Jump to content

ജി. ദേവരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദേവരാജൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി. ദേവരാജൻ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംപരവൂർ, കൊല്ലം, കേരളം, ഇന്ത്യ
തൊഴിൽ(കൾ)ചലച്ചിത്ര-നാടക-ആൽബം സംഗീതസം‌വിധായകൻ, ഗായകൻ, കർണാടക സംഗീതജ്ഞൻ
ഉപകരണ(ങ്ങൾ)ഹാർമോണിയം
വർഷങ്ങളായി സജീവം1952 – 2006

പരവൂർ ഗോവിന്ദൻ ദേവരാജൻ, (ജി. ദേവരാജൻ അഥവാ ദേവരാജൻ മാസ്റ്റർ) മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്നു. മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചതും ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ സൃഷ്ടിച്ചതും അദ്ദേഹമാണ്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു. മലയാളത്തിലെ നിത്യഹരിതഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിൽ പലതും. തമിഴ് ചിത്രമായ 'അണ്ണൈ വേളാങ്കണ്ണി' എന്ന ചിത്രത്തിലെ ഗാനം വളരെ പ്രശസ്തമായിരുന്നു. കേരള സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്രസംഗീതസംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്.

ആദ്യകാലം

[തിരുത്തുക]

കൊല്ലം ജില്ലയിലെ പരവൂരിൽ 1927 സെപ്റ്റംബർ 27-ന് ജനിച്ചു. പിതാവ് മൃദംഗവിദ്വാനായിരുന്ന കോട്ടത്തല എൻ. കൊച്ചുഗോവിന്ദനാശാൻ. മാതാവ് കൊച്ചുകുഞ്ഞ്. ഇവരുടെ മൂത്ത മകനായിരുന്നു ദേവരാജൻ. ഒരു അനുജനും ഒരു അനുജത്തിയുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മൃദംഗവിദ്വാൻ എന്നതിനൊപ്പം വായ്പാട്ട് വിദഗ്ധൻ കൂടിയായിരുന്ന അച്ഛനായിരുന്നു സംഗീതത്തിൽ ദേവരാജന്റെ ആദ്യഗുരു. പിന്നീട് വേറെയും ചില ഗുരുക്കന്മാരുടെ അടുത്ത് അദ്ദേഹം സംഗീതം അഭ്യസിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഗൃഹത്തിലും, തെക്കുംഭാഗം ലോവർ പ്രൈമറി സ്കൂളിലുമായി. ശേഷം കോട്ടപ്പുറം ഹൈസ്കൂളിൽ. തിരുവനന്തപുരം ശ്രീമൂലവിലാസം ഹൈസ്കൂളിൽ നിന്ന് ഇംഗ്ലീഷ് സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ് നേടി. 1946-1948 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കലാലയത്തിൽ നിന്ന് ഇന്റർമീഡിയറ്റ് ഒന്നാം തരത്തിൽ ജയിച്ചു. എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിച്ചുവെങ്കിലും എം.ജി. കലാലയത്തിൽ സാമ്പത്തിക ശാസ്ത്രം ഐച്ഛിക വിഷയമായെടുത്ത് പഠിച്ചു.[1]

ദേവരാജൻ തന്റെ ആദ്യത്തെ ശാസ്ത്രീയ സംഗീത കച്ചേരി 18-ആം വയസ്സിൽ നടത്തി. തിരുവിതാംകൂറിൽ അന്ന് റേഡിയോ നിലയമില്ലാതിരുന്നതിനാൽ തിരുച്ചിറപ്പള്ളിയിലെ റേഡിയോ നിലയത്തിലാണ് അദ്ദേഹത്തിന്റെ കച്ചേരികൾ സംപ്രേഷണം ചെയ്തിരുന്നത്. പ്രശസ്ത കവികളുടെ കവിതകൾക്ക് ഈണം പകർന്ന് അവ ആലപിക്കുന്ന ഒരു പുതിയ സമ്പ്രദായത്തിന് അദ്ദേഹം തുടക്കമിട്ടു. കുമാരനാശാൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ, ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈലോപ്പിള്ളി ശ്രീധരമേനോൻ തുടങ്ങി പ്രസിദ്ധരായ നിരവധി കവികളുടെ കവിതകൾ അദ്ദേഹം സംഗീതം നൽകി അവതരിപ്പിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ ദേവരാജൻ തന്റെ സർഗ്ഗാത്മകത ജനകീയ സംഗീതത്തിനായി സമർപ്പിച്ചു. കേരളത്തിലെ പ്രശസ്ത നാടകവേദിയായിരുന്ന കേരളാ പീപ്പിൾസ് ആർട്സ് ക്ലബ് (കെ.പി.എ.സി)-യിൽ ദേവരാജൻ ചേർന്നു. അദ്ദേഹത്തെ പ്രശസ്തനാക്കിയ നാടകഗാനം പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ എന്ന ഗാനമായിരുന്നു. കെ.പി.എ.സി-യ്ക്കും അതിന്റെ അംഗങ്ങൾക്കും കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളോട് ഒരു ചായ്‌വുണ്ടായിരുന്നു. കെ.പി.എ.സി യുടെ നാടകങ്ങൾ കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളെ മലയാളികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. തന്റെ ഗാനങ്ങളിലൂടെ ദേവരാജൻ മലയാള നാടകവേദിയിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. തോപ്പിൽ ഭാസി രചിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം ദേവരാജന്റെ സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. 1961-ൽ കെ.പി.എ.സി. വിട്ട ദേവരാജൻ, തുടർന്ന് കാളിദാസ കലാകേന്ദ്രം എന്ന നാടക സമിതി രൂപീകരിക്കാൻ മുൻകൈയ്യെടുത്തിരുന്നു[2]..

ചലച്ചിത്രത്തിൽ

[തിരുത്തുക]

ദേവരാജൻ സംഗീതസംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം കാലം മാറുന്നു (1955) ആയിരുന്നു. ഈ ചിത്രത്തിലെ ആ മലർ പൊയ്കയിൽ എന്നുതുടങ്ങുന്ന ഗാനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രഗാനം. മറ്റൊരു നവാഗതനായിരുന്ന ഒ.എൻ.വി. കുറുപ്പാണ് ഈ ഗാനം രചിച്ചത്. പ്രശസ്ത ഗാനരചയിതാവായ വയലാർ രാമവർമ്മയുമായി ഒന്നുചേർന്ന് ദേവരാജൻ ചതുരംഗം എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തു (1959). വയലാറിന്റെ പങ്കാളിയായി ചെയ്ത രണ്ടാമത്തെ ചിത്രം - ദേവരാ‍ജന്റെ മൂന്നാമത്തെ ചിത്രം - ഭാര്യ (1962) ആയിരുന്നു. ഇത് ഒരു വൻ സാമ്പത്തിക വിജയമായി. വയലാർ-ദേവരാജൻ ജോഡിയെ ഈ ചിത്രം ജനപ്രിയമാക്കി. ചലച്ചിത്രഗാനങ്ങൾക്ക് സമൂഹത്തിൽ സമ്മതിനേടുവാൻ ആഗ്രഹിച്ചിരുന്നവരുടെ മനസ്സിൽ ദേവരാജന്റെ സംഗീതം അദ്ദേഹത്തിന് ഒരു സ്ഥാനം നേടിക്കൊടുത്തു. ദേവരാജൻ-വയലാർ ജോഡിയുടെ സംഗീത കാലഘട്ടം മലയാള സിനിമാ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. മലയാളത്തിലെ പ്രശസ്തഗായകരാ‍യ കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ തുടങ്ങിയവർ ദേവരാജനെ തങ്ങളുടെ തലതൊട്ടപ്പനായി കരുതുന്നു. ദേവരാ‍ജന്റെ സംഗീതമാന്ത്രികതയായിരുന്നു ആ കാലഘട്ടത്തിലെ ഗായകരുടെ ഏറ്റവും നല്ല ഗാനങ്ങളിൽ പലതും പുറത്തുകൊണ്ടുവന്നത്.

മലയാളചലച്ചിത്രഗാനങ്ങളിൽ ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ചത് ഒരുപക്ഷേ ദേവരാജനായിരിക്കും. ഏകദേശം നൂറ് രാഗങ്ങളെങ്കിലും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. മോഹനരാഗത്തിൽ മാത്രം അദ്ദേഹം അമ്പതോളം ഗാനങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീതം പലപ്പോഴും നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക - ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ചു ചേർന്നു. ഒരു നിരീശ്വരവാദി ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ, തുടങ്ങിയ ഭക്തിഗാനങ്ങൾ ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്. ഇവ ആ വിഭാഗത്തിൽ ക്ലാസിക്കുകളായി കരുതപ്പെടുന്നു. വാക്കുകളും സംഗീതവും സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു ദേവരാജൻ. ബിഥോവനേക്കാൾ താൻസനേക്കാൾ വലിയ സംഗീതജ്ഞനെന്ന് നടൻ കമലഹാസൻ പറഞ്ഞിട്ടുണ്ട്[അവലംബം ആവശ്യമാണ്]. മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രഗാനങ്ങളിൽ ചിലതാണ് ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, സന്യാസിനിനിൻ പുണ്യാശ്രമത്തിൽ, സംഗമം ത്രിവേണീ സംഗമം, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം തുടങ്ങിയ ദേവരാജൻ ഗാനങ്ങൾ. വയലാറിനു പുറമേ ഒ.എൻ.വി. കുറുപ്പ്, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ ഗാനരചയിതാക്കളുമൊത്തും ദേവരാജൻ സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത്‌ വയലാറിന്റെ പുത്രൻ വയലാർ ശരത്ചന്ദ്ര വർമ്മ ആദ്യമായി ഗാനരചന നിർവ്വഹിച്ച എന്റെ പൊന്നു തമ്പുരാൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടതും ദേവരാജൻ മാസ്റ്റർ തന്നെയായിരുന്നു[അവലംബം ആവശ്യമാണ്].

ഏകദേശം 350 മലയാളചലച്ചിത്രങ്ങൾക്ക് ഈണം പകർന്ന ദേവരാജൻ, രണ്ടായിരത്തോളം ചലച്ചിത്രഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല, പി. മാധുരി എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ഭൂരിപക്ഷവും ആലപിച്ചത്. യേശുദാസ് ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ ആലപിച്ചത് ദേവരാജന്റെ സംഗീതത്തിലാണ്. 652 ഗാനങ്ങൾ ഇവരുടെ സംഗമത്തിൽ പിറന്നുവീണിട്ടുണ്ട്. അവയിൽ ഭൂരിപക്ഷവും ഹിറ്റുകളായി. ഇതൊരു ലോകറെക്കോർഡാകണം. ജയചന്ദ്രൻ ആദ്യത്തെ ഹിറ്റ് ഗാനം ആലപിച്ചതും ദേവരാജന്റെ സംഗീതത്തിലാണ് - 1966-ൽ പുറത്തിറങ്ങിയ കളിത്തോഴൻ എന്ന ചലച്ചിത്രത്തിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം. 167 ചലച്ചിത്രഗാനങ്ങളും മുപ്പതോളം ചലച്ചിത്രേതരഗാനങ്ങളും പിന്നീട് അദ്ദേഹം ദേവരാജനുവേണ്ടി പാടിയിട്ടുണ്ട്. മാധുരിയെ ആദ്യമായി അവതരിപ്പിച്ചതും (കടൽപ്പാലം (1969) എന്ന ചിത്രത്തിലെ കസ്തൂരിത്തൈലമിട്ട് മുടിമിനുക്കി എന്നുതുടങ്ങുന്ന ഗാനത്തിലൂടെ) പിന്നീട് അവരുടെ 99 ശതമാനം ഗാനങ്ങൾക്കും ഈണം പകർന്നതും അദ്ദേഹമാണ്. ഇവരെക്കൂടാതെ പി. ലീല, എസ്. ജാനകി, ബി. വസന്ത, രേണുക, ജിക്കി കൃഷ്ണവേണി, എ.എം. രാജ, പി.ബി. ശ്രീനിവാസ്, കമുകറ പുരുഷോത്തമൻ, കെ.പി. ഉദയഭാനു, കെ.പി. ബ്രഹ്മാനന്ദൻ തുടങ്ങി സുദീപ് കുമാർ, വിധു പ്രതാപ് തുടങ്ങിയവർ വരെ നീളുന്ന വലിയൊരു നിര അദ്ദേഹത്തിനുവേണ്ടി ഗാനമാലപിച്ചിട്ടുണ്ട്. എസ്.പി. ബാലസുബ്രഹ്മണ്യം, അയിരൂർ സദാശിവൻ, ശ്രീകാന്ത് തുടങ്ങിയ ചില ഗായകരെ മലയാളത്തിന് പരിചയപ്പെടുത്തിയതും അദ്ദേഹമാണ്. ജനപ്രിയ സിനിമാ പാട്ടുകൾ: ചന്ദ്രകളഭം ചാർത്തിയുറങ്ങും , ഇന്നെനിക്ക് പൊട്ടുകുത്താൻ , സന്യാസിനി, ഉജ്ജയിനി കുടമുല്ലപ്പൂവിനും , കള്ളി പാലകൾ കാട്ടുചെമ്പകം, കറുത്ത പെണ്ണേ, കൈതപ്പുഴ കായലിൽ , സംഗമം , നടന്നാൽ , പതിനാലാം രാവുദിച്ച , ഇത്രനാൾ, ഇളവന്നൂർ, അംഗമാർ ഓമലാളെ വെണ്ണ തോൽക്കും, പാമരം, മധുചഷകം , കേരളം ആരോമലുണ്ണി രൂപവതി , ശരറാന്തൽ , അകിലും, റംസാനിലെ , മേലേ മാനത്തെ ,ഗായികേ, ചലനം, സീതാദേവി മിന്നും പൊന്നും തള്ള് തള്ള്, സീത പക്ഷി , മാർഗഴിയിൽ , മാമരമോ, കൃഷ്ണ പക്ഷ, തിരു തിരു മാരൻ , താളം കുഞ്ഞു മനസിൽ , കാറ്റിൽ ഇളം കാറ്റിൽ

അവാർഡുകൾ / ബഹുമതികൾ.[1]

[തിരുത്തുക]

മികച്ച സംഗീതസംവിധായകനുള്ള അവാർഡുകൾ

ദേവരാജൻ സംഗീതം നൽകിയ മലയാള സിനിമകൾ [3]

[തിരുത്തുക]
ക്രമനമ്പർ സിനിമ ഗാനരചയിതാവ് വർഷം
1 കാലം മാറുന്നു ഒ.എൻ.വി. കുറുപ്പ് 1955
2 ചതുരംഗം വയലാർ രാമവർമ്മ 1959
3 ഭാര്യ വയലാർ രാമവർമ്മ 1962
4 നിത്യകന്യക വയലാർ രാമവർമ്മ 1963
5 ഡോക്ടർ പി. ഭാസ്കരൻ 1963
6 കടലമ്മ വയലാർ രാമവർമ്മ 1963
7 അന്ന വയലാർ രാമവർമ്മ 1964
8 സ്കൂൾ മാസ്റ്റർ വയലാർ രാമവർമ്മ 1964
9 മണവാട്ടി വയലാർ രാമവർമ്മ 1964
10 ഓമനക്കുട്ടൻ വയലാർ രാമവർമ്മ 1964
11 കളഞ്ഞു കിട്ടിയ തങ്കം വയലാർ രാമവർമ്മ 1964
12 ഓടയിൽ നിന്ന് വയലാർ രാമവർമ്മ 1965
13 കളിയോടം ഒ.എൻ.വി. കുറുപ്പ് 1965
14 കാട്ടുപൂക്കൾ ഒ.എൻ.വി. കുറുപ്പ് 1965
15 കാത്തിരുന്ന നിക്കാഹ് വയലാർ രാമവർമ്മ 1965
16 ദാഹം വയലാർ രാമവർമ്മ 1965
17 ശകുന്തള വയലാർ രാമവർമ്മ 1965
18 പട്ടുതൂവാല വയലാർ രാമവർമ്മ 1965
19 കളിത്തോഴൻ പി. ഭാസ്കരൻ 1966
20 റൗഡി വയലാർ രാമവർമ്മ 1966
21 ജയിൽ വയലാർ രാമവർമ്മ 1966
22 കല്യാണ രാത്രിയീൽ വയലാർ രാമവർമ്മ 1966
24 കരുണ ഒ.എൻ.വി. കുറുപ്പ് 1966
23 കണ്മണികൾ വയലാർ രാമവർമ്മ 1966
25 തിലോത്തമ വയലാർ രാമവർമ്മ 1966
26 ശീലാവതി പി. ഭാസ്കരൻ 1967
27 അരക്കില്ലം വയലാർ രാമവർമ്മ 1967
28 അവൾ വയലാർ രാമവർമ്മ 1967
29 അശ്വമേധം വയലാർ രാമവർമ്മ 1967
30 ചിത്രമേള ശ്രീകുമാരൻ തമ്പി 1967
31 പൂജ പി. ഭാസ്കരൻ 1967
32 കാവാലം ചുണ്ടൻ വയലാർ രാമവർമ്മ 1967
33 നാടൻ പ്രേമം വയലാർ രാമവർമ്മ 1967
34 കസവുതട്ടം വയലാർ രാമവർമ്മ 1967
35 സ്വപ്നഭൂമി വയലാർ രാമവർമ്മ 1968
36 വിപ്ലവകാരികൾ വയലാർ രാമവർമ്മ 1968
37 തോക്കുകൾ കഥ പറയുന്നു വയലാർ രാമവർമ്മ 1968
38 ഹോട്ടൽ ഹൈറേഞ്ച് വയലാർ രാമവർമ്മ 1968
39 യക്ഷി വയലാർ രാമവർമ്മ 1968
40 തുലാഭാരം വയലാർ രാമവർമ്മ 1968
41 വെളുത്ത കത്രീന ശ്രീകുമാരൻ തമ്പി 1968
42 അഗ്നിപരീക്ഷ വയലാർ രാമവർമ്മ 1969
43 അനാച്ഛാദനം വയലാർ രാമവർമ്മ 1969
44 പഠിച്ച കള്ളൻ വയലാർ രാമവർമ്മ 1969
45 വീട്ടുമൃഗം പി. ഭാസ്കരൻ 1969
46 കാട്ടുകുരങ്ങ് പി. ഭാസ്കരൻ 1969
47 സൂസി വയലാർ രാമവർമ്മ 1969
48 അടിമകൾ വയലാർ രാമവർമ്മ 1969
49 കടൽപ്പാലം വയലാർ രാമവർമ്മ 1969
50 മൂലധനം പി. ഭാസ്കരൻ 1969
51 ജ്വാല വയലാർ രാമവർമ്മ 1969
52 നദി വയലാർ രാമവർമ്മ 1969
53 ഉറങ്ങാത്ത രാത്രി വയലാർ രാമവർമ്മ 1969
54 കൂട്ടുകുടുംബം വയലാർ രാമവർമ്മ 1969
55 കുമാരസംഭവം ഒ.എൻ.വി. കുറുപ്പ്, വയലാർ രാമവർമ്മ 1969
56 മിണ്ടാപ്പെണ്ണ് യൂസഫലി കേച്ചേരി 1970
57 പേൾ വ്യൂ വയലാർ രാമവർമ്മ 1970
58 നിശാഗന്ധി ഒ.എൻ.വി. കുറുപ്പ് 1970
59 വാഴ്വേമായം വയലാർ രാമവർമ്മ 1970
60 ദത്തുപുത്രൻ വയലാർ രാമവർമ്മ 1970
61 നിഴലാട്ടം വയലാർ രാമവർമ്മ 1970
62 ഒതേനന്റെ മകൻ വയലാർ രാമവർമ്മ 1970
63 നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വയലാർ രാമവർമ്മ 1970
64 വിവാഹിത വയലാർ രാമവർമ്മ 1970
65 നിലയ്ക്കാത്ത ചലനങ്ങൾ വയലാർ രാമവർമ്മ 1970
66 സ്വപ്നങ്ങൾ വയലാർ രാമവർമ്മ 1970
67 ആ ചിത്രശലഭം പറന്നോട്ടെ വയലാർ രാമവർമ്മ 1970
68 ത്രിവേണി വയലാർ രാമവർമ്മ 1970
69 താര വയലാർ രാമവർമ്മ 1970
70 അരനാഴിക നേരം വയലാർ രാമവർമ്മ 1970
71 കളിത്തോഴി വയലാർ രാമവർമ്മ 1971
72 അവളല്പം വൈകിപ്പോയി വയലാർ രാമവർമ്മ 1971
73 ഒരു പെണ്ണിന്റെ കഥ വയലാർ രാമവർമ്മ 1971
74 മകനേ നിനക്കു വേണ്ടി വയലാർ രാമവർമ്മ 1971
75 ശിക്ഷ വയലാർ രാമവർമ്മ 1971
76 പൂമ്പാറ്റ യൂസഫലി കേച്ചേരി 1971
77 നവവധു വയലാർ രാമവർമ്മ 1971
78 തെറ്റ് വയലാർ രാമവർമ്മ 1971
79 കരിനിഴൽ വയലാർ രാമവർമ്മ 1971
80 ശരശയ്യ വയലാർ രാമവർമ്മ 1971
81 അനുഭവങ്ങൾ പാളിച്ചകൾ വയലാർ രാമവർമ്മ 1971
82 പഞ്ചവൻ കാട് വയലാർ രാമവർമ്മ 1971
83 കരകാണാക്കടൽ വയലാർ രാമവർമ്മ 1971
84 ഇങ്ക്വിലാബ് സിന്ദാബാദ് വയലാർ രാമവർമ്മ, ഒ.വി. ഉഷ 1971
85 വിവാഹ സമ്മാനം വയലാർ രാമവർമ്മ 1971
86 ലൈസൻസ് വയലാർ രാമവർമ്മ 1971
87 അഗ്നിമൃഗം വയലാർ രാമവർമ്മ 1971
88 സിന്ദൂരച്ചെപ്പ് യൂസഫലി കേച്ചേരി 1971
89 ഗംഗാസംഗമം വയലാർ 1971
90 പ്രതിസന്ധി വയലാർ 1971
91 തപസ്വിനി വയലാർ 1971
92 ദേവി വയലാർ 1972
93 പ്രൊഫസ്സർ വയലാർ 1972
94 ആരോമലുണ്ണി വയലാർ 1972
95 മയിലാടും കുന്ന് വയലാർ 1972
96 ഓമന വയലാർ 1972
97 ചെമ്പരത്തി വയലാർ 1972
98 അച്ഛനും ബാപ്പയും വയലാർ 1972
99 ഒരു സുന്ദരിയുടെ കഥ വയലാർ 1972
100 അക്കരപ്പച്ച വയലാർ 1972
101 പുനർജന്മം വയലാർ 1972
102 ഗന്ധർവ്വ ക്ഷേത്രം വയലാർ 1972
103 മറവിൽ തിരിവ് സൂക്ഷിക്കുക വയലാർ 1972
104 പോസ്റ്റ്മാനെ കാണാനില്ല വയലാർ 1972
105 ചായം വയലാർ 1973
106 മരം യൂസഫലി 1973
107 ഏണിപ്പടികൾ ഇരയിമ്മൻ തമ്പി, വയലാർ 1973
108 മാസപ്പടി മാതുപിള്ള ശ്രീകുമാരൻ തമ്പി 1973
109 കാലചക്രം ശ്രീകുമാരൻ തമ്പി 1973
110 പൊന്നാപുരം കോട്ട വയലാർ 1973
111 കലിയുഗം വയലാർ 1973
112 ഗായത്രി വയലാർ 1973
113 ചെണ്ട പി. ഭാസ്കരൻ, ഭരണിക്കാവ് ശിവകുമാർ, വയലാർ 1973
114 മനുഷ്യപുത്രൻ വയലാർ 1973
115 തനിനിറം വയലാർ 1973
116 ദർശനം വയലാർ 1973
117 അച്ചാണി പി. ഭാസ്കരൻ 1973
118 മാധവിക്കുട്ടി വയലാർ രാമവർമ്മ 1973
119 തേനരുവി വയലാർ രാമവർമ്മ 1973
120 നഖങ്ങൾ വയലാർ രാമവർമ്മ 1973
121 പ്രേതങ്ങളുടെ താഴ്വര ശ്രീകുമാരൻ തമ്പി 1973
122 പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ 1973
123 മഴക്കാറ് വയലാർ രാമവർമ്മ 1973
124 ചുക്ക് വയലാർ രാമവർമ്മ 1973
125 സ്വർഗ്ഗപുത്രി ശ്രീകുമാരൻ തമ്പി 1973
126 വിഷ്ണുവിജയം വയലാർ 1974
127 രാജഹംസം വയലാർ 1974
128 സേതുബന്ധനം ശ്രീകുമാരൻ തമ്പി 1974
129 ശാപമോക്ഷം പി. ഭാസ്കരൻ 1974
130 ദേവി കന്യാകുമാരി വയലാർ 1974
131 ഭൂമീദേവി പുഷ്പിണിയായി വയലാർ 1974
132 ചട്ടക്കാരി വയലാർ 1974
133 തുമ്പോലാർച്ച വയലാർ 1974
134 നഗരം സാഗരം ശ്രീകുമാരൻ തമ്പി 1974
135 നീലക്കണ്ണുകൾ വയലാർ രാമവർമ്മ, ഒ.എൻ.വി. കുറുപ്പ് 1974
136 ദുർഗ്ഗ വയലാർ രാമവർമ്മ 1974
137 വണ്ടിക്കാരി ശ്രീകുമാരൻ തമ്പി 1974
138

ഏറെക്കാലം പ്രമേഹമടക്കം വാർധക്യസഹജവും അല്ലാത്തതുമായ നിരവധി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയ ദേവരാജൻ, 78-ആം വയസ്സിൽ 2006 മാർച്ച് 14-ന് രാത്രി പതിനൊന്ന് മണിയോടെ ചെന്നൈ കാംദാർ നഗറിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. മൃതദേഹം വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിച്ചശേഷം വിലാപയാത്രയായി പരവൂരിലെത്തിയ്ക്കുകയും അവിടത്തെ പൊതുശ്മശാനത്തിൽ സംസ്കരിയ്ക്കുകയും ചെയ്തു.

ഭാര്യ - ലീലാമണി ദേവരാജൻ (കഥകളി കലാകാരി), മക്കൾ - ശർമ്മിള, രാജനന്ദൻ.

ഗ്രന്ഥങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ദേവഗീതികൾ, ഒഥന്റിക്ക് ബുക്സ് ISBN 978-81-89125-08-0
  2. "ജി. ദേവരാജൻ, മനോരമ". Archived from the original on 2011-01-22. Retrieved 2012-07-07.
  3. "ജി. ദേവരാജൻ സംഗീതത്തിന്റെ രാജശില്പി" - പെരുമ്പുഴ ഗോപാലകൃഷ്ണൻ : ഒലിവ് പബ്ലിക്കേഷൻസ്, 2005
  4. ഇന്ദുലേഖ പുസ്തകവിപണന വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി] സംഗീതശാസ്ത്രനവസുധ]."https://ml.wikipedia.org/w/index.php?title=ജി._ദേവരാജൻ&oldid=3975983" എന്ന താളിൽനിന്ന് ശേഖരിച്ചത്