അംബിക (നടി)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2008 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അംബിക | |
---|---|
ജനനം | [1] കല്ലറ, തിരുവനന്തപുരം, കേരള, ഇന്ത്യ | 24 മേയ് 1962
തൊഴിൽ | നടി |
സജീവ കാലം | 1978–1989 1997–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഷിനു ജോൺ (വിവാഹം.1988-1997) (പിരിഞ്ഞു) രവികാന്ത് (വി. 2000-2003) (പിരിഞ്ഞു) |
കുട്ടികൾ | രാം കേശവ് (ജ.1989) ഋഷീകേശ് (ജ.1991) |
കുടുംബം | രാധ (സഹോദരി) |
പുരസ്കാരങ്ങൾ | കലൈമാമണി, സിനിമാ എക്സ്പ്രസ്, ഫിലിം ക്രിട്ടിക്സ് |
അംബിക (ജനനം: 24 മേയ് 1962) മലയാളചലച്ചിത്രരംഗത്തെ ഒരു നടിയാണ് . 1979 ൽ മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയ അംബിക മലയാളം കൂടാതെ തമിഴ്,കന്നട, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
'ചോറ്റാനിക്കര അമ്മ' എന്ന ചിത്രത്തിൽ ബാലതാരമായാണ് അരങ്ങേറ്റം. 'വിടരുന്നമൊട്ടുകൾ' ഉൾപ്പെടെ ആറ് സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. 'സീത' എന്ന ചിത്രത്തിലാണ് അംബിക ആദ്യമായി നായിക വേഷത്തിലഭിനയിക്കുന്നത്.
1978 മുതൽ 1989 വരെയുള്ള ഒരു ദശാബ്ദത്തിനിടയിൽ ഏറ്റവും തിരക്കുള്ള തെന്നിന്ത്യൻ നായികമാരിലൊരാളായിരുന്നു അംബിക. എം ടി വാസുദേവൻ നായർ രചിച്ചു യൂസഫലി കേച്ചേരി സംവിധാനം ചെയ്ത് 1979-ൽ പ്രദർശനത്തിനെത്തിയ 'നീലത്താമര' എന്ന ചിത്രത്തിലെ 'കുഞ്ഞിമാളു' എന്ന കേന്ദ്രകഥാപാത്രം അംബികയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. പ്രേംനസീർ, മധു, വിൻസൻറ്, എം.ജി സോമൻ, സുകുമാരൻ, ജയൻ, സത്താര്, രവികുമാർ, ശങ്കർ, രവീന്ദ്രൻ, വേണു നാഗവള്ളി, നെടുമുടി വേണു, രതീഷ്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി തൻറെ അഭിനയ ജീവിതത്തിൻറെ വിവിധ കാലഘട്ടത്തിലെ മുൻനിര നടന്മാരോടൊപ്പം നായികയായി അംബിക അഭിനയിച്ചിട്ടുണ്ട്. കമലഹാസൻ, രജനീകാന്ത്, ചിരഞ്ജീവി, വിഷ്ണുവർദ്ധൻ തുടങ്ങിയ തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ചു. വേണു നാഗവള്ളി സംവിധാനം ചെയ്ത 'അയിത്തം' എന്ന ചിത്രത്തിൻറെ നിർമ്മാതാവു കൂടിയാണ് അംബിക. ഏതാനും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
അവരുടെ ഇളയ സഹോദരിയായ രാധയും ഒരു പ്രസിദ്ധയായ നടിയായിരുന്നു. രണ്ടുപേരും ഒരുമിച്ച് പല ദക്ഷിണേന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത് "ARS സ്റ്റുഡിയോസ്" എന്ന പേരിൽ അവർക്ക് ഒരു മൂവി സ്റ്റുഡിയോ സ്വന്തമായുണ്ടായിരുന്നു. 2013 ൽ അവർ ARS സ്റ്റുഡിയോ ഒരു ഹോട്ടൽ സമുച്ചയമാക്കി മാറ്റി.
സ്വകാര്യജീവിതം
[തിരുത്തുക]1962 മേയ് 24 ന് തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ കുഞ്ഞൻനായരുടേയും സരസമ്മയുടേയും മകളായി അംബിക ജനിച്ചു.[2] 2014 കളിൽ മഹിളാ കോൺഗ്രസ് നേതാവ് ആയിരുന്നു അവരുടെ അമ്മ കല്ലറ സരസമ്മ.[3] അംബികയക്ക് രാധ (നടി), മല്ലിക എന്നിങ്ങനെ രണ്ടു സഹോദരിമാരും അർജുൻ, സുരേഷ് എന്നിങ്ങനെ രണ്ടു സഹോദന്മാരുമാണുള്ളത്. 1988 ൽ എൻആർഐ പ്രേംകുമാർ മേനോനെ അംബിക വിവാഹം കഴിച്ചു. അവർക്ക് രണ്ട് ആൺമക്കളുണ്ട്,അവർ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. 1997 ൽ വിവാഹമോചനം നേടിയ ശേഷം 2000 ൽ നടൻ രവികാന്തിനെ വിവാഹം കഴിച്ചു, പക്ഷേ 2002 ൽ അവർ വിവാഹമോചനം നേടി. ഇപ്പോൾ മക്കളോടൊപ്പം ചെന്നൈയിൽ താമസമാക്കി.[4][5]
എൽ. എം. എൽ. പി. എസ്. സർക്കാർ മുതൽ അഞ്ചുവരെ ഏഴാമത് അരിവാരികുഴി സ്കൂൾ. ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എം.ഇ.എസ് പരീക്ഷയിൽ ഹയർസെക്കന്ററി സ്കൂൾ കല്ലറയും എട്ടാം ക്ലാസ് മുതൽ എസ്.എസ്.എൽ.സി. വരെ. പ്രൈമറി ക്ലാസുമുതൽ നാലാം ക്ലാസു വരെ അരിവാരിക്കുഴി എൽ.എം. എൽ.പി. സ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അഞ്ചാം ക്ലാസ് മുതൽ ഏഴുവരെ കല്ലറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും എട്ടാം ക്ലാസു മുതൽ എസ്.എസ്.എൽ.സി. വരെ തിരുവനന്തപുരത്തെ മിതിർമലയിലുള്ള ഗവൺമെന്റ് ബോയിസ് ഹയർ സെക്കന്ററി സ്കൂളിലുമായിട്ടാണ് വിദ്യാഭ്യാസം ചെയ്തത്. വിദൂരവിദ്യാഭ്യാസം വഴി ബി.എ. ബിരുദം കരസ്ഥമാക്കിയിരുന്നു. കുറച്ചു കാലം കല്ലറയിലെ വേദാസ് കോളജിലും പഠിച്ചിരുന്നു. [6]
അവാർഡുകൾ
[തിരുത്തുക]- കലൈമാമണി അവാർഡ് 1984 വാഴ്കൈ എന്ന ചിത്രത്തിനു
- സിനിമാ എക്സ്പ്രസ് അവാർഡ്
- ഫിലിം ക്രിറ്റിക്സ് അവാർഡ് എങ്കെയോ കേട്ട കുറൽ
സിനിമകൾ
[തിരുത്തുക]പ്രശസ്ത നടൻ കമലഹാസന്റെ കൂടെ അംബിക കുറെ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗ്ലാമർ വേഷങ്ങളിൽ. കാക്കി സട്ടൈ, വിക്രം, കാതൽ പരിസു എന്നിവ ഇവയിൽ ചിലതാണ്.
തമിഴ് സിനിമകൾ
[തിരുത്തുക]- വേൽ (2007)
- മഴൈ (2005)
- ജോഡി (1999)
- ഉയിരോടെ ഉയിരാക (1999)
- കാതൽ പരിസു (1987)
- മാവീരൻ (1986)
- ഇദയ കോവിൽ (1985)
- നാൻ സിഗപ്പു മനിതൻ (1985)
- പഠിക്കാതവൻ (1985)
- മി. ഭാരത് (1985)
- കാക്കി സട്ടൈ (1985)
- ഉയർന്ത ഉള്ളം (1984)
- അന്ബുള്ള രജനികാന്ത് (1984)
- നാൻ പാടും പാടൽ (1984)
- എങ്ഗയോ കേട്ട കുരൽ (1982)
- വാഴ്വേ മായം (1982)
- സകല കലാ വല്ലവൻ (1982)
- കാതൽ മീൻകൾ (1982)
- അന്ത ഏഴു നാട്കൾ (1981) -
- വേലുന്ദു വിനൈയിലൈ
- വാഴ്ക്കൈ
- വെള്ളൈ റോജ
- രാജ വീട്ടു കണ്ണ്
- തഴുവാത കൈകൾ
- മനക്കണക്ക്
- പൌർണ്ണമി അലൈകൾ
- താലിതാനം
- വിക്രം
- അരുണാചലം
- ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ
- പേയ് വീട്
- നാഗം
- കൺ സിമിട്ടും നേരം
- ആളവന്താൻ
- കണം ക്വാർട്ടർ അവർകളേ
- വില്ലാതി വില്ലൻ
- മക്കൾ എൻ പക്കം
- അണ്ണാ നഗർ മുതൽ തെരു
- നാനും ഒരു തൊഴിലാളി
- വേങ്ഗൈയിൻ മൈതാൻ
- അംബികൈ നേരിൽ വന്താൾ
- തൂങ്ഗാത കണ്ണൊന്റു ഒന്റു
- ഒരുവർ വാഴും ആലയം
മലയാളം സിനിമകൾ
[തിരുത്തുക]- അവൾ വിശ്വസ്തയായിരുന്നു 1978
- സമയമായില്ലപോലും 1978
- വീരഭദ്രൻ 1979
- അഗ്നിപർവ്വതം
- ശ്രീകൃഷ്ണപ്പരുന്ത് 1979
- നീലത്താമര 1979
- മാമാങ്കം 1979
- പ്രതീക്ഷ 1979
- പ്രഭാതസന്ധ്യ 1979
- എനിക്കു ഞാൻ സ്വന്തം 1979
- നീയോ ഞാനോ 1979
- തുറമുഖം 1979
- രാജവീഥി 1979
- ലജ്ജാവതി 1979
- ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച 1979
- ദൂരം അരികെ 1980
- പുഴ 1980
- അകലങ്ങളിൽ അഭയം 1980
- ഇതിലെ വന്നവർ 1980
- അങ്ങാടി 1980
- തീരം തേടുന്നവർ 1980
- കാവൽമാടം 1980
- സത്യം 1980
- വൈകി വന്ന വസന്തം 1980
- അന്തഃപുരം 1980
- ഇഷ്ടമാണ് പക്ഷെ 1980
- സ്വന്തം എന്ന പദം 1980
- തീക്കടൽ 1980
- അമ്മയും മകളും 1980
- ഏദൻ തോട്ടം 1980
- അണിയാത്ത വളകൾ 1980
- മീൻ 1980
- ആഗമനം 1980
- സീത 1980
- ചമയം 1981
- പ്രേമഗീതങ്ങൾ 1981
- എന്നെ സ്നേഹിക്കൂ എന്നെ മാത്രം 1981
- സ്വരങ്ങൾ സ്വപ്നങ്ങൾ 1981
- താറാവ് 1981
- മണിയൻ പിള്ള അഥവാ മണിയൻ പിള്ള 1981
- അസ്തമിക്കാത്ത പകലുകൾ 1981
- ഗുഹ 1981
- സംഭവം1981
- അർച്ചന ടീച്ചർ 1981
- വേഷങ്ങൾ 1981
- ഓളങ്ങൾ 1982
- എതിരാളികൾ 1982
- മുഖങ്ങൾ 1982
- അനുരാഗക്കോടതി 1982
- കേൾക്കാത്ത ശബ്ദം 1982
- മൈലാഞ്ചി 1982
- പൂവിരിയും പുലരി 1982
- തീരം തേടുന്ന തിര 1982
- പ്രേമാഭിഷേകം 1982 D
- ശരം 1982
- ധീര 1982
- ഈറ്റപ്പുലി 1983
- നിഴൽ മൂടിയ നിറങ്ങൾ 1983
- സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് 1983
- കാത്തിരുന്ന നാൾ 1983
- മറക്കില്ലൊരിക്കലും 1983
- എനിക്കു വിശക്കുന്നു 1983
- ആദ്യത്തെ അനുരാഗം 1983
- അസ്തി 1983
- ഫാദർ ഡാമിയൻ 1983
- ഒരു സുമംഗലിയുടെ കഥ 1984
- കൽക്കി 1984
- ശബരിമല ദർശനം 1984
- അർച്ചന ആരാധന 1985
- ഒരു നോക്കു കാണാൻ 1985
- പുഴയൊഴുകും വഴി 1985
- ഇനിയും കഥ തുടരും 1985
- അഗ്നിയസ്ത്രം 1985
- ഒരേ രക്തം 1985
- മൂന്ന് മാസങ്ങൾക്ക് മുൻപ് 1986
- രാജാവിന്റെ മകൻ 1986
- ചേക്കേറാനൊരു ചില്ല 1986
- മലരും കിളിയും 1986
- തിടമ്പ് 1986
- സ്വാതിതിരുനാൾ 1987
- ഇരുപതാം നൂറ്റാണ്ട് 1987
- നിറഭേദങ്ങൾ 1987
- എഴുതാപ്പുറങ്ങൾ 1987
- വിളംബരം 1987
- വഴിയോരക്കാഴ്ചകൾ 1987
- സമർപ്പണം 1987
- കുടുംബപുരാണം 1988
- കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ 1988
- പട്ടണപ്രവേശം 1988
- അയിത്തം 1988
- മാനസപുത്രി 1988
- അധിപൻ 1989
- ബ്രഹ്മാസ്ത്രം 1989
- മഞ്ഞുപെയ്യുന്ന രാത്രി 1990
- ശീർഷകം 1991
- ശബരിമലയിൽ തങ്ക സൂര്യോദയം 1992
- വൈരം 1993 D
- സായന്തനം 1993 U
- സ്നേഹസിന്ദൂരം 1997
- നിറം 1999
- അമർക്കളം 1999 D
- ഉദയപുരം സുൽത്താൻ (1999)
- വർണക്കാഴ്ചകൾ 2000
- സ്വയംവരപ്പന്തൽ 2000
- സത്യം ശിവം സുന്ദരം 2000
- ദുബായ് 2001
- കണ്മഷി 2002
- കൂട്ട്(2004)
- പാണ്ടിപ്പട 2005
- കല്യാണക്കുറിമാനം 2005
- ചൊല്ലിയാട്ടം 2005 U
- ദേവിയിൻ തിരുവിളയാടൽ (1982) 2007
- വൈരം 2009
- ഏഞ്ചൽ ജോൺ 2009
- ദി ട്രിഗ്ഗർ 2009
- താന്തോന്നി2010
- സത്ഗമയ 2010
- പൊന്നു കൊണ്ടൊരു ആൾരൂപം 2011
- യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ് 2012
- റ്റു നൂറ വിത്ത് ലൗ 2014
- ആമയും മുയലും 2014
- മിലി 2015
- എന്റെ ക്ലാസ്സിലെ ആ പെൺകുട്ടി2016 U
- ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ 2018 P
- മയൂര വർണ്ണങ്ങൾ Uncategorized
- മണ്ണും പെണ്ണും Uncategorized
- സ്നേഹപൂർവ്വം എന്റെ ഹിമയ്ക്ക്
ടെലിവിഷൻ
[തിരുത്തുക]- സീരിയൽ
- സമ്മർ ഇൻ അമേരിക്ക (കൈരളി TV)
- കനല്പൂവ് (ജീവൻ TV)
- പ്രീതിവിന്ദ (സ്റ്റാർ സുവർണ്ണ) - കന്നഡാ
- അവകാശികൾ (സൂര്യ TV)
- ശ്രീ പത്മനാഭം (അമൃത TV)
- അപരിചിത (അമൃത TV)
- [നായകി ]] (സൺ ടിവി)തമിഴ്
അവലംബം
[തിരുത്തുക]- ↑ "Ambika". tamilstar.com. Archived from the original on 2014-12-24. Retrieved 23 December 2014.
- ↑ "Bedai Bunglow with Ambika". asianet. Retrieved 20 October 2015.
- ↑ "Will Solve Issues Between Government, Party: Rahul". newindianexpress.com. 11 December 2014. Archived from the original on 2016-03-04. Retrieved 20 October 2015.[not in citation given]
- ↑ Ambika – Profile and Biography Archived 4 March 2016 at the Wayback Machine.. Veethi. Retrieved on 14 June 2014.
- ↑ "Archived copy". Archived from the original on 4 March 2016. Retrieved 2014-11-16.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Comedy Super Nite - 2 with Ambika". Flowers tv. Retrieved 21 June 2017.