പാവക്കഥകളി
ദൃശ്യരൂപം
പണ്ട് മുതൽ കേരളത്തിലെ പലയിടങ്ങളിലും നടന്നിരുന്ന കലാരൂപമായിരുന്നു പാവ കഥകളി. പിന്നീട് അന്യം നിന്നതുപോലെയായി. ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്‌നാട് വഴി കേരളത്തിൽ നൂറ്റാണ്ടുകൾക്കു മുമ്പ് കുടിയേറിപ്പാർത്ത ആണ്ടിപ്പണ്ടാര കുടുംബങ്ങളിലെ[1] ആളുകളാണ് പരമ്പരാഗതമായി ഇവ അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ വളരെ ചുരുക്കം ആളുകൾ മാത്രമാണ് ഈ കലാരൂപം അവതരണത്തിൽ ഉള്ളത്. കഥകളിയുടെ സമാനമായ ആടയാഭരണങ്ങൾ ഉള്ള പാവകളെ കയ്യിൽ വച്ച് കഥകളി പാട്ടിനു സമാനമായ പാട്ടുകൾ പാടി പാവകളെ ഇളക്കിയാണ് ഇതവതരിപ്പിക്കുന്നത്. ചെണ്ട, ചേങ്ങില, ഇലത്താളം എന്നിവയും പിന്നണിയിൽ ഉപയോഗിക്കുന്നു.