | ||
Ramudu Bheemudu | Balakrishna | Hamsalekha | ||
Manchi Kutumbam | Krishna Ghattamaneni, Sharada | G. Rammohan Rao | ||
Ajatha Satruvu | Krishna | Viajya Nirmala | ||
Sarwabhoumudu | Krishna | S. S. Ravichandra | Rani | |
Two Town Rowdy | Venkatesh, Naresh | Narayana Rao Dasari | Padmini/Puppy | |
Vicky Daada | Nagarjuna, Juhi Chawla | A. Kodandarami Reddy | Revathi | |
1988 | Marana Mrudangam | Chiranjeevi, Annapoorna, Brahmanandam | A. Kondandarami Reddy | Anusha |
Yamudiki Mogudu | Chiranjeevi, Vijayashanthi, Sathyanarayana Kaikala | Ravi Raja Pinisetty | ||
Donga Ramudu | Balakrishna, Mohan Babu, Allu Ramalingaiah | K. Raghavendra Rao | ||
Rakthabhishekam | Balakrishna, Sarath Babu, Somayajulu | A. Kodanda Ramireddy | ||
Jamadagni | Krishna | Bharathiraja | ||
Doragarintlo Dongudu | Sobhan Babu | Jodi Ramakrishna | ||
Bharya Bhartalu | Sobhan Babu | K. Murali Mohan Rao | ||
Rowdy No.1 | Krishna | S.S.Ravichandra | ||
Mugguru Kodukulu | Krishna, Mahesh Babu | Krishna | Roja | |
Chuttalabbai | Krishna | Kodi Rama Krishna | ||
Prana Snehithulu | Krishnam Raju | V. Madhusudan Rao | ||
1987 | Jebu Donga | Chiranjeevi, Bhanupriya | A. Kondandarami Reddy | |
Tandri Kodukula Challenge | Krishna | M. Mallikarjuna Rao | ||
1986 | Rakshasudu | Chiranjeevi, Annapoorna, Nagendra Babu | Kondanadarama Reddy A. | |
Kondaveeti Raja | Chiranjeevi, Vijayashanti, Sathyanarayana Kaikala | K. Raghavendra Rao | Padma | |
Adavi Raja | Sobhan Babu | |||
Muddula Krishnaiah | Balakrishna, Vijayashanthi, Sharada | Kodi Ramakrishna | Radha | |
Driver Babu | Sobhan Babu | Boina Subbarao | ||
Kaliyuga Krishnudu | Balakrishna, Saradha, Rao Gopala Rao | Murali Mohana Rao | ||
Nippulanti Manishi | Balakrishna, Sharat Babu, Nuthan Prasad | S.B. Chakravarthy | Radha, Aasha | |
Ravana Brahma | Krishnam Raju, Sathyanarayana Kaikala | K. Raghavendra Rao | ||
1985 | Adavi Donga | Chiranjeevi, Sharada | K. Raghavendra Rao | |
Rakta Sindhuram | Chiranjeevi, Nuthan Prasad | Kondaandarama Reddy A. | ||
Puli | Chiranjeevi, Sathyanarayana Kaikala | Raj Bharath | ||
Vintha Mogudu | Mohan Babu | T.L.V. Prasad | ||
Donga | Chiranjeevi, Sathyanarayana Kaikala | Kondanadarama Reddy A. | ||
Agni Parvatam | Krishna, Vijayashanti | K. Raghavendra Rao | Radha/Lulli | |
Palnati Simham | Krishna, Jayasudha | Kondanadarama Reddy A. | ||
1984 | Naagu | Chiranjeevi, Raogopal Rao | Prasad Thathineni | Rajani |
Goonda | Chiranjeevi, Sathyanarayana Kaikala | Kondanadarama Reddy A. | ||
Adarshavanthudu | ANR | Kodi Ramakrishna | Lakshmi | |
Vasantha Geetam | ANR | Singeetham Srinivasa Rao | Madhavi/Mary | |
Raktha Sambandham | Krishna | Vijaya Nirmala | ||
Iddaru Dongalu | Krishna, Sobhan Babu, Jayasudha | K. Raghavendra Rao | ||
1983 | Chanda Sasanudu | N.T. Ramarao, Sharada | N.T. Ramarao | |
Shakthi | Krishna, Jayasudha | K. Raghavendra Rao | ||
1982 | Mr. Vijay | Sobhan Babu | ||
Gopala Krishnudu | ANR, Jayasudha | Kondanadarama Reddy A. | Radha | |
Prema Moortulu | Sobhan Babu | Kondanadarama Reddy A. |
മലയാളം
[തിരുത്തുക]Year | Film | Co-stars | Direction | Role |
---|---|---|---|---|
1991 | ഇന്നത്തെ പ്രോഗ്രാം | മുകേഷ്, സിദ്ദീഖ്, സൈനുദ്ദീൻ | P. G. Viswambaran | ഇന്ദുമതി |
1987 | അയിത്തം | മോഹൻലാൽ, അംബിക | Venu Nagavally | |
1986 | ഇരകൾ | ഗോപി, അശോകൻ | K. G. George | നിർമ്മല |
രേവതിക്കൊരു പാവക്കുട്ടി | ഗോപി, മോഹൻലാൽ, മേനക | Sathyan Anthikkad | സൂസന്ന | |
1984 | ഉമാനിലയം | ഷാനവാസ്, ശങ്കർ പണിക്കർ | ജോഷി | ഉമ |
1983 | മോർച്ചറി | പ്രേംനസീർ, മധു, ശ്രീവിദ്യ | ബേബി | രാധാദേവി |
1977 | വിടരുന്ന മൊട്ടുകൾ | ബാലതാരം |
കന്നഡ
[തിരുത്തുക]Year | Film | Direction | Role |
---|---|---|---|
1991 | Ranachandi | ||
1986 | Soubhagya Lakshmi | Bhargava | |
1986 | Usha | G.K. Mudduraj | Durgadevi |
1985 | Savira Sullu | G.K. Mudduraj | |
1984 | Digvijaya | G.K. Mudduraj | Cameo appearance |
ടെലിവിഷൻ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-02. Retrieved 2019-02-14.
- ↑ Collections. Update Video Publication. 1991. p. 394.