രേണുക (ഗായിക)
ദൃശ്യരൂപം
മലയാള സിനിമയിലെ ഒരു പിന്നണി ഗായികയാണ് രേണുക. 1958 ലെ ലില്ലി എന്ന ചിത്രത്തിലെ ‘'കന്യാമറീയമേ’' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് രേണുക മലയാള സംഗീതലോകത്ത് പ്രവേശിച്ചത്. ആദ്യഗാനത്തിൽ തന്നെ ശാന്താ പി. നായർ, കുമരേശൻ എന്നിവർക്കൊപ്പമാണ് പാടിയത്. കുട്ടികൾക്കു വേണ്ടി വളരെയധികം പാട്ടുകൾ പാടിയതിൽ, ഭാര്യ എന്ന സിനിമയിലെ പഞ്ചാര പാലു മിഠായി എന്ന ഗാനം പ്രശസ്തമാണ്.[1]
ആലപിച്ച ഗാനങ്ങൾ
[തിരുത്തുക]- അക്കുത്തിക്കുത്താനവരമ്പേൽ - സ്വപ്നങ്ങൾ
- അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ - പിഞ്ചു ഹൃദയം
- അമ്മയ്ക്കു ഞാനൊരു കിലുക്കാം പെട്ടി - അർച്ചന
- അമ്മേ അമ്മേ - ഓടയിൽ നിന്ന്
- അരിമുല്ലച്ചെടി - പൂമ്പാറ്റ
- ആരും കാണാതയ്യയ്യാ - കടൽ
- ആരേ കാണാൻ അലയുന്നു കണ്ണുകൾ - കണ്ണും കരളും
- ഇതു ബാപ്പ ഞാനുമ്മ - കുപ്പിവള
- ഈ വല്ലിയിൽ നിന്നു ചെമ്മേ - ഒള്ളതുമതി
- എല്ലാം ശിവമയം - കുമാരസംഭവം
- കടക്കണ്ണിൻ മുന കൊണ്ടു - തുറക്കാത്ത വാതിൽ
- കണി കാണും നേരം - ഓമനക്കുട്ടൻ
- കന്യാമറിയമേ തായെ - ലില്ലി
- കസ്തൂരിപ്പൊട്ടു മാഞ്ഞു - പൂജാപുഷ്പം
- കാട്ടിലെ കുയിലിൻ കൂട്ടിൽ - മണവാട്ടി
- കാവേരിതീരത്തു നിന്നൊരു - സ്ഥാനാർത്ഥി സാറാമ്മ
- കിഴക്ക് കിഴക്ക് കിഴക്കൻ കാട്ടിലെ - ദാഹം
- ചേട്ടത്തിയമ്മ എന്റെ ചേട്ടത്തിയമ്മ - തറവാട്ടമ്മ
- ഞാനിതാ തിരിച്ചെത്തി - അസുരവിത്ത്
- തപ്പോ തപ്പോ തപ്പാണി - കല്യാണ ഫോട്ടോ
- നന്മ നിറഞ്ഞ മറിയമേ - ബോബനും മോളിയും
- നീലാഞ്ജനക്കിളി - റൗഡി(1966)
- പഞ്ചാരപ്പാലു മിട്ടായി - ഭാര്യ
- പണ്ടൊരു കാലം പണ്ടു പണ്ടൊരു കാലം - കണ്മണികൾ(1966)
- പള്ളിമണികളേ - അദ്ധ്യാപിക
- പൂവല്ലിക്കുടിലിൽ - സി ഐ ഡി ഇൻ ജംഗിൾ
- മണ്ണെറിഞ്ഞാൽ പൊന്നു വിളയും - തറവാട്ടമ്മ
- മനതാരിലെപ്പൊഴും ഗുരുവായൂരപ്പാ - പൂമ്പാറ്റ
- വീട്ടിലിന്നലെ - കൂട്ടുകാർ(1966)