ഉണ്ണിയാർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വടക്കൻ പാട്ടുകളിൽ പരാമർശിക്കുന്ന ഒരു ധീര വനിതയാണ് ഉണ്ണിയാർച്ച. ഇന്നത്തെ വടകരപ്രദേശത്തെ, കടത്തനാട് നാട്ടുരാജ്യത്തെ പുത്തൂരം വീട് എന്ന കുടുംബത്തിലാണ് ഉണ്ണിയാർച്ച ജനിച്ചത്. 16-ാം നൂറ്റാണ്ടിൽ വടക്കേ മലബാറിലാണ് ഉണ്ണിയാർച്ച ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. [1][2] വടക്കേ മലബാറിലെ കളരിപണിക്കരു സമുദായത്തില് ജനിച്ചു വളർന്ന സ്ത്രീയാണ് ഉണ്ണിയാർച്ച.

ചരിത്രം[തിരുത്തുക]

പുത്തൂരം വീട്ടിലെ ആരോമൽ ചേകവരുടെ ഇളയ സഹോദരിയാരിരുന്നു ഉണ്ണിയാർച്ച. ഉണ്ണിയാർച്ച ചെറുപ്പത്തിൽ തന്നെ കളരിമുറകളെല്ലാം വശത്താക്കുകയും നല്ലൊരു യോദ്ധാവായി മാറുകയും ചെയ്തു. ഉണ്ണിയാർച്ചയെ വിവാഹം കഴിച്ചത് ആറ്റുമണമേൽ കുഞ്ഞിരാമനായിരുന്നു. അതിനുശേഷം ഉണ്ണിയാർച്ച ആറ്റുമണമ്മേൽ ഉണ്ണിയാർച്ച എന്നറിയപ്പെട്ടു. [3]ഒരിക്കൽ അല്ലിമലർകാവിൽ കൂത്തുകാണാൻ പോയിരുന്ന ഉണ്ണിയാർച്ചയെ നാദാപുരത്തെ ജോനകർ അപഹരിക്കാൻ ശ്രമിച്ചു. അവരെ ആ ധീരവനിത പൊരുതിതോൽപ്പിച്ചുവെന്നാണ് വടക്കൻപാട്ടുകളിലെ കഥ. സഹോദരനായ ആരോമൽ ചേകവരെ ചതിച്ചു കൊന്ന ചന്തുവിനോടു പക വീട്ടിയത് ഉണ്ണിയാർച്ചയുടെ പുത്രനായ ആരോമലുണ്ണിയാണ്. [4]

പാട്ടിന്റെ ഒരു ഭാഗം

പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല
 ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ?
 ആയിരം വന്നാലും കാര്യമില്ല
 പുത്തൂരം വീട്ടിലെ പെണ്ണുങ്ങളും
 ആണുങ്ങളെ കൊല്ലിച്ച കേട്ടിട്ടുണ്ടോ?"

സിനിമ[തിരുത്തുക]

ഉണ്ണിയാർച്ച(1961 സിനിമ), ഒരു വടക്കൻ വീരഗാഥ (1989) എന്നീ സിനിമകളും പുത്തൂരം പുത്രി ഉണ്ണിയാർച്ച (2002) എന്ന ഏഷ്യാനെറ്റിലെ സീരിയലും ഉണ്ണിയാർച്ചയുടെ കഥ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കപ്പെട്ടതാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "History of Malayalam Literature: Folk literature". Archived from the original on 2012-07-12. Retrieved 2013-08-09.
  2. "Meet Padma Shri Meenakshi Gurukkal, the grand old dame of Kalaripayattu - The 75-year-old Padma winner is perhaps the oldest Kalaripayattu exponent in the country".
  3. Gangadharan, Dr. Thikkurissi (1984). Puthariyankam. ഡി.സി. ബുക്സ്. p. 148.
  4. Ayyappapanicker, K. (2000). Medieval Indian Literature: An Anthology. സാഹിത്യ അക്കാദമി. p. 316. ISBN 81-260-0365-0.
"https://ml.wikipedia.org/w/index.php?title=ഉണ്ണിയാർച്ച&oldid=3125792" എന്ന താളിൽനിന്ന് ശേഖരിച്ചത്