മലമക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലമക്കളി അവതരിപ്പിക്കുന്ന ഒരു കൂട്ടം കലാകാരന്മാർ

പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ താലൂക്കുകളിൽ മാത്രം ആഘോഷിക്കുന്ന ഒരു അനുഷ്ടാന കലാരൂപമാണ് മലമക്കളി. ഈ കലാരൂപത്തിന് ചിലപ്പതികാരത്തിലെ കണ്ണകീദേവിയായും കൊടുങ്ങല്ലൂരമ്മയായും വളരെയധികം ബന്ധമുണ്ട്. ദേവീക്ഷേത്രത്തിൽ മാത്രമാണ് ഇത് ആചരിക്കുന്നത് എന്നതാണ് ഇതിനു അടിസ്ഥാനം. കളി കുമ്പിടൽ എന്ന ചടങ്ങോടു കൂടി മലമക്കളിക്ക് തുടക്കമാവും. തുടർന്ന് വരും ആഴ്ചകളിൽ ചിലമ്പ് പൂജയും കളിയും നടക്കും.

വളരെ ഭയഭക്തി ബഹുമാനാദരങ്ങളോടെ നടത്തുന്ന ഈ അനുഷ്ഠാനത്തിൽ തച്ചുശാസ്ത്രവിധിപ്രകാരമുള്ള അളവിൽ മൂന്ന് നിരയായി മൂന്ന് വീതം കാലുകൾ നാട്ടിയുള്ള ഒമ്പത് കാൽ പന്തലിലാണ് അരങ്ങേറുക. ഇതിൽ നടുവിലത്തെ കാൽ ഭഗവതിയെയും മറ്റു എട്ടുകാലുകൾ അഷ്ടദിക്:പാലകന്മാരെയും സങ്കല്പിച്ചു കൊണ്ടുള്ളതുമാണ്. കൊന്നപ്പൂവും കുരുത്തോലയും നടുവിൽ കളിവിളക്കും വെച്ച് കണ്ണിനും മനസ്സിനും സന്തോഷവും ഉല്ലാസവും നൽകുന്ന രീതിയിൽ വിവിധ വേഷങ്ങളണിഞ്ഞു ദേശമക്കൾ ദേവിയെ വന്ദിച്ച് താളത്തിനൊത്ത് ചുവടുവച്ച് പുറപ്പാട്ടുകൾ പാടി ആചരിക്കുന്നു.

ചിറ്റൂരിൽ വർഷം തോറും നടത്താറുള്ള കൊങ്ങൻപട എന്ന ഉത്സവത്തോടനുബന്ധിച്ചും ആലത്തൂർ ഭാഗത്ത് വേലയോടനുബന്ധിച്ചുമാണ് മലമക്കളി ആഘോഷിക്കുന്നത്.[1] കോയമ്പത്തൂർ (കൊങ്ങ്) ഭരിച്ചിരുന്ന ഒരു രാജാവു കേരളത്തെ ആക്രമിക്കുകയും അന്നു കേരളം രക്ഷിച്ചിരുന്ന ഗോദരവിവർമ്മപ്പെരുമാൾ പാലക്കാട്ടുരാജാവിന്റേയും മറ്റും സഹായത്തോടുകൂടി അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ചിറ്റൂർ ഭഗവതിതന്നെയാണു് ശത്രുനിഗ്രഹം ചെയ്തതു് എന്ന വിശ്വാസത്തിൽ തദനന്തരം ആ വിജയത്തിന്റെ സ്മാരകമായി കേരളീയർ ʻകൊങ്ങൻപടʼ ആഘോഷിച്ചുതുടങ്ങിയെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.[2]

പൊറാട്ടുകൾ[തിരുത്തുക]

 • വൈഷ്ണവർ
 • മണ്ണാൻ
 • മണ്ണാത്തി
 • കൂട്ടചക്കിലിയൻ
 • ചെറുമി ചെറുമൻ
 • കൂട്ടകുറവർ
 • പൂക്കാരി കള്ളൻ
 • മാതരാരാംഗി
 • ഒറ്റക്കോടങ്കി
 • മലയർ
 • ഒറ്റചക്കിലിയൻ
 • കുറത്തി കുറവൻ
 • കൂട്ടപ്പൂശാരി
 • ചക്കിലിച്ചി ചക്കിലിയൻ
 • ഒറ്റമൂടുകൻ
 • ഇരട്ടകൂടാൻ
 • തൊട്ടിയൻ തൊട്ടിച്ചി
 • മലച്ചി

ദേവേന്ദ്രപ്പള്ള്[തിരുത്തുക]

കൊങ്ങൻപട കഴിഞ്ഞുവരുന്ന ബുധനാഴ്ച മലമക്കളിയും അതിനടുത്ത ചൊവ്വാഴ്ച ദേവേന്ദ്രപ്പള്ളും നടത്തുന്നു. ഈ രണ്ടു കളികളിലും സ്വദേശികളായ നായന്മാർ ഭഗവതീസ്തോത്രപരങ്ങളായ ഗാനങ്ങൾ പാടുന്നതിനിടയ്ക്കു, മലയൻ, പള്ളൻ, ചക്കിലിയൻ ഇങ്ങനെ ചില ജാതിക്കാരുടെ വേഷങ്ങൾ ചമഞ്ഞുവന്നു കളിക്കുന്ന പതിവുണ്ടു്. മലമക്കളിക്കുള്ള ദിവസത്തിൽ മലയന്റേയും മലയത്തിയുടേയും വേഷങ്ങൾ രംഗപ്രവേശം ചെയ്യുന്നു. രണ്ടവസരങ്ങളിലും പാടുന്ന പാട്ടുകൾ പ്രായേണ തമിഴാണു്.

എന്ന പാട്ടു മലമക്കളിയിലുള്ളതാണു്. ʻപള്ളുʼ എന്നാൽ ദേവീപ്രീതികരങ്ങളായ ബലികർമ്മങ്ങൾ ചെയ്യുമ്പോൾ പാടുന്ന രാഗം എന്നാണർത്ഥം. ദേവേന്ദ്രനെപ്പോലെ വിജയിയായ പെരുമാൾ ചിറ്റൂർഭഗവതിക്കു ബലിനല്കുമ്പോൾ പാടിയ പാട്ടെന്നായിരിക്കാം പ്രകൃതത്തിൽ പള്ളിന്റെ അർത്ഥം. ഈ പള്ളിൽപെട്ട

എന്നു തുടങ്ങുന്ന പാട്ടുകൾ ഗോവിന്ദപ്പിള്ള മലയാള ഭാഷാഗ്രന്ഥ ചരിത്രത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. ഫോക്‌ലോർ നിഘണ്ടു - വിഷ്ണു നാരായണൻ നമ്പൂതിരി എം.വി
 2. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.
"https://ml.wikipedia.org/w/index.php?title=മലമക്കളി&oldid=3207852" എന്ന താളിൽനിന്ന് ശേഖരിച്ചത്