ലതാ രാജു
ദൃശ്യരൂപം
ലതാ രാജു | |
---|---|
ജന്മനാമം | ലത |
ജനനം | 1954 തൃശൂർ |
ഉത്ഭവം | തൃശൂർ, കേരളം |
വിഭാഗങ്ങൾ | ചലച്ചിത്രഗാനം (പിന്നണിഗായിക) |
തൊഴിൽ(കൾ) | ചലച്ചിത്രപിന്നണിഗായിക, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് |
ഉപകരണ(ങ്ങൾ) | വായ്പ്പാട്ട് |
Spouse(s) | ജെ. എം. രാജു |
മലയാളചലച്ചിത്രപിന്നണിഗായികയും റേഡിയോ കലാകാരിയുമാണ് ലതാ രാജു[1].
ജീവിതരേഖ
[തിരുത്തുക]ചലച്ചിത്രകാരനും റേഡിയോ കലാകാരനുമായിരുന്ന കെ. പദ്മനാഭൻ നായരുടെയും പ്രശസ്ത ഗായിക ശാന്ത പി. നായരുടേയും പുത്രിയായി 1954-ൽ ചെന്നൈയിൽ ജനിച്ചു. 1962-ൽ റിലീസ് ആയ സ്നേഹദീപം എന്ന ചിത്രത്തിൽ "ഒന്നാം തരം ബലൂൺ തരാം" എന്ന ഗാനം ആലപിച്ചു കൊണ്ട് എട്ടാം വയസ്സിൽ ചലച്ചിത്രപിന്നണിഗായികയായി അരങ്ങേറ്റം കുറിച്ചു. 1972-ൽ റിലീസ് ആയ മയിലാടും കുന്ന് എന്ന ചിത്രത്തിന് വേണ്ടി സി. ഒ. ആന്റോയോടൊപ്പം ആലപിച്ച "പാപ്പീ, അപ്പച്ചാ" എന്ന ഗാനം വളരെ പ്രശസ്തമാണ്.
കുടുംബം
[തിരുത്തുക]ചലച്ചിത്രപിന്നണിഗായകനും സംഗീതസംവിധായകനുമായ ജെ.എം. രാജു ആണ് ജീവിത പങ്കാളി.[2] ഇവർക്ക് അനുപമ, ആലാപ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഇവരുടെ മകനായ ആലാപ് മലയാളം, തമിഴ് ഭാഷകളിലെ അറിയപ്പെടുന്ന ഒരു ഗായകനാണ്.