ഇനിയും കഥ തുടരും
ദൃശ്യരൂപം
ഇനിയും കഥ തുടരും | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | എ. പൂർണ്ണചന്ദ്രബാബു |
കഥ | കലൂർ ഡെന്നീസ് |
തിരക്കഥ | ജോൺപോൾ |
അഭിനേതാക്കൾ | |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ലക്ഷ്മി പ്രൊഡക്ഷൻസ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 1985 ഓഗസ്റ്റ് 22 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 142 മിനിറ്റ് |
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി 1985 ഓഗസ്റ്റ് 22-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇനിയും കഥ തുടരും. രവീന്ദ്രൻ എന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ജയപ്രദയാണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്.
കഥാസംഗ്രഹം
[തിരുത്തുക]സത്യസന്ധനായ കസ്റ്റംസ് ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ (മമ്മൂട്ടി) ജീവിതവും ചെയ്യാത്ത കുറ്റത്തിനു ജയിലിലടക്കപ്പെടുന്നതും തടവിലായിരിക്കുമ്പോൾ വധിക്കപ്പെടുന്ന കുടുംബത്തിന്റെ കൊലയാളികളെയും തന്നെ ജയിലിലടക്കാൻ കാരണക്കാരയവരെയും ജയിലിൽ നിന്നും തിരികെയെത്തി കൊലപ്പെടുത്തുന്നതുമാണ് ഇതിവൃത്തം.
സംഗീതം
[തിരുത്തുക]പൂവച്ചൽ ഖാദർ രചിച്ച ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകിയിരിക്കുന്നു. എസ്. ജാനകി, ഉണ്ണി മേനോൻ, വാണി ജയറാം എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നുത്.
- ഗാനങ്ങൾ
- "ദേവീ നീയെൻ..." - ഉണ്ണി മേനോൻ, വാണി ജയറാം
- "ഒരു ചിരിതൻ..." - എസ്. ജാനകി
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – രവീന്ദ്രൻ
- ജയപ്രദ – രവീന്ദ്രന്റെ ഭാര്യ
- ബേബി ശാലിനി – രവീന്ദ്രന്റെ മകൾ
- അംബിക
- കെ. പി. എ. സി. സണ്ണി
- ഇന്നസെന്റ്
- സോമൻ
- ക്യാപ്റ്റൻ രാജു
- തിലകൻ
- ലാലു അലക്സ്
അണിയറപ്രവർത്തകർ
[തിരുത്തുക]- സംവിധാനം – ജോഷി
- നിർമ്മാണം – എ. പൂർണ്ണചന്ദ്രബാബു
- ഛായാഗ്രഹണം – ആനന്ദക്കുട്ടൻ
- വിതരണം – സെൻട്രൽ പിക്ചേഴ്സ്
- തിരക്കഥ, സംഭാക്ഷണം – ജോൺ പോൾ, കലൂർ ഡെന്നീസ്
- വസ്ത്രാലങ്കാരം – മഹി
- ചമയം – കരുമം മോഹൻ
- ചമയ സഹായി – പട്ടണം റഷീദ്
- ഔട്ട് ഡോർ യൂണിറ്റ് – ലക്ഷ്മി പ്രൊഡക്ഷൻസ്
- റെക്കോർഡിങ്, റീ–റെക്കോർഡിങ് – കോടീശ്വരറാവു (ജെമിനി)
- ശബ്ദലേഖനം – സതീശൻ
- പ്രോസസിങ് ലാബ് – പ്രസാദ് ഫിലിം ലബോറട്ടറി
- നിശ്ചലഛായാഗ്രഹണം – സോണി ശ്രീകുമാർ
- നൃത്തം – വസന്ത്കുമാർ
- സംഘട്ടനം – എ.ആർ. ബാഷ
- കലാസംവിധാനം – ഹരി
- പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – കെ.ആർ. ഷൺമുഖം
- ചിത്രസംയോജനം – കെ. ശങ്കുണ്ണി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇനിയും കഥ തുടരും ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഇനിയും കഥ തുടരും – മലയാളസംഗീതം.ഇൻഫോ