അയിത്തം
ഹൈന്ദവ സമൂഹത്തിൽ നിലനിന്ന ജാതീയമായ ഒരു അനാചാരമാണ് അയിത്തം. Hi.
ചില ജാതിക്കാർക്കു മറ്റു ചില ജാതിക്കാരെ തൊട്ടാലും തീണ്ടിയാലും അശുദ്ധിയുണ്ടാകുമെന്ന സങ്കല്പം ഇതിലേക്ക് നയിച്ചത്. അശുദ്ധം എന്ന സംസ്കൃത പദമാണ് അയിത്തം ആയത്.[1] പാലിയിൽ അയിദ്ധം എന്നാണ് പറയുക. മലയാളപദത്തിൻറെ വ്യുല്പത്തി പാലിയിൽ നിന്നായിരിക്കണം.
വിശുദ്ധിയെപ്പറ്റി സവർണർ നിലനിർത്തിപ്പോന്ന സാമൂഹിക സങ്കല്പമാണ് അയിത്തം നിർണയിച്ചത്. വിശുദ്ധിയുടെ സങ്കല്പവുമായി പൊരുത്തപ്പെടാത്ത തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് അയിത്തം കല്പിക്കുകയും ചെയ്തു.
ഇന്ത്യയുടെ ഭരണഘടനയുടെ അനുച്ഛേദം 17 പ്രകാരം അയിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.[2]
അയിത്തം വിവിധ രിതികൾ
[തിരുത്തുക]- തീണ്ടൽ
- പുല
- തൊടീൽ
- പന്തിഭോജനം
- ചായകടകളിൽ പ്രത്യേക കപ്പ്.
- ഹോട്ടലുകളിൽ പ്രത്യേക പാത്രവും ഇരിപ്പിടവും
- ക്ഷേത്രങ്ങളിൽ കയറി ആരാധന നടത്താൻ വിലക്ക്.
- ചെരിപ്പ്, കുട തുടങ്ങിയവ ഉപയോഗികാൻ വിലക്ക്.
- ഉയർന്ന ജാതികാരുടെ വീടുകളിൽ പ്രവേശിക്കുന്നതിന് വിലക്ക്.
- പൊതുനിരത്തുകളിൽ നടക്കാൻ വിലക്ക്.
- ശവസംസ്കാരം പ്രത്യേക സ്ഥലങ്ങളിൽ.
- സ്കൂളുകളിൽ പ്രത്യേക ഇരിപ്പിടങ്ങൾ സ്ഥാനങ്ങൾ.
- വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാൻ വിലക്ക്.
കേരളത്തിൽ
[തിരുത്തുക]സവർണരും അവർണരും മതപരമായി ഹിന്ദുക്കളാണെങ്കിലും അവർക്കിടയിൽ അയിത്തം നിലനിന്നിരുന്നു. സവർണ വിഭാഗത്തിൽത്തന്നെ ബ്രാഹ്മണനും നായർക്കും തമ്മിൽ അയിത്തമുണ്ട്. പുലയർക്കും പറയർക്കും മറ്റും ഈഴവന്റെ അടുത്തും ചെല്ലാൻ പാടില്ല. ഈഴവനും മറ്റ് ഉയർന്ന ജാതിക്കാർ തമ്മിലും അയിത്തമുണ്ട്. ഈ അയിത്താചാരത്തിന്റെ ഫലമായി അവർണർക്കു സാധാരണ പൗരാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടു. ക്രിസ്ത്യാനികൾക്കിടയിലും അയിത്തം നിലനിന്നിരുന്നു. എന്നാൽ ക്രിസ്ത്യാനികളും,മുസ്ലിങ്ങളും ഇവയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.അത് കൊണ്ടായിരുന്നു അവർണവിഭാഗങ്ങളിൽ നിന്നും ഈ മതങ്ങളിലേക്ക് ഒഴുക്ക് ആരംഭിച്ചത്.
പൊതുനിരത്തുകളിലൂടെയും നടക്കാൻ അവരെ അനുവദിച്ചിരുന്നില്ല. ക്ഷേത്രങ്ങളിൽ കയറി ആരാധന നടത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ, പോസ്റ്റാഫീസുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലും അവർക്കു പ്രവേശനമില്ലായിരുന്നു. ഈ സാമൂഹികാചാരങ്ങളെ നിലനിർത്തിപ്പോന്ന ഭരണകൂടങ്ങളാണ് നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത്.
അയിത്തോച്ചാടനം
[തിരുത്തുക]ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമിജി അയിത്തം പാപമാണെന്നു പറയാറുണ്ടായിരുന്നു. ഇദ്ദേഹത്തിന് ബ്രാഹ്മണർ മുതൽ പുലയർ വരെയുള്ളവർ ശിഷ്യരായുണ്ടായിരുന്നു. തൈപ്പൂയം തുടങ്ങിയ വിശേഷദിവസങ്ങളിൽ "പന്തിഭോജനം" നടത്തി വന്നതിൽ നാനാജാതിമതസ്ഥരും പങ്കെടുത്തിരുന്നു.ഗാന്ധിജിയുടെ ഹരിജനോദ്ധാരണത്തിനു മുൻപ് തന്നെ ശ്രീ അയ്യാ സ്വാമി മനുഷ്യനെ മനുഷ്യനായി കാണാൻ ലോകരെ പഠിപ്പിച്ചു. ജാതിയുടേയോ മതത്തിൻറേയോ വരണ്ണവർഗ്ഗത്തിൻറേയോ പേരിൽ നടന്ന എല്ലാ ചൂഷണങ്ങളേയും അദ്ദേഹം വെല്ലു വിളിച്ചു. അന്നത്തെ ഭരണകാലത്ത് സവർണ്ണരുടെ ജാതിഭ്രാന്ത് അതിഭയങ്കരമായിരുന്നു. എന്തായാലും സ്വാമി സമാധിയാകുന്നതു വരെ അദ്ദേഹത്തെ എതൃക്കാനാർക്കും കഴിഞ്ഞില്ല. അയ്യാസ്വാമിയെ മേൽജാതിക്കാർ "പറയൻ,പാണ്ടിപ്പറയൻ" എന്നെല്ലാം വിളിച്ച് ആക്ഷേപിക്കുകയും ഇതിൽ വിഷമം തോന്നിയ മൂത്ത പുത്രൻ ലോകനാഥപണിക്കർ വിമർശിച്ചവരുടെ പേരിൽ കേസ്സു കോടുക്കുകയും മദ്രാസ്സിൽ നിന്നും ചെമ്പുപട്ടയം ഹാജരാക്കി തെളിവു നൽകി കോടതിയിൽ നിന്നു "വെള്ളാളർ" എന്നു വിധി വാങ്ങുകയും ചെയ്തു.എന്തായാലും എതിർത്ത ഒരു കുഞ്ഞു പോലും അവരുടെ ഒരു പിടി ചാമ്പൽ പോലും ഇന്നവശേഷിക്കുന്നില്ല. "ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താൻ,ഒരേ ഒരു മതം താൻ,ഒരേ ഒരു കടവുൾ താൻ" എന്നുശിഷ്യരോട് അദ്ദേഹം പറയുമായിരുന്നു.സംസ്കൃതത്തിലെ വജ്രസൂചികോപനിഷത്തിൻറെ വ്യാഖാനം എല്ലാ ശിഷ്യരേയും പഠിപ്പിച്ചിരുന്നു.അദ്ദേഹം തൻറെ സിദ്ധാന്തം ശിഷ്യരിൽ കൂടിയും ലോകത്തെ പഠിപ്പിച്ചു. ശിഷ്യപ്രമുഖനായ ശ്രീ ചട്ടമ്പിസ്വാമികളുടെ "വേദാധികാര നിരൂപണം" ഇതിനൊരുദാഹരണമാണ് .ശ്രീനാരയണഗുരു ആകട്ടെ അയിത്തത്തിനെതിരായി പടപൊരുതി.കുളത്തൂർ സ്വയം പ്രകാശയോഗിനിഅമ്മയും ഹരിജനോദ്ധാരണം ചെയ്തു. മേൽജാതിക്കാരിൽ നിന്നും കഠിനമായ എതിർപ്പുണ്ടായിട്ടും അയ്യാ സ്വാമിയുടെ സിദ്ധാന്തം ശിഷ്യർ ലോകരെ പഠിപ്പിച്ചു.സാധുജനപരിപാലനസംഘത്തിന്റെ സ്ഥാപകനും കേരള സാമൂഹിക ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമായ മഹാത്മാ അയ്യങ്കാളിയും അയിത്തത്തിനെതിരെ പൊരുതി [3]
അയിത്തം:നമ്പൂതിരിമാരുടെ ഇടയിൽ
[തിരുത്തുക]നമ്പൂതിരി ബ്രാഹ്മണരുടെ ഇടയിലും ക്രിസ്ത്യാനികളുടെ ഇടയിലും ബഹുവിധ അയിത്തങ്ങൾ നിലനിന്നിരുന്നു. വിശാലമായ അർത്ഥത്തിൽ ഇത് ശുദ്ധി വരുത്തലിന്റെ ക്രിയകൾ ആയി കാണാവുന്നതാണ്.[4]
- ശ്രാദ്ധാശുദ്ധം
- ഔപാസനശുദ്ധം
- എമ്പ്രാനശുദ്ധം
- എടശുദ്ധം
- കുളിയാശുദ്ധം
- സത്രശുദ്ധം
- മാറ്റുടുക്കൽ
- ഘൃതപ്രാശനം - അയിത്തമായത് അറിയാതെ ഭക്ഷണം കഴിക്കുകയും എന്നാൽ പിന്നീട് അത് അറിയുകയും ചെയ്താൽ ചെയ്യേണ്ട പ്രായശ്ചിത്തമാണ് ഘൃതപ്രാശനം അഥവാ നെയ്യ് ഭക്ഷിക്കൽ
അയിത്ത വിരുദ്ധ വാരം
[തിരുത്തുക]ഒക്ടോബർ 2 മുതൽ 8 വരെ ഇന്ത്യയിൽ അയിത്ത വിരുദ്ധ വാരമായി ആചരിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ ശങ്കരൻ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ. എന്റെ സ്മരണകൾ (ഒന്നാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്.
{{cite book}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); Cite has empty unknown parameters:|accessyear=
,|origmonth=
,|accessmonth=
,|month=
,|chapterurl=
,|origdate=
, and|coauthors=
(help) - ↑ Article 17. PART I. 26-10-1949.
{{cite book}}
:|access-date=
requires|url=
(help);|first1=
missing|last1=
(help); Check date values in:|accessdate=
and|date=
(help) - ↑ ൧൯൬൦} ൽ പുറത്തിറക്കിയ[ "ശിവരാജയോഗി അയ്യാ സ്വാമി തിരുവടികൾ"] http://4.bp.blogspot.com/_uCICegrJwgc/SLb24h-1vwI/AAAAAAAAAeQ/_sRIZwcP1og/s1600-h/inthaulakathile.jpgഎന്ന ഗ്രന്ഥത്തിലെ{൧൧൪-൧൧൫) പേജുകൾ. ൧൯൯൭ ലിറങ്ങിറങ്ങിയ അടുത്ത പതിപ്പിൽ ഈ അദ്ധ്യായം കാണുന്നില്ല.
- ↑ Aspects of the Idea of “Clean and Unclean” among the Brahmins, the Jews, and the St. Thomas Christians of Kerala - Prof.George Menachery
കുറിപ്പുകൾ
[തിരുത്തുക]- ^ കേരളത്തിൽ ഒരുകാലത്ത് അയിത്തം വളരെ പ്രബലമായിരുന്നതുകൊണ്ടാണ് “കേരളം ഒരു ഭ്രാന്താലയമാണ്” എന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചത്.