രാജമല്ലി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജമല്ലി
സംവിധാനംആർ.എസ്. പ്രഭു
നിർമ്മാണംആർ.എസ്. പ്രഭു
രചനമുതുകുളം
തിരക്കഥമുതുകുളം
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
ജി.കെ. പിള്ള
സുകുമാരി
ശാരദ
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോവീനസ്
സത്യ
വിതരണംചന്ദ്രതാരാ പിക്ചേഴ്സ്
റിലീസിങ് തീയതി03/09/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജനതാ പ്രൊഡക്ഷനു വെണ്ടി ആർ.എസ്. പ്രഭു നിർമിച്ച മലയാളചലച്ചിത്രമാണ് രാജമല്ലി. ഇതിന്റെ സാങ്കേതിക ഉപദേഷ്ടാവായി വിൻസന്റ് പ്രവർത്തിച്ചു. ചന്ദ്രതാരാ പിക്ചേഴ് വിതരണം നിർവഹിച്ച രാജമല്ലി 1965 സെപ്റ്റംബർ 3-നു പ്രദർശനം തുടങ്ങി.[1]

കഥാസാരം[തിരുത്തുക]

നാട്ടിൻ പുറത്തെത്തിയ ജന്മിയുടെ പുത്രി രാജമല്ലിയും കുടിയാൻ പാണ്ടന്റെ മകൻ വീരമണിയും പ്രേമബദ്ധരായി. വീരമണി ഓടക്കുഴലും വായിച്ച് അലയുന്നവനാണ്. രാജമല്ലിയുടെ തോഴിമാരെ ചെളി വാരിയെറിഞ്ഞതിനാൽ വീരമണിയുടെ അച്ഛൻ പാണ്ടനെ ജന്മിയുടെ ആൾക്കാർ മർദ്ദിച്ച് അവശനാക്കി. ഒടിയും മന്ത്രവാദവും മറ്റും വശമുള്ള ഗിരിവർഗ്ഗക്കാരുടെ അടുത്ത് വീരമണി അച്ഛനുമായെത്തി. കൊള്ളക്കാരുടെ നേതാവായ ഗുരുവിനും പാണ്ടനെ രക്ഷിക്കാനായില്ല. വീരമണി ആ സംഘത്തിൽ ചേരുകയും ചെയ്തു. ആയോധനമുറകളിൽ വീര്യവാനായ വീരമണിയോട് മുഖ്യ കൊള്ളക്കാരൻ രുദ്രനു വിരോധമായി. ഗുരുവിനും ജന്മിയോട് പ്രതികാരമുണ്ട്,​അയാൾ ജന്മിയെ കൊല്ലിച്ചു, രാജമല്ലിയെ തടവുകാരിയായി പിടിച്ചു. കാളിയ്ക്കു ബലിയർപ്പിക്കാൻ അവളെ തെരഞ്ഞെടുത്തു. അച്ചന്റെ മരണത്തിനുത്തരവാദി വീരമണിയാണെന്നു ധരിച്ച രാജമല്ലി അവനെ വെറുത്തു. രുദ്രനു രാജമല്ലിയെ വേൾക്കാൻ മോഹമായി. തമ്മിൽ പൊരുതി ജയിക്കുന്നവനു അവളെ വേൾക്കാമെന്ന് ഗുരു നിർദ്ദേശിച്ചു. അങ്കത്തിൽ വീരമണി ജയിച്ചു. വീരമണി രാജമല്ലിയെ വിവാഹം കഴിച്ചു. അയാൾ നല്ലവനെന്നു രാജമല്ലിയ്ക്കു ബോദ്ധ്യപ്പെട്ടു.

ഗുരു തന്റെ അനന്താരാവകാ‍ശിയായി വീരമണിയെ നിർദ്ദേശിച്ചതോടെ രുദ്രന്റെ ആൾക്കാർ ഗുരുവിനെ കത്തിയെറിഞ്ഞ് കൊലപ്പെടുത്തി. രാജമല്ലി പ്രസവത്തോടെ മരിച്ചു. കുഞ്ഞിനു മുലപ്പാൽ കൊടുക്കാൻ ഒരു സ്ത്രീയെ നിയോഗിച്ചു, പിന്നെ അവളുടെ കയ്യിൽത്തന്നെ വളർത്താനേൽ‌പ്പിച്ചു. പോലീസുകാർ വീരമണിയെ വളഞ്ഞു പിടിച്ചു, കീഴടങ്ങാൻ അയാൾ തീരുമാനിച്ചും കഴിഞ്ഞിരുന്നു. പക്ഷെ പിന്തുടർന്നു വന്ന രുദ്രന്റെ വെടിയേറ്റ് വീരമണി മരിച്ചു. നിയമപാലകർ രുദ്രനേയും കൊള്ളക്കാരേയും പിടികൂടി സ്ഥലത്ത് സമാധാനം പുനഃസ്ഥാപിച്ചു.[2]

താരനിര[3][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ വീരമണി
2 ശാരദ രാജമല്ലി
3 മുത്തയ്യ ഗുരു
4 കോട്ടയം ചെല്ലപ്പൻ രുദ്രൻ
5 കോട്ടയം ശാന്ത മങ്ക
6 എസ്.പി. പിള്ള നാണു
7 അടൂർ ഭാസി വാസു
8 കെടാമംഗലം ആലി കാര്യസ്ഥൻ
9 ജി.കെ. പിള്ള ജന്മി
10 പറവൂർ ഭരതൻ കൊള്ളക്കാരൻ
11 ജെ.എ.ആർ. ആനന്ദ് പാണ്ടൻ
12 സുകുമാരി
13 സുപ്രഭ
14 അരവിന്ദാക്ഷൻ
15 അബ്ബാസ്
16 കൃഷ്ണൻ
17 വിജയ
18 മാലതി
19 ഇന്ദിര


പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

 • ബാനർ - ജനതാ പ്രൊഡക്ഷൻസ്
 • വിതരണം - ചന്ദ്രതാരാ പിക്ചേഴ്സ്
 • കഥ, തിരക്കഥ, സംഭാഷണം - മുതുകുളം രാഘവൻ പിള്ള
 • സംവിധാനം - ആർ എസ് പ്രഭു
 • നിർമ്മാണം - ആർ എസ് പ്രഭു
 • ഛായാഗ്രഹണം - എ വെങ്കിട്ട്
 • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
 • അസിസ്റ്റന്റ് സംവിധായകൻ - പെരുവാരം ചന്ദ്രശേഖരൻ
 • കലാസംവിധാനം - എസ് കൊന്നനാട്
 • നിശ്ചലഛായാഗ്രഹണം - ശോഭന തൃശൂർ
 • ഗനരചന - പി ഭാസ്ക്കരൻ
 • സംഗീതം - ബി എ ചിദംബരനാഥ്

ഈ ചിത്രത്തിലെ ഗാനങ്ങൾ[തിരുത്തുക]

ഗാനം സംഗീതം ഗാനരചന പാടിയവർ
ജയകാളി ബി.എ. ചിദംബരനാഥ് പി. ഭാസ്കരൻ കെ.ജെ യേശുദാസ്, എസ്. ജാനകി
കാറ്റേവാ പൂങ്കാറ്റേവാ ബി.എ. ചിദംബരനാഥ് പി. ഭാസ്കരൻ പി. ലീല
കർപ്പൂരത്തേന്മാവിൽ ബി.എ. ചിദംബരനാഥ് പി. ഭാസ്കരൻ എസ്. ജാനകി
കുന്നിന്മേലേ നീ എനിക്ക് ബി.എ. ചിദംബരനാഥ് പി. ഭാസ്കരൻ എസ്. ജാനകി
കുപ്പിവള ബി.എ. ചിദംബരനാഥ് പി. ഭാസ്കരൻ എ.എം. രാജ
നീല മുകിലുകൾ ബി.എ. ചിദംബരനാഥ് പി. ഭാസ്കരൻ എസ്. ജാനകി

അവലംബം[തിരുത്തുക]

 1. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് രാജമല്ലി
 2. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് രാജമല്ലി
 3. "വിളക്കും വെളിച്ചവും(1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=രാജമല്ലി_(ചലച്ചിത്രം)&oldid=2879046" എന്ന താളിൽനിന്ന് ശേഖരിച്ചത്