എച്ച്.ഡി. പിക്ചേഴ്സ് നിർമിച്ച ലില്ലി എന്ന മലയാളചലച്ചിത്രത്തിന്റെ സംവിധാനം എഫ്. നാഗൂർ നിർവഹിച്ചു. ജിമ്മിയും സ്റ്റാൻലിയും ചെർന്ന് കഥയും സംഭാഷണവും എഴുതി. പി. ഭാസ്കരൻ എഴുതിയ പാട്ടുകൾക്ക് വിശ്വനാഥൻ രാമമൂർത്തി ജോഡികൾ സംഗീതം നൽകി. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1958 ഡിസംബർ 25-ന് പ്രദർശനം തുടങ്ങി.[1]