കണ്ണും കരളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കണ്ണൂം കരളും
സംവിധാനംകെ.എസ്. സേതുമാധവൻ
അഭിനേതാക്കൾസത്യൻ, അംബിക, സുകുമാരി, കമലഹാസൻ, ബേബി വിനോദിനി
സംഗീതംഎം.ബി ശ്രീനിവാസൻ
റിലീസിങ് തീയതി1962
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ 1962-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കണ്ണും കരളും. സത്യൻ, അംബിക, സുകുമാരി, കമലഹാസൻ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിനോദിനി ശശിമോഹൻ, കമലഹാസൻ എന്നിവർ ഇതിൽ ബാലതാരങ്ങളായി അഭിനയിച്ചു.[1][2] കമലഹാസന്റെ ആദ്യ മലയാളചലച്ചിത്രമാണ് ഇത്. സത്യന്റെ മകനായാണ് കമലഹാസൻ ഈ ചിത്രത്തിൽ അഭിനയിച്ചത്. വർക്കല ശിവഗിരിയിൽ വച്ചാണ് ഈ ചിത്രത്തിൻറെ ക്ലൈമാക്സ് സീൻ ചിത്രീകരിച്ചിട്ടുള്ളത്.

അഭിനേതാക്കൾ[തിരുത്തുക]

ശബ്ദട്രാക്ക്[തിരുത്തുക]

ഗാനരചയിതാവ് വയലാർ രാമവർമ്മ സംഗീതം എം.ബി. ശ്രീനിവാസൻ.

No. Song Singers Lyrics Length (m:ss)
1 Aare Kaanaan Alayunnu K. J. Yesudas, Renuka Vayalar Ramavarma
2 Chenthaamarappoonthen Mehboob Vayalar Ramavarma
3 Kadaleevanathin P. Leela Vayalar Ramavarma
4 Kalimannu Menanju (Happy) P. Leela Vayalar Ramavarma
5 Kalimannu Menanju (Sad) P. Leela Vayalar Ramavarma
6 Thaatheyyam Kaattile Latha Raju Vayalar Ramavarma
7 Thirumizhiyaale K. J. Yesudas, P. Leela Vayalar Ramavarma
8 Valarnnu Valarnnu S Janaki Vayalar Ramavarma

ബോക്സ് ഓഫീസ്[തിരുത്തുക]

ഈ ചിത്രം വാണിജ്യ വിജയമായിരുന്നു, നൂറിലധികം ദിവസങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.[3]

അവലംബം[തിരുത്തുക]

  1. "കണ്ണും കരളും". vellithira.in. ശേഖരിച്ചത് 2010 February 12. Check date values in: |accessdate= (help)CS1 maint: discouraged parameter (link)
  2. http://www.malayalachalachithram.com/movie.php?i=95
  3. "I wanted to become a sanyasi". Rediff.com. 29 May 2009.
"https://ml.wikipedia.org/w/index.php?title=കണ്ണും_കരളും&oldid=3313916" എന്ന താളിൽനിന്ന് ശേഖരിച്ചത്