പറയൻ തുള്ളൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പറയൻ തുള്ളൽ


പറയൻ തുള്ളൽ രാവിലെ / പ്രഭാതത്തിൽ അരങ്ങേറുന്ന ഒരു തുള്ളൽ കലാരൂപമാണ്‌. മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന്‌ പതിഞ്ഞ ഈണവും താളവുമാണുള്ളത്, മാത്രമല്ല മറ്റു തുള്ളലുകളേക്കാൾ പ്രയാസം കൂടിയതും പറയൻ തുള്ളലിനാണ്.മല്ലിക എന്ന സംസ്കൃതവൃത്തമാണ്‌ ഇതിൽ കൂടുതലായി ഉപയോഗിക്കുന്നത്.

മല്ലിക ( സംസ്കൃത വൃത്തം)[തിരുത്തുക]

മല്ലിക: ഒരു സം‍സ്കൃത‍വർണ്ണവൃത്തം. ധൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 18 അക്ഷരങ്ങൾ) സമവൃത്തം.

മികച്ച പറയൻ തുള്ളലുകൾ[തിരുത്തുക]

സഭാപ്രവേശം, ത്രിപുരദഹനം, കുംഭകർണവധം, ദക്ഷയാഗം, കീചകവധം, പുളിന്ദീമോഷം, സുന്ദോപസുന്ദോപാഖ്യാനം, നാളായണീചരിതം, ഹരിശ്ചന്ദ്രചരിതം.

വേഷവിധാനം[തിരുത്തുക]

പറയൻ തുള്ളലിലെ വേഷം അനന്തനെ സങ്കൽപ്പിച്ചിട്ടുള്ളതാണ്‌‍. ദേഹത്ത് മുഴുവൻ ഭസ്മമോ ചന്ദനമോ തേക്കുന്നു . കണ്ണിനു പുരികമെഴുത്തു മാത്രമേ ഉള്ളു. കൈമെത്ത, അമ്പടി, ഉടുത്തുകെട്ട്, വലതുകാലിൽ വാകച്ചിലമ്പ്, കച്ചമണി എന്നിവയും ധരിക്കുന്നു. നടൻ നാഗപത്തിയോടു കൂടിയ കിരീടമാണ്‌ ധരിക്കുന്നത്. ഉടുത്തുകെട്ടിന് ചുവന്ന പട്ട് വേണം . മുഖത്ത് തേപ്പ് കാണുകയില്ല . തലമുടിയിൽ ചുവന്ന പട്ടും തൊങ്ങലും കോർത്തിരിക്കും .കൈകളിലും കഴുത്തിലും മാലയും വളയുമണിഞ്ഞിരിക്കും . പാമ്പിന്റെ പത്തിയുടെ ആകൃതിയിലുള്ള കിരീടം ധരിച്ച് രുദ്രാക്ഷമാലകൾ ധരിക്കും . ഒറ്റക്കാലിലാണു നൃത്തം . അതു മിക്കവാറും മുറിയടന്തതാളത്തിലായിരിക്കും . ഈ തുളളൽ പറയരുടെ പഴയ അഭിനയ രീതി പരിഷ്കരിച്ചുണ്ടാക്കിയതാണ് . ചെമന്ന പട്ടും തൊങ്ങലും ചാർത്തുന്നു .

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

സി.അഭിമന്യുവിന്റെ കുട്ടികളുടെ കുഞ്ചൻ നമ്പ്യാർ

"https://ml.wikipedia.org/w/index.php?title=പറയൻ_തുള്ളൽ&oldid=3170792" എന്ന താളിൽനിന്ന് ശേഖരിച്ചത്