കോട്ടയം ചെല്ലപ്പൻ
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കോട്ടയം ചെല്ലപ്പൻ | |
|---|---|
| ജനനം | ചെല്ലപ്പൻ സി. ആർ 20 ജനുവരി 1923 |
| മരണം | 26 ഡിസംബർ 1971 (48 വയസ്സ്) |
| തൊഴിൽ | സിനിമാനടൻ |
| സജീവ കാലം | 1948 - 1971 |
| ജീവിതപങ്കാളി | നളിനി ചെല്ലപ്പൻ |
| കുട്ടികൾ | ജ്യോതി തമ്പാൻ, കിഷോർ, കല, ഷീല, മായ ചാർളി |
| Parent(s) | പൂവേലിൽ ശങ്കു, കുഞ്ഞിപ്പെണ്ണ് |
മലയാളചലച്ചിത്രരംഗത്തിന്റെ ആരംഭം മുതൽ അറുപതുകൾ വരെ അഭിനയരംഗത്തുണ്ടായിരുന്ന പ്രതിഭാധനനാണ് കോട്ടയം ചെല്ലപ്പൻ (20 ജനുവരി 1923 – 26 ഡിസംബർ 1971) .[1] അക്കാലത്തെ മിക്ക നടന്മാരെയും പോലെ നാടകരംഗത്തുനിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. തുടർന്നും അദ്ദേഹം നാടകരംഗത്തുണ്ടായിരുന്നു..[2] 1967ൽ കദീജ എന്ന ഒരു ചിത്രത്തിന് കഥയും എഴുതിയിട്ടുണ്ട്.
വ്യക്തിജീവിതം
[തിരുത്തുക]കോട്ടയത്തിനടുത്ത് കാരാപുഴയിൽ പൂവേലിൽ ശങ്കുവിന്റെയും കുഞ്ഞിപ്പെണ്ണിന്റെയും ആറുമക്കളിൽ ഒരാളായി 1923 ജനുവരി 20നു ജനിച്ചു. രാഘവൻ, കരുണാകരൻ, സുകുമാരൻ സുമതിക്കുട്ടി, പത്മാവതി എന്നിവരാണ് കൂടപ്പിറപ്പുകൾ. കോട്ടയം എം.ഡി ഹൈസ്കൂളിൽ പഠിച്ചു. ഇന്റർമീഡിയറ്റ് വരെ വിദ്യാഭ്യാസമുഌഅ അദ്ദേഹം നാടകരംഗത്ത് സജീവമായി. തുടർന്ന് സിനിമാരംഗത്തെത്തിയ അദ്ദേഹം തിക്കുറിശ്ശിയുടെ നിർദ്ദേശപ്രകാരമാണ് പേരിനൊപ്പം കോട്ടയം ചേർത്തത്. 1971ൽ 48അം വയസ്സിൽ ഹൃദ്രോഗം മൂലം അന്തരിച്ചു. (ഡിസംബർ 20)
ചലച്ചിത്രരംഗം
[തിരുത്തുക]| നമ്പർ. | ചിത്രം | വർഷം | കഥാപാത്രം |
| 1 | മിന്നൽപ്പടയാളി | (1959) | |
| 2 | ഉണ്ണിയാർച്ച | (1961) | |
| 3 | മുടിയനായ പുത്രൻ (ചലച്ചിത്രം) | (1961) | |
| 4 | കണ്ടം ബച്ച കോട്ട് | 1961 | |
| 5 | ഭാര്യ | 1962 | |
| 6 | പുതിയ ആകാശം പുതിയ ഭൂമി (ചലച്ചിത്രം) | 1962 | |
| 7 | പാലാട്ടുകോമൻ (Konkiyamma) | 1962 | |
| 8 | കടലമ്മ | 1963 | |
| 9 | അമ്മയെ കാണാൻ | 1963 | |
| 10 | ഡോക്റ്റർ | 1963 | |
| 11 | റബേക്ക | 1963 | |
| 12 | പഴശ്ശിരാജാ (1964-ലെ ചലച്ചിത്രം) | 1964 | |
| 13 | അന്ന | 1964 | |
| 14 | തച്ചോളി ഒതേനൻ | 1964 | ചിണ്ടൻ നമ്പ്യാർ |
| 15 | ചേട്ടത്തി | 1965 | വിശ്വനാഥൻ |
| 16 | ജീവിതയാത്ര | 1965 | |
| 17 | ഓടയിൽ നിന്ന് (ചലച്ചിത്രം) | 1965 | |
| 18 | കടത്തുകാരൻ | 1965 | |
| 19 | സർപ്പക്കാട് | 1965 | ഡോക്റ്റർ |
| 20 | കുപ്പിവള | 1965 | |
| 21 | അരക്കില്ലം | 1967 | |
| 22 | രമണൻ | 1967 | |
| 23 | ചിത്രമേള | 1967 | |
| 24 | ശീലാവതി | 1967 | |
| 25 | കദീജ | 1967 | |
| 26 | തളിരുകൾ | 1967 | |
| 27 | പെങ്ങൾ | 1968 | |
| 28 | വിദ്യാർത്ഥി | 1968 | |
| 29 | ഡേഞ്ചർ ബിസ്കറ്റ് | 1969 | |
| 30 | കുരുതിക്കളം | 1969 | |
| 31 | കണ്ണൂർ ഡീലക്സ് | 1969 | |
| 32 | മൂലധനം | 1969 | |
| 33 | നിലക്കാത്ത ചലനങ്ങൾ | 1970 | |
| 34 | താര | 1970 | |
| 35 | നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി | 1970 | കേശവൻ നായർ |
| 36 | പേൾവ്യൂ | 1970 | |
| 37 | ഒതേനന്റെ മകൻ | 1970 | തെക്കുമ്പാട്ട് കാരണവർ |
| 38 | അഭയം | 1970 | |
| 39 | ക്രോസ് ബെൽറ്റ് (ചലച്ചിത്രം) | 1970 | |
| 40 | ദത്തുപുത്രൻ | 1970 | |
| 41 | അഗ്നിമൃഗം | 1971 | |
| 42 | പഞ്ചവൻ കാട് | 1971 | |
| 42 | ലോറാ നീ എവിടെ | 1971 |
കഥ
[തിരുത്തുക]- കദീജ (1967)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-15. Retrieved 2018-01-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-14. Retrieved 2018-01-30.
- ↑ http://malayalasangeetham.info/displayProfile.php?category=actors&artist=Kottayam%20Chellappan%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കോട്ടയം ചെല്ലപ്പൻ
- Kottayam Chellappan at MSI Archived 2020-09-30 at the Wayback Machine