കുത്തിയോട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2015ൽ ചെട്ടിക്കുളങ്ങര കുത്തിയോട്ടത്തിൽ നിന്നും

ദക്ഷിണകേരളത്തിലെ ദേവീക്ഷേത്രങ്ങളിലെയും ഭദ്രകാളീക്ഷേത്രങ്ങളിലെയും ഒരു അനുഷ്ഠാനകലയാണ്‌ കുത്തിയോട്ടം. ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം,ആറ്റുകാൽ ഭഗവതി ക്ഷേത്രം തുടങ്ങി പല ക്ഷേത്രങ്ങളിലും കുത്തിയോട്ടം നടത്തിവരുന്നു. [1] [2]ഇതു ഭക്തജനങ്ങൾ ദേവിക്ക് വഴിപാടായി നടത്തുന്ന ഒന്നാണ്. ചെട്ടികുളങ്ങരയുടെ പരിസരപ്രദേശങ്ങളിൽ നിരവധി കുത്തിയോട്ടസംഘങ്ങളും ആശാന്മാരും ഉണ്ട്.പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം ​വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു. കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യണം. ഈ ഏഴു ദിവസവും പരിശീലനം നടത്തുന്ന ഗൃഹത്തിൽ വരുന്ന എല്ലാ ആളുകൾക്കും സദ്യ ഉണ്ടാകും, പിന്നീട് ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര അങ്ങനെയാണ് ചെലവ് ലക്ഷങ്ങൾ വേണ്ടി വരുന്നത് . ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.

ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിൽ നിന്നും

ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ്‌ ചൂരൽ മുറിയൽ

വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂൽ ഊരിയെടുത്ത്‌ ദേവിക്ക്‌ സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും.

വിവിധ കുത്തിയോട്ടങ്ങൾ[തിരുത്തുക]

ചെട്ടിക്കുളങ്ങരയിലും ആറ്റുകാൽ ക്ഷേത്രത്തിലും കുത്തിയോട്ടമുണ്ടെങ്കിലും അവ തമ്മിൽ നടത്തിപ്പിൽ വലിയ വൈജാത്യം ഉണ്ട്. ചെട്ടിക്കുളങ്ങരയിൽ കുത്തിയോട്ടം തികച്ചും വഴിപാടായാണ് നടത്തുന്നത്. ചൂലൽ മുറിയാനുള്ള കുട്ടികളെ വ്യക്തികൽ എറ്റെടുത്ത് എഴുദിവസത്തെ വ്രതത്തോടെ കുംഭഭരണി നാൽ ആഘോഷത്തോടെ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു [3]. എന്നാൽ ആറ്റുകാൽ ക്ഷേത്രത്തിൽ ക്ഷേത്രത്തിലാണ് കുത്തിയോട്ടം നടത്തുന്നത്. ചൂരൽ മുറിയാൻ ആഗ്രഹിക്കുന്ന കുട്ടികൾ ക്ഷേത്രത്തിലാണ് ഭജനമിരിക്കേണ്ടത്.[4]

ചടങ്ങുകൾ[തിരുത്തുക]

കുത്തിയോട്ട പാട്ടുകൾ[തിരുത്തുക]

കുത്തിയോട്ടപ്രസാദം[തിരുത്തുക]

കുത്തിയോട്ടക്കളരികൾ[തിരുത്തുക]

പരിശീലനം[തിരുത്തുക]

പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. 'തന്നനാ താനനാ' എന്ന രീതിയിലുള്ള ഈ പാട്ടുകൾ മധ്യതിരുവിതാംകൂർകാർക്ക് പരിചിതമാണ്. ആദ്യകാലത്ത് ഈ കലാരൂപം ചെട്ടികുളങ്ങരയുടെ പരിസരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. എന്നാൽ പിന്നീട് മറ്റു വിദൂര സ്ഥലങ്ങളിലും ഉള്ള ആളുകൾ ഈ വഴിപാട് നടത്തുവാൻ തുടങ്ങി. അങ്ങനെ മറ്റ് സ്ഥലങ്ങളിലേക്കും ഇതു വ്യാപിക്കുവാൻ തുടങ്ങി.

കുത്തിയോട്ടക്കുമ്മി[തിരുത്തുക]

കുത്തിയോട്ടത്തിനുപയോഗിക്കുന്ന പ്രത്യേകമായി ചിട്ടപ്പെടുത്തിയ പാട്ടുകളെ കുത്തിയോട്ടക്കുമ്മികൾ എന്നു പറയുന്നു. ആദ്യകാലങ്ങളിൽ കുമ്മിരീതിയിലുള്ള പാട്ടുകൾ ഉണ്ടായിരുന്നില്ല. കുത്തിയോട്ടത്തിന് ദ്രുത രീതിയിലുള്ള ചലനങ്ങൾ നൽകുവാനായി പിന്നീട് കുമ്മിശൈലിയിലുള്ള പാട്ടുകൾ കൂടി ഉണ്ടായി. ഈ പാട്ടുകൾ പ്രധാനമായും ദേവിയുടെ അപദാനങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ളതാണ്.കുത്തിയോട്ടപാട്ടുകളെ ജനപ്രിയമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച കലാകാരനാണ് വിജയരാഘവക്കുറുപ്പ്

അവലംബം[തിരുത്തുക]

  1. http://mathrubhumi.info/static/vinodam/story.php?id=2056&cat=6&sub=52
  2. http://www.deepika.com/Archives/CAT2_sub.asp?ccode=CAT2&hcode=72842
  3. www.chettikulangara.org/php/chtKuthiyottam.php
  4. http://www.attukaldevi.com/pl/attukal-pongala-festival.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുത്തിയോട്ടം&oldid=2509010" എന്ന താളിൽനിന്നു ശേഖരിച്ചത്