ഇഷ്ടമാണ് പക്ഷെ
| ഇഷ്ടമാണ് പക്ഷെ | |
|---|---|
| സംവിധാനം | ബാലചന്ദ്രമേനോൻ |
| കഥ | ബാലചന്ദ്രമേനോൻ |
| തിരക്കഥ | ബാലചന്ദ്രമേനോൻ |
| നിർമ്മാണം | ഇ ജെ പീറ്റർ |
| അഭിനേതാക്കൾ | സുകുമാരൻ അംബിക ജഗതി ശ്രീകുമാർ വേണു നാഗവള്ളി രതീഷ് ശങ്കരാടി |
| ഛായാഗ്രഹണം | വിപിൻദാസ് |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | ജി. ദേവരാജൻ |
നിർമ്മാണ കമ്പനി | സെന്റ് മാർട്ടിൻ ഫിലിംസ് |
| വിതരണം | സെന്റ് മാർട്ടിൻ ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് ഇ ജെ പീറ്റർ നിർമ്മിച്ച് 1980-ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചലച്ചിത്രമാണ് ഇഷ്ടമാണ് പക്ഷെ.[1] ജഗതി ശ്രീകുമാർ, വേണു നാഗവള്ളി, രതീഷ്, ശങ്കരാടി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ജി. ദേവരാജനാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത്.[2] ആലപ്പുഴ രാജശേഖരൻ നായരാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്. ജി. ദേവരാജൻ ഗാനങ്ങൾക്ക് സംഗീതം നൽകി.[3]
കഥാംശം
[തിരുത്തുക]വായനയിൽ അമിതാവേശമുള്ള ഒരു തരുണിയുടെ ജീവിതത്തിലെ യാഥാർത്ഥ്യവും സ്വപ്നവും തമ്മിലുള്ള വൈരുധ്യമാണ് നായികാപ്രധാനമായ ഈ ചിത്രത്തിന്റെ പ്രമേയം. ബിരുദവിദ്യാർത്ഥിനിയായ നന്ദിനിക്കുട്ടി (അംബിക) വായനയിൽ അഭിരമിക്കുന്നവളാണ്. അതുകൊണ്ടുതന്നെ വീട്ടുജോലികളോ പാചകമോ അവൾക്ക് ഒട്ടും വശമില്ല. അവളുടെ വായനാശീലത്തെ അച്ഛൻ (ശങ്കരാടി) പ്രോത്സാഹിപ്പിക്കുന്നു. രജനി (കെ പി ഉമ്മർ) എന്ന എഴുത്തുകാരനാണ് അവളുടെ ഇഷ്ടതാരം. ഒരു എഴുത്തുകാരനെ വിവാഹം ചെയ്യണമെന്നാണ് അവളുടെ മോഹം. അതുകൊണ്ടുതന്നെ മുറച്ചെറുക്കനായ മോഹനെ (രതീഷ്) അവൾക്ക് ഇഷ്ടമാണ്, പക്ഷെ അവളുടെ മോഹം അതല്ല. അവളുടെ കോളജിൽ പഠിക്കുന്ന കോടീശ്വരനായ ചന്ദ്രന്റെ (വേണു നാഗവള്ളി) പ്രണയാഭ്യർത്ഥനയും ഇഷ്ടമാണ് പക്ഷെ എന്നു പറഞ്ഞ് അവൾ നിരസിക്കുന്നു. അച്ഛന്റെ പെട്ടെന്നുള്ള മരണവും അമ്മയുടെ (ടി ആർ ഓമന) നിർബന്ധവും കാരണം മോഹന്റെ സുഹൃത്തായ രവിയെ (സുകുമാരൻ) വിവാഹം ചെയ്യാൻ അവൾ നിർബന്ധിതയാകുന്നു. അവളുടെ ഓരോ കുറവും സ്വയം മാറിക്കൊണ്ട് തിരുത്താനും സഹിക്കാനും തയ്യാറാകുന്ന, സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭർത്താവാണ് രവി. അവൾ ആ ജീവിതത്തോട് ഇണങ്ങിച്ചേരുന്നു. യാദൃച്ഛികമായി കണ്ടുമുട്ടുന്ന ചന്ദ്രൻ തന്റെ ഭാര്യയുടെ മരണത്തെക്കുറിച്ചും തന്റെ ജാതകത്തിലെ ഭാര്യാമരണയോഗത്തെക്കുറിച്ചും അവളെ അറിയിക്കുന്നു. ഇതിനിടയിൽ ഒരു അപകടത്തിൽ മോഹൻ മരിക്കുന്നു. എഴുത്തുകാരനായ രജനി അയൽക്കാരനായി എത്തുന്നു. അയാളുടെ മദ്യാസക്തിയും ഭാര്യയോടുള്ള (ശാന്തകുമാരി) ദ്രോഹവും കൂടി കണ്ടതോടെ നന്ദിനി തന്റെ സ്വപ്നലോകം അവസാനിപ്പിക്കുന്നു.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | സുകുമാരൻ | രവീന്ദ്രനാഥക്കുറുപ്പ് |
| 2 | അംബിക | നന്ദിനിക്കുട്ടി |
| 3 | വേണു നാഗവള്ളി | ചന്ദ്രൻ |
| 4 | രതീഷ് | മോഹൻ |
| 5 | ടി ആർ ഓമന | ശാരി |
| 6 | ജഗതി ശ്രീകുമാർ | മാത്യൂസ് |
| 7 | ശങ്കരാടി | അച്ഛൻ |
| 8 | ടി പി മാധവൻ | ജയൻ |
| 9 | ശാന്തകുമാരി | മിസിസ് രജനി |
| 10 | ലളിതശ്രീ | വാസന്തി |
| 11 | കെ.പി. ഉമ്മർ | രജനി |
| 12 | ലത്തീഫ് | |
| 13 | [[]] | |
| 14 | [[]] | |
| 15 | [[]] | |
| 16 | [[]] | |
| 17 | [[]] | |
| 18 | [[]] | |
| 19 | [[]] | |
| 20 | [[]] | |
| 21 | [[]] |
- വരികൾ: ആലപ്പുഴ രാജശേഖരൻ നായർ
- ഈണം: ജി. ദേവരാജൻ
| നമ്പർ | പാട്ട് | പാട്ടുകാർ | രാഗം |
| 1 | വിളിക്കാതിരുന്നാലും | കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, പി. മാധുരി | രാഗമാലിക (ശാമ, അമൃതവർഷിണി, ശുദ്ധധന്യാസി) |
| 2 | ശിശിരരാത്രി ഉരുവിടുന്നു | പി. മാധുരി |
അവലംബം
[തിരുത്തുക]- ↑ "ഇഷ്ടമാണ് പക്ഷെ (1980)". spicyonion.com. Archived from the original on 2019-11-28. Retrieved 2020-03-10.
- ↑ "ഇഷ്ടമാണ് പക്ഷെ (1980)". www.malayalachalachithram.com. Retrieved 2020-03-10.
- ↑ "ഇഷ്ടമാണ് പക്ഷെ (1980)". .malayalasangeetham.info. Archived from the original on 2014-10-06. Retrieved 2020-03-10.
- ↑ "ഇഷ്ടമാണ് പക്ഷെ (1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-10.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ഇഷ്ടമാണ് പക്ഷെ (1980)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2020-03-10.
പുറംകണ്ണികൾ
[തിരുത്തുക]- Template film date with 1 release date
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1980-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ബാലചന്ദ്രമേനോൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- അംബിക അഭിനയിച്ച ചലച്ചിത്രങ്ങൾ
- സുകുമാരൻ-അംബിക ജോഡി
- രതീഷ് അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ