ഏദൻ തോട്ടം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഏദൻ തോട്ടം
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംഎം മണി
രചനകാനം ഇ.ജെ.
തിരക്കഥകാനം ഇ.ജെ.
സംഭാഷണംകാനം ഇ.ജെ.
അഭിനേതാക്കൾഎം.ജി. സോമൻ
ജയഭാരതി
മാള അരവിന്ദൻ
അംബിക
സംഗീതംശ്യാം
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർസുനിത പ്രൊഡക്ഷൻസ്
വിതരണംവിജയ മൂവീസ്
റിലീസിങ് തീയതി
  • 6 ജൂൺ 1980 (1980-06-06)
രാജ്യംഭാരതം
ഭാഷമലയാളം

കാനം ഇ.ജെ. കഥ,തിരക്കഥ, സംഭാഷണം എഴുതി പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഏദൻ തോട്ടം[1]എം.ജി. സോമൻ,ജയഭാരതി,മാള അരവിന്ദൻ ,അംബിക തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം എം.മണി നിർമ്മിച്ചതാണ്[2] സത്യൻ അന്തിക്കാട് എഴുതിയ വരികൾക്ക് ശ്യാം സംഗീതസംവിധാനം നിർവഹിച്ചു .[3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 എം.ജി. സോമൻ തോമസ്സുകുട്ടി
2 ജയഭാരതി ശാന്തമ്മ
3 ശ്രീലത മാമിചേട്ടത്തി
4 അംബിക ഉഷ
5 ശങ്കരാടി റപ്പായി
6 മാള അരവിന്ദൻ രാജപ്പൻ
7 സുകുമാരി ഉഷയുടെ അമ്മ
8 ടി.പി. മാധവൻ തോമസ്സുട്ടിയുടെ അപ്പൻ
9 കെ. പി. എ. സി. സണ്ണി വർഗീസ്
10 ചന്ദ്രിക
11 ഷീമ
12 ധന്യ

ഇതിവൃത്തം[തിരുത്തുക]

ഒരിക്കൽ പറ്റിയ തന്റെതല്ലാത്ത തെറ്റിന്റെ പേരിൽ നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തിയ ഒരു യുവതിയുടെ കഥയാണ് ഏദൻ തോട്ടം. ബാങ്ക് മാനേജറായ തോമസ്കുട്ടി ([[[സോമൻ]]) ജോലിക്കിടയിൽ പരിചയപ്പെട്ട സാധുകുടൂംബത്തിൽനിന്നും ശാന്തമ്മയെ (ജയഭാരതി)വിവാഹം ചെയ്യുന്നു. അവളുടെ അമ്മയും(സുകുമാരി) സഹോദരി ഉഷയും(അംബിക) ശാന്തമ്മയുടെ ഓപ്പറേഷൻ സംബന്ധമായി ആശുപത്രിയിൽ എത്തുന്നു. . ഒരു കാറും കോളും നിറഞ്ഞ ദിവസം അബദ്ധവശാൽ തോമസും ഉഷയും ഒന്നാകുന്നു. ഉഷ ഗർഭിണിയാകുന്നു. ഒരു സാങ്കല്പിക കാമുകന്റെ കഥ പറഞ്ഞ് അവർ ആ ഗർഭം അലസിപ്പിക്കുന്നു. എല്ലാവരും നിർബന്ധിച്ച അവളെ വീണ്ടും വിവാഹത്തിനൊരുക്കുന്നു. വിധിവശാൽ അവളെ ശുശ്രൂഷിഷിച്ച നേഴ്സിന്റെ അനുജനായിരുന്നു. വരൻ. വിവാഹം മുടങ്ങുന്നു. അമ്മ മരിക്കുന്നു. അമ്മയുടെ മരണം ശാന്തമ്മയെ ഉഷക്ക് എതിരാക്കുന്നു. അവൾ ക്രൂരമായി എടപെടുന്നു. ഉഷക്ക് ഒരു ജോലികിട്ടിയെങ്കിലും അയാൾ അവളെ ദ്രോഹിക്കുന്നു. തോമസ്സുകുട്ടി അവളെ തിരികെ കൊണ്ടുവരുന്നു. ശാന്ത അവളെ രാജസ്ഥാനിൽ നേഴ്സിങ്ങിനു പോകാൻ നിർബന്ധിക്കുന്നു. മനസ്സമാധാനമില്ലാതെ തോമസ്സുകുട്ടി എല്ലാം അവളോടു പറയുന്നു. പശ്ചാത്താപത്തോടെ അവർ ഉഷയുടെ മുറിയിൽ ചെല്ലുമ്പോഴേക്കും ആ കിളി പറന്നുപോയിരുന്നു.

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :സത്യൻ അന്തിക്കാട്
ഈണം :ശ്യാം

നമ്പർ. പാട്ട് പാട്ടുകാർ രാഗം


1 "കിനാവിൽ ഏദൻ തോട്ടം" (പെ) പി. സുശീല
2 "കിനാവിൽ ഏദൻ തോട്ടം" (ആ) യേശുദാസ്

അവലംബം[തിരുത്തുക]

  1. "ഏദൻതോട്ടം (1980)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. ശേഖരിച്ചത് 28 ജൂലൈ 2019. Cite has empty unknown parameter: |1= (help)
  2. "ഏദൻതോട്ടം (1980)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-07.
  3. "ഏദൻതോട്ടം (1980)". malayalasangeetham.info. മൂലതാളിൽ നിന്നും 11 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-07.
  4. "ഏദൻതോട്ടം (1980)". spicyonion.com. ശേഖരിച്ചത് 2019-08-07.
  5. "ഏദൻതോട്ടം (1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 28 ജൂലൈ 2019. Cite has empty unknown parameter: |1= (help)
  6. "ഏദൻതോട്ടം (1980)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 28 ജൂലൈ 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏദൻ_തോട്ടം_(ചലച്ചിത്രം)&oldid=3262382" എന്ന താളിൽനിന്ന് ശേഖരിച്ചത്