പാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Wiktionary-logo-ml.svg
പാന എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ അനുഷ്ഠാനകലയാണ് പാന. ഭദ്രകാളി കാവുകളിൽ താൽ‌ക്കാലികമായി നിർ‌മ്മിച്ച പന്തലിൽ ആണ് ഇത് നടത്തിവരുന്നത്. പന്തലിന്റെ മദ്ധ്യത്തിലായി ഭദ്രകാളീതട്ടകം ഒരുക്കിയിരിയ്ക്കും.

പാന പന്തൽ

കഠിനമായ വ്രതാചാരങ്ങൾക്ക് ഒടുവിലാണ് ഇത് ആചരിയ്ക്കുന്നത്. പ്രധാനമായും ചെണ്ട, മദ്ദളം, ഇലത്താളം, കുഴൽ, കൊമ്പ്, പറ തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹായത്തോടെ മുറിച്ച ഒരു പാലക്കൊമ്പ് പന്തലിലെ തട്ടകത്തിലേയ്ക്ക് കൊണ്ടുവരുന്നു. പൂജയ്ക്കും കുരുതിതർ‌പ്പണത്തിനും ശേഷം തിരിയുഴിച്ചിൽ എന്ന ചടങ്ങു നടക്കുന്നു. പത്തോ പന്ത്രണ്ടോ പേർ കയ്യിൽ തീപ്പന്തങ്ങളുമേന്തി നടത്തുന്ന ഒരു സമൂഹനൃത്തമാണു് തിരിയുഴിച്ചിൽ. ഇതിനെത്തുടർന്നു്, പൂക്കുലയും പാലക്കൊമ്പും കയ്യിലേന്തിയുള്ള നൃത്തം പാനപിടുത്തം എന്നറിയപ്പെടുന്നു. ഇതിനുശേഷം തോറ്റംപാട്ടുകളുടെ ആലാപനമാണ്. തുടർന്ന് വെളിച്ചപ്പാട് പ്രത്യക്ഷനാവുകയും അരുളപ്പാടുകൾ പുറപ്പെടുവിയ്ക്കുകയും ചെയ്യുന്നു. പാനയുടെ സമാപനത്തിന്റെ ഭാഗമായി കനൽ‌ച്ചാട്ടം എന്ന ആചാരവും പതിവുണ്ടു്. ഊത്രാളിക്കാവ് പൂരത്തിന്‌ മുന്നോട്ടിയായി തട്ടകദേശമായ എങ്കക്കാട് ദേശം വർഷാവർഷം ഡിസംമ്പർ മാസത്തിൽ അധിവിപുലമായി പാന ആഘോഷിച്ച് വരുന്നു.

പ്രദേശങ്ങൾ[തിരുത്തുക]

മലപ്പുറം (പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ താലൂക്കുകൾ), പാലക്കാട് (ഒറ്റപ്പാലം),(പട്ടാമ്പി, മണ്ണാർക്കാട്, പാലക്കാട്, ആലത്തൂർ താലൂക്കുകൾ), തൃശ്ശൂർ (തൃശ്ശൂർ[അവലംബം ആവശ്യമാണ്], തലപ്പിള്ളി, ചാവക്കാട് താലൂക്കുകൾ) എങ്കക്കാട്

"https://ml.wikipedia.org/w/index.php?title=പാന&oldid=2642586" എന്ന താളിൽനിന്നു ശേഖരിച്ചത്