പുത്തൂരംപുത്രി ഉണ്ണിയാർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുത്തൂരംപുത്രി ഉണ്ണിയാർച്ച
ഓഡിയോ സി.ഡി. പുറംചട്ട
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംകെ. രാമകൃഷ്ണൻ
തിരക്കഥശത്രുഘ്നൻ
ആസ്പദമാക്കിയത്വടക്കൻപാട്ടുകൾ
അഭിനേതാക്കൾ
സംഗീതം
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോഷൈനി ഫിലിംസ്
വിതരണംമിൽസ ഇന്റർനാഷണൽ ത്രൂ ഷൈനി റിലീസ്
റിലീസിങ് തീയതി2002
രാജ്യംഇന്ത്യ
ഭാഷമലയാളം

വടക്കൻ പാട്ടുകളെ ആസ്പദമാക്കി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പുത്തൂരംപുത്രി ഉണ്ണിയാർച്ച. വാണി വിശ്വനാഥ്, കുഞ്ചാക്കോ ബോബൻ, ദേവൻ, സിദ്ദിഖ്, ക്യാപ്റ്റൻ രാജു, ജോമോൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശത്രുഘ്നനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഷൈനി ഫിലിംസിന്റെ ബാനറിൽ കെ. രാമകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്.

യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് ഉഷാ ഖന്നയാണ് സംഗീതം പകർന്നത്. ജോൺസണാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത്. ഛായാഗ്രാഹകൻ രാമചന്ദ്രബാബു, ചിത്രസംയോജകൻ ശ്രീകർ പ്രസാദ്, കലാസംവിധായകൻ ഗംഗൻ തലവിൽ തുടങ്ങിയ പ്രമുഖർ അണിയറയിൽ പ്രവർത്തിച്ചെങ്കിലും ചിത്രം വാണിജ്യപരമായും നിരൂപണപരമായും പരാജയമായിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

2000 ഡിസംബറിലാണ് ചിത്രത്തിന്റെ നിർമ്മാണമാരംഭിച്ചത്. ചിറ്റൂരിലെ ചേലൂർമനയിലാണ് ചിത്രീകരണം പ്രധാനമായും നടന്നത്.

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഉഷാ ഖന്ന. ഗാനങ്ങൾ ജോണി സാഗരിഗ ഓഡിയോ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ചൊടിയിതളോ"  കെ.ജെ. യേശുദാസ് 3:55
2. "തേനുള്ള പൂവിന്റെ"  സുജാത മോഹൻ 4:32
3. "പാടുവാനൊരു വീണയും"  ബിജു നാരായണൻ, കെ.എസ്. ചിത്ര 4:05
4. "കരളുരുകും കഥ പറയാം"  കെ.ജെ. യേശുദാസ് 3:50
5. "പെൺതരി വെറുമൊരു"  കെ.ജെ. യേശുദാസ് 4:06
6. "കോലശ്രീനാട്ടിൽ"  ബിജു നാരായണൻ 1:20
7. "ആറ്റും മണമ്മേലെ"  കെ.എസ്. ചിത്ര 0:46
8. "എന്തിന്നവിടം" (പരമ്പരാഗതം)കെ.ജെ. യേശുദാസ് 1:35
9. "തേനുള്ള പൂവിന്റെ"  ബിജു നാരായണൻ 4:32
10. "പാടുവാനൊരു വീണയും"  കെ.എസ്. ചിത്ര 4:05
11. "പാടാം പാടാം" (പുനരാലാപനം; ആരോമലുണ്ണി (1972) എന്ന ചിത്രത്തിൽ നിന്ന്. സംഗീതം: ജി. ദേവരാജൻ, ഗാനരചന: വയലാർ.)ദീനനാഥ് ജയചന്ദ്രൻ, വിജയ് യേശുദാസ് 4:05

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]