വേലൻ പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തനതായ ഒരു അനുഷ്ഠാന കലാരൂപമാണ് വേലൻ പാട്ട്/പറകൊട്ടിപ്പാട്ട്.[1] വേലൻ സമുദായത്തിലെ അംഗങ്ങളാണ് ഈ അനുഷ്ഠാനം നടത്തുക. ഇത് ഇപ്പോൾ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കലാരൂപം കൂടിയാണ്. ദോഷങ്ങൾ അകറ്റാനായിട്ടാണ് വീടുകളിൽ വേലൻ പാട്ട് നടത്താറുള്ളത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രസിദ്ധമായ പള്ളിപ്പാനയിലെ പ്രധാന ഇനം വേലൻപാട്ടാണ്.[2]

ഒരുക്കുകൾ[തിരുത്തുക]

വളരെ ലളിതമായ ഒരുക്കുകളോടെയാണ് ഇതവതരിപ്പിക്കാറുള്ളത്. നിറഞ്ഞ നാഴിയും നിലവിളക്കും ഇരുന്നു പാടാൻ ഒരു പായും മാത്രമാണ് ഇതിന്റെ ഒരുക്കുകൾ. നിലവിളക്കിന്റെ മുന്നിൽ പറ എന്ന വാദ്യം കൊട്ടിയാണ് വേലൻ പാട്ട് അവതരിപ്പിക്കുക. പറ കൊട്ടി അവതരിപ്പിക്കുന്നതിനാൽ പറകൊട്ടിപ്പാട്ട് എന്നും ഇതിനെ അറിയപ്പെടുന്നു.[1] ശത്രുദോഷം, നാവ് ദോഷം, കണ്ണു ദോഷം, ആഭിചാര ദോഷം എന്നീ ദോഷങ്ങൾ അകറ്റാനാണ് കൊട്ടിപ്പാടിസേവിച്ചുകൊണ്ടുള്ള വേലൻ പാട്ട് നടത്തുന്നത്.[2]

പാട്ടുകൾ[തിരുത്തുക]

കൈലാസവാസിയായ മഹാദേവനെ സ്തുതിച്ചു കൊണ്ടു പാടിക്കൊണ്ടാണ് വേലൻ പാട്ട് തുടങ്ങുക. അതിനു ശേഷം ഗണപതിക്കും സുബ്രഹ്മണ്യനും സ്തുതിപാടുന്നു. സ്തുതിഗീതങ്ങൾക്ക് ശേഷം മഹാഭാരതം കഥയാണ് പ്രധാന ഗാനമായി ആലപിക്കുക. മഹാവിഷ്ണുവിന്റെ വർണ്ണനകളോടെയാണ് വേലൻ പാട്ട് അവസാനിക്കുന്നത്.[2]

പ്രതിഫലം[തിരുത്തുക]

പണ്ടുകാലത്ത് പാട്ടു പാടുന്ന വേലന് ഒരുക്കി വെക്കുന്ന നിറ നാഴി നെല്ലു മാത്രമായിരുന്നു പ്രതിഫലം. ചുരുക്കം ചിലപ്പോൾ ഉണക്കലരിയും ദക്ഷിണയായി കൊടുത്തിരുന്നു. കേരളത്തിന്റെ കാർഷിക സംസ്കാരത്തിലുണ്ടായ വീഴ്ച ഈ കലാരൂപത്തിന്റെ ദക്ഷിണയിലും മാറ്റം വരുത്തിയിട്ടുണ്ട്.[2]

മറ്റു വിവരങ്ങൾ[തിരുത്തുക]

ശബരിമലയിൽ[തിരുത്തുക]

ശബരിമലയിൽ വേലൻ പാട്ട് അയ്യപ്പപ്രീതിക്കായി നടത്തുന്ന ഒരു പ്രധാന വഴിപാടാണ്. പന്തളം കൊട്ടാരത്തിൽ നിന്നും അയ്യപ്പനെ പുറത്താക്കാൻ രാജ്ഞിയും മന്ത്രിമാരും ചേർന്നു നടത്തിയ ആഭിചാരപ്രയോഗങ്ങൾക്കുള്ള പരിഹാരമെന്ന നിലക്കാണ് ശബരിമലയിലെ വേലൻ പാട്ട് നടത്തുക. ഒൻപതു വേലൻ കുടുംബങ്ങളാണ് ശബരിമലയിൽ പാടുന്നത്., മുൻപ് പതിനെട്ടാം പടിക്കു താഴെ നടത്തിയിരുന്ന വേലൻപാട്ട്, പിന്നീട് സ്ഥല പരിമിതി മൂലം മാളികപ്പുറത്തേക്ക് മാറ്റുകയുണ്ടായി.കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പറ കൊട്ടി പാട്ട് നടന്നു വരുന്നു .ശബരി മല കഴിഞ്ഞാൽ പറ കൊട്ടി പാട്ട് ഉള്ള ഏക കാനന ക്ഷേത്രം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് മാത്രമാണ് .[3]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "പള്ളിപ്പാന" (ലേഖനം). ഭാരതീയ വേലൻ സൊസൈറ്റി, കോട്ടയം ജില്ലാകമ്മറ്റി. മൂലതാളിൽ നിന്നും 2014-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 ജൂലൈ 2014.
  2. 2.0 2.1 2.2 2.3 മധു കുട്ടംപേരൂർ (20 ജൂലൈ 2014). "പറകൊട്ടിപ്പാടിയ 70 വർഷങ്ങൾ : വേലൻപാട്ട് എന്ന അനുഷ്ഠാനകലയിൽ 70 വർഷമായി സാധന തുടരുന്ന കെ.വി. കൃഷ്ണൻ" (പത്രലേഖനം). മാതൃഭൂമി ദിനപത്രം. മൂലതാളിൽ നിന്നും 2014-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 ജൂലൈ 2014.
  3. "അയ്യപ്പ പ്രീതിയ്ക്കായി പറകൊട്ടി പാട്ട് വഴിപാട്‌ നടത്തി" (വാർത്തകൾ). അയ്യപ്പ.നെറ്റ്. 08 ഡിസംബർ 2012. മൂലതാളിൽ നിന്നും 2014-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 ജൂലൈ 2014. {{cite web}}: Check date values in: |date= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേലൻ_പാട്ട്&oldid=3645717" എന്ന താളിൽനിന്ന് ശേഖരിച്ചത്