പഞ്ചവടി
Jump to navigation
Jump to search
രാമായണത്തിൽ പരാമർശിക്കുന്ന ഒരു പ്രദേശമാണ് പഞ്ചവടി. രാവണൻ സീതയെ അപഹരിക്കുന്നത് ഇവിടെ നിന്നാണ്. രാമായണം ആരണ്യകാണ്ഡത്തിലാണ പഞ്ചവടീപ്രവേശം വർണ്ണിക്കുന്നത്. ശ്രീരാമനും സീതയ്ക്കുമായി പർണ്ണശാല നിർമ്മിക്കുന്നത് ലക്ഷ്മണനാണ്. ഗോദാവരിയുടെ തീരത്തുള്ള പഞ്ചവടീപ്രദേശം ദണ്ഡകാരണ്യത്തിന്റെ ഭാഗമായാണ് വിവരിച്ചിരിക്കുന്നത്. അഗസ്ത്യമുനിയുടെ ആശ്രമത്തിൽ നിന്നും അകലയല്ലാത്ത ഈ പ്രദേശം പർവ്വതങ്ങളാൽ ചുറ്റപ്പെട്ടതായും അവയ്ക്കിടയിൽ വളർന്ന മരങ്ങളാൽ രൂപപ്പെട്ടതായും വാല്മീകി പറയുന്നു.