Jump to content

തുമ്പി തുള്ളൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിചൊല്ലുകളിലെ തുമ്പിതുള്ളൽപ്പാട്ട് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഏതാണ്ട് വിസ്മൃതിയിലാഴാനൊരുങ്ങുന്ന ഒരു കേരളീയ വിനോദമാണ് തുമ്പിതുള്ളൽ. ഓണത്തിനോടനുബന്ധിച്ചാണ് ഇത് നടത്തുന്നത്. അതിനാൽ പെൺകുട്ടികൾ നടത്തുന്ന ഈ വിനോദത്തിൽ, ഓണക്കോടി ആയിരിയ്ക്കും പ്രധാന വേഷം. തിരുവാതിരയോടനുബന്ധിച്ചും ഇത് നടത്തിവരുന്നു.

ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ കയ്യിലേന്തിയ ഒരു പെൺകുട്ടിയെ, പാട്ടുകളുടെ താളത്തിനനുസൃതമായി സംഘാംഗങ്ങൾ മൃദുവായി അടിച്ചുനീങ്ങുന്നതാണ് ഈ വിനോദത്തിന്റെ അവതരണരീതി. തുമ്പിതുള്ളലിലെ ഗാനങ്ങൾ ഓരോന്നായി ആലപിച്ചുകൊണ്ട് മദ്ധ്യത്തിലായിരിയ്ക്കുന്ന പെൺകുട്ടിയെ വലം‌വെയ്ക്കുന്നു. ഗാനത്തിന്റെ വേഗത വർദ്ധിയ്ക്കുന്നതിനനുസരിച്ച് കുട്ടി തുമ്പിയെപ്പോലെ തുള്ളിത്തുടങ്ങുന്നു. കൂടാതെ ഒപ്പം തന്നെ ചുവടുകളും വെച്ചാണ് ഈ വിനോദം ഗതിപ്രാപിയ്ക്കുന്നത്.

"പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ-തുമ്പി തുള്ളാത്തൂ" തുടങ്ങിയ നിരവധി ഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.

കളിക്കുന്ന രീതി

[തിരുത്തുക]

കളത്തിന്റെ നടുക്ക്‌ ഒരു പെൺ‌കുട്ടി പൂക്കുലയും‌ പിടിച്ചു നിൽ‌ക്കും. ചുറ്റും‌ നിൽ‌ക്കുന്നവർ‌ പാട്ടുപാടുകയും‌ ആർ‌പ്പും‌ കുരവയുമായി തുമ്പിയെ തുള്ളിക്കാൻ‌ശ്രമിക്കുകയും‌ ചെയ്യുന്നു.

ഒന്നാം‌ തുമ്പിയുമവർ‌പെറ്റ മക്കളും
പോയി നടപ്പറ തുമ്പിതുള്ളാൻ‌
തുമ്പിയിരുമ്പല്ല - ചെമ്പല്ല - ഓടല്ല
തുമ്പിത്തുടർ‌മാലാ - പൊൻ‌മാല
രണ്ടാം‌ തുമ്പിയും ... മൂന്നാം‌ തുമ്പിയും... ഇങ്ങനെ പത്തുവരെ ആവർത്തിച്ചു പാടുമ്പോൾ‌ തുമ്പി ഉറഞ്ഞുതുള്ളൂം.


"https://ml.wikipedia.org/w/index.php?title=തുമ്പി_തുള്ളൽ&oldid=3526797" എന്ന താളിൽനിന്ന് ശേഖരിച്ചത്