വടക്കൻ പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വടക്കൻ കേരളത്തിൽ ഉടലെടുത്ത വീരാരാധനാപരമായ നാടോടിപ്പാട്ടുകളാണ് വടക്കൻ പാട്ടുകൾ. വടക്കേ മലബാറിലെ കടത്തനാട്, കോലത്തുനാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലെ കളരി അഭ്യാസങ്ങൾക്ക് പേരുകേട്ട പുത്തൂരം,തച്ചോളി തുടങ്ങിയ തറവാടുകളിലെ അഭ്യാസികളുടെ ജീവചരിത്രവും അവരെ പ്രകീർത്തിക്കലുമാണ് വടക്കൻ പാട്ടുകളിലെ സാരം. നാടൻ പാട്ടുകളുടെ രൂപത്തിലുള്ള വടക്കൻ പാട്ടുകൾ “പാണന്മാർ“ വഴിയാണ് നാടെങ്ങും പ്രചരിച്ചതെന്ന് വടക്കൻ പാട്ടുകളിൽ തന്നെ പറയുന്നു. വടക്കൻ പാട്ടുകളെ അധികരിച്ച് നിരവധി മലയാളചലച്ചിത്രങ്ങൾ പുറത്ത് ഇറങ്ങിയിട്ടുണ്ട് .


വടക്കൻ പാട്ടുകൾ നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയിൽ നിന്നും തലമുറയിലേക്കു പകർന്നു കിട്ടിയതാണ്. കാലാന്തരത്തിൽ ചില കൂട്ടലോ കുറക്കലോ വന്നിട്ടുണ്ടാകാമെങ്കിലും അവയിന്നും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. പതിനേഴോ പതിനെട്ടോ നൂറ്റാണ്ടുകളിലാണ് ഇത് രചിക്കപ്പേട്ടിട്ടുള്ളത്. എന്നാൽ ഇതിലെ കഥാപാത്രങ്ങൾ അതിനു മുൻപ് ജീവിച്ചിരുന്നവരാകാം."പുത്തൂരം വീട്" എന്ന തീയർ തറവാട്ടുകാരും,"തച്ചോളി മാണിക്കോത്ത് മേപ്പയിൽ"എന്ന നായർ തറവാട്ടുകാരും ആണ് ഇവരിൽ പ്രമുഖർ.[1] [2][3]ഇവരെക്കുറിചചുള്ള വീര കഥകളാണ് വടക്കൻ പാട്ടുകളിൽ അധികവും. അങ്ങനെ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും എന്നും രണ്ട് പാട്ടു സമാഹാരങ്ങളുണ്ട്. തച്ചോളി ഒതേനൻ, ആരോമൽ ചേകവർ, ഉണ്ണിയാർച്ച, പാലാട്ട് കോമൻ, പാലാട്ട് കുഞ്ഞിക്കണ്ണൻ, ആരോമലുണ്ണി, പയ്യമ്പള്ളി ചന്തു എന്നിവയും ഇവയിൽ ഉൾപ്പെടാത്ത ചില ഒറ്റപാട്ടുകളും നിലവിൽ ഉണ്ട് അവയിൽ പ്രധാനമായും പൂമതെ പൊന്നമ്മ, മതിലേരി കന്നി, കുറൂളി ചേകോൻ, തച്ചോളികുഞ്ഞിചന്ദു തുടങ്ങി ധാരാളം വീര കഥാപാത്രങ്ങളെ നമുക്കു വടക്കൻ പാട്ടുകളിൽ കണ്ടെത്താം. ഇവർ മധ്യകാല യൂറോപ്പിലെ മാടമ്പിമാരെ ഓർമ്മിപ്പിക്കുന്നു.[1]

വടക്കൻ പാട്ട് സിനിമകൾ[തിരുത്തുക]

വടക്കൻപാട്ടിലെ മിത്തുകളെ അടിസ്ഥാനമാക്കി നിരവധി ചലച്ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്.[4]1961ൽ പ്രദർശനത്തിനെത്തിയ ഉദയായുടെ ഉണ്ണിയാർച്ചയാണ് ഇവയിൽ ആദ്യത്തേത്. 1978ൽ പ്രദർശനത്തിനെത്തിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായ തച്ചോളി അമ്പു ഒരു വടക്കൻപാട്ട് ചിത്രമായിരുന്നു. മറ്റൊരു പ്രധാന ചിത്രം 1989ൽ പ്രദർശനത്തിനെത്തിയ ഒരു വടക്കൻ വീരഗാഥ ആണ്. ഈ ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു.[5]" മലയാളത്തിലിറങ്ങിയ വടക്കൻപാട്ട് സിനിമകളിലധികവും ശാരംഗപാണി യുടെ തിരക്കഥയിൽ ഉള്ളവയാണ്.

തുടങ്ങിയവയാണ് ഈ ഗണത്തിൽ പെടുത്താവുന്ന മറ്റു ചിത്രങ്ങൾ.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 കാവാലം നാരായണ പണിക്കർ (1991). floklore of kerala-India. National books,kollam. p. 108. ISBN 9788123725932. ശേഖരിച്ചത് 2008-10-8. Check date values in: |access-date= (help)
  2. Nisha.P.R. Jumbos and Jumping Devils: A Social History of Indian Circus. google books.
  3. https://books.google.co.in/books?id=KYLpvaKJIMEC&pg=PA316&redir_esc=y#v=onepage&q=Tiya&f=true
  4. വടക്കൻ പാട്ട് സിനിമകളെ കുറിച്ച് മലയാള മനോരമയിൽ വന്ന ഒരു ലേഖനം http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10743935&programId=7940855&BV_ID=@@@&channelId=-1073750705&tabId=3 Archived 2012-02-19 at the Wayback Machine.
  5. http://en.wikipedia.org/wiki/National_Film_Award_for_Best_Actor
"https://ml.wikipedia.org/w/index.php?title=വടക്കൻ_പാട്ട്&oldid=3681023" എന്ന താളിൽനിന്ന് ശേഖരിച്ചത്