Jump to content

ചിലപ്പതികാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമിഴ് സാഹിത്യം
സംഘകാല സാഹിത്യം
അഗത്തിയം തൊൽകാപ്പിയം
പതിനെൺമേൽ‍കണക്ക്
എട്ടുത്തൊകൈ
അയ്ങ്കുറുനൂറ് അകനാനൂറ്
പുറനാനൂറ് കലിത്തൊകൈ
കുറുന്തൊകൈ നറ്റിണൈ
പരിപാടൽ പതിറ്റുപത്ത്‌
പത്തുപ്പാട്ട്
തിരുമുരുകാറ്റുപ്പടൈ കുറിഞ്ചിപ്പാട്ട്
മലൈപടുകടാം മധുരൈക്കാഞ്ചി
മുല്ലൈപ്പാട്ട് നെടുനൽവാടൈ
പട്ടിനപ്പാലൈ പെരുമ്പാണാറ്റുപ്പടൈ
പൊരുനരാറ്റുപ്പടൈ ചിരുപാണാറ്റുപ്പടൈ
പതിനെണ്‌ കീഴ്കണക്ക്
നാലടിയാർ നാന്മണിക്കടികൈ
ഇന്നാ നാറ്പത് ഇനിയവൈ നാറ്പത്
കാർ നാർപത് കളവഴി നാർപത്
അയ്ന്തിണൈ അയ്മ്പത് തിണൈമൊഴി അയ്മ്പത്
അയ്ന്തിണൈ എഴുപത് തിണൈമാലൈ നൂറ്റൈമ്പത്
തിരുക്കുറൾ തിരികടുകം
ആച്ചാരക്കോവൈ പഴമൊഴി നാനൂറു
ചിറുപ്പഞ്ചമുലം മുതുമൊഴിക്കാഞ്ചി
ഏലാതി കൈന്നിലൈ
തമിഴർ
സംഘം സംഘം ഭൂപ്രകൃതി
സംഘകാലത്തെ തമിഴ് ചരിത്രം തമിഴ് സാഹിത്യം
പ്രാചീന തമിഴ് സംഗീതം സംഘകാല സമൂഹം
edit

ചേരരാജംവംശത്തിൽ പിറന്ന ഇളങ്കോവടികൾ രചിച്ച സംഘകാലത്തേതെന്ന് കരുതപ്പെടുന്ന ഒരു മഹാകാവ്യം ആണ് ചിലപ്പതികാരം.[1] ഇംഗ്ലീഷ്: Chilappathikaram. തമിഴ്: சிலப்பதிகாரம் (ചിലമ്പിന്റെ കഥ) തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്. ഇളങ്കോ അടികൾ രചിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു.[2] മൂന്നു അധ്യായങ്ങളിലായി 5700 വരികളാണ് ഇതിനുള്ളത്. തമിഴിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായ ഇത് ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്നു.[3] മണിമേഖല എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്‌ അതിനാൽ ഇവ രണ്ടും ഇരട്ടകാവ്യങ്ങളായി കണക്കാക്കപ്പെടുന്നു.

ഇളങ്കോ‌അടികൾ കേരളീയൻ‌ ആയിരുന്നു. ഇളംകോ എന്ന വാക്കിന്റെ അർത്ഥം യുവരാജാവ് എന്നാണ്. അദ്ദേഹം ചേരരാജ സദസ്സിലെ ഒരംഗമായിരുന്നു. കരികാലചോഴന്റെ സമകാലികനായിരുന്നു അദ്ദേഹം എന്നും വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ചേരരാജാവായിരുന്ന ചേരൻ ചെങ്കുട്ടുവന്റെ സഹോദരൻ ആയിരുന്നു എന്നും ചില ചരിത്രകാരന്മാർ കരുതുന്നു.

രചനാകാലം

[തിരുത്തുക]
ഇളങ്കോവടികളുടെ ശില്പം

ചേര രാജാവായ ചേരൻ ചെങ്കുട്ടുവന്റെ സഹോദരനായ ഇളംകോവടികളാണ് ചിലപ്പതികാരത്തിന്റെ കർത്താവ് എന്നാണ് പ്രസിദ്ധി . എന്നാൽ ഒരേ പേരിലുള്ള പലകവികളും പ്രാചീന തമിഴ് സാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് . ചെങ്കുട്ടുവന്റെ കണ്ണകി പ്രീതിഷ്ടക്ക് സിലോൺ രാജാവായ ഗജബാഹു സന്നിഹിതനായിരുന്നു എന്നുള്ളതിനെ  ആസ്പദമാക്കിയാണ് ചിലപ്പതികാരത്തിന്റെ രചനാകാലം നിർണയിക്കപ്പെട്ടിട്ടുള്ളത്. കിട്ടിയിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ സംഘം കൃതികൾക്കുശേഷം ഏതാനും നൂറ്റാണ്ടുകൾ മറ്റും കഴിഞ്ഞേ ചിലപ്പതികാരവും മറ്റും ഉണ്ടാകാൻ വഴിയുള്ളു. എ.ഡി  അഞ്ചാംനൂറ്റാണ്ടാണ് ചിലപ്പതികാരത്തിന്റെ കാലം എന്ന് പൊതുവിൽ കരുതപ്പെടുന്നു. ഏകദേശം രണ്ടാം നൂറ്റാണ്ടിലാണ് ഇളംകോഅടികൾ  ചിലപ്പതികാരം രചിച്ചത് എന്ന് വിശ്വസിക്കുന്നുവരുണ്ട്.എന്നാൽ പ്രൊഫ. ഇളംകുളംകുഞ്ഞൻപിള്ളയുടെ അഭിപ്രായം അത് സി.ഇ. എട്ടാം നൂറ്റാണ്ടിനു മുമ്പാണെന്നു തോന്നുന്നില്ലെന്നാണ്. ഈ വാദത്തിനു സഹായകമായി ചരിത്രകാരന്മാരായ സ്വാമിക്കണ്ണു പിള്ളയുടേയും പ്രൊഫ. വയ്യാപുരിപിള്ളയുടെയും സമാനങ്ങളായ നിഗമനങ്ങളെ അദ്ദേഹം ഉയർത്തിക്കാട്ടുന്നുമുണ്ട്.[4]‌. ഈ അനുമാനത്തിനാണ് ഇന്ന് ചരിത്രകാരന്മാർക്കിടയിൽ സ്വീകാര്യതയുള്ളത്. ചിലപ്പതികാരം കഥക്ക് വളരെ പഴക്കമുണ്ടെന്നുള്ള വസ്തുത തീർച്ചയാണ്.

കഥാസംഗ്രഹം

[തിരുത്തുക]

കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു മാനായ്ക്കൻറെ[2] മകളായിരുന്നു കണ്ണകി. വിവാഹപ്രായമായപ്പോൾ ധാരാളം സമ്പത്ത് നൽകി അവളെ കോവലനു വിവാഹം ചെയ്തു കൊടുത്തു. സന്തോഷപൂർണ്ണമായ വിവാഹജീവിതത്തിനിടെ അസ്വാരസ്യങ്ങൾ കടന്നു വന്നു. മാധവി എന്ന നർത്തകിയുമായി കോവലൻ അടുപ്പത്തിലാകുന്നു. തന്റെ സമ്പത്തു മുഴുവൻ അവൾക്കടിയറവെച്ച് കോവലൻ ഒരുനാൾ തെരുവിലേക്കെറിയപ്പെടുന്നു. തെറ്റ് തിരിച്ചറിഞ്ഞ കോവലൻ കണ്ണകിയുടെ അടുത്ത് തിരികേ എത്തുന്നു. പതിവ്രതയായ കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമിടുന്നു. പണത്തിനുവേണ്ടി തന്റെ ബാക്കിയായ ഒരേ ഒരു സ്വത്തായ പവിഴം നിറച്ച ചിലമ്പ് വിൽക്കാനായി കോവലനെ ഏൽപ്പിക്കുന്നു. അതുമായി അവർ രണ്ടുപേരും പാണ്ഡ്യരാജധാനിയായ മധുരയിലെത്തി.

ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞ്നിയുടെ മുത്തുകൾ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തിൽ നിന്നു മോഷണം പോയിരുന്നു. അതന്വേഷിച്ചു നടന്ന പട്ടാളക്കരുടെ മുമ്പിൽ കോവലൻ അകപ്പെട്ടു. പാണ്ഡ്യരാജസദസ്സിൽ രാജാവിനുമുമ്പിൽ എത്തിക്കപ്പെട്ട കോവലനു കണ്ണകിയുടെ ചിലമ്പിൽ പവിഴങ്ങളാണെന്നു തെളിയിക്കാനായില്ല. തുടർന്നു രാജാവ് കോവലനെ ഇല്ലാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി.

വിവരമറിഞ്ഞ് ക്രുദ്ധയായി രാജസദസ്സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി അവിടെത്തന്നെ എറിഞ്ഞുടച്ചു. അതിൽനിന്ന് പുറത്തുചാടിയ പവിഴങ്ങൾ കണ്ട് തെറ്റ് മനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപത്താൽ മരിച്ചു. പക്ഷേ പ്രതികാരദാഹിയായ കണ്ണകി അടങ്ങിയില്ല. തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിനു നേരെ എറിഞ്ഞ് അവൾ നഗരം വെന്തുപോകട്ടെ എന്നു ശപിച്ചു. അവളുടെ പാതിവ്രത്യത്തിന്റെ ശക്തിയാൽ അഗ്നിജ്വാലകൾ ഉയർന്ന് മധുരാനഗരം ചുട്ടെരിച്ചു.

തുടർന്ന് മധുരാനഗരം വിടുന്ന കണ്ണകി ചേരരാജധാനിയായ കൊടുങ്ങല്ലൂരിൽ എത്തി. അവിടെ വെച്ച് സ്വർഗാരോഹണം ചെയ്യുമ്പോൾ അവളെ കൂട്ടിക്കൊണ്ടു പോകാൻ കോവലൻ സ്വർഗത്തിൽനിന്ന് എത്തുന്നു.

അക്കാലത്ത് ചേരരാജാവായ ചേരൻ ചെങ്കുട്ടുവൻ ആ നഗരത്തിൽ കണ്ണകിയുടെ ഓർമ്മയ്ക്കായി ഒരു കണ്ണകിക്കോട്ടം പണിയുന്ന കാര്യവും അതിനായി പ്രതിമ (വിഗ്രഹം) നിർമ്മിക്കാൻ കൃഷ്ണശില ഹിമാലയത്തിൽ നിന്നാണ് കൊണ്ടുവന്നത് എന്നും ചിലപ്പതികാരത്തിൽ പറയുന്നു.

ചരിത്രപ്രസക്തി

[തിരുത്തുക]

ദക്ഷിണേന്ത്യയുടെ ചരിത്രം പഠിക്കുന്നവർക്ക് വിലപ്പെട്ട വിവരങ്ങൾ പലതും ഈ കൃതി ലഭ്യമാക്കുന്നുണ്ട്.

മൂന്നു രാജ്യങ്ങളിലായി നടക്കുന്ന കഥ സ്വാഭാവികമായും അക്കാലത്തെ ഈ രാജ്യങ്ങളിലെ ഭൂപ്രകൃതി, സാമൂഹ്യബന്ധങ്ങൾ, സാംസ്കാരിക വിശേഷങ്ങൾ, ആചാരങ്ങൾ, മതവിശ്വാസങ്ങൾ എന്നിവയെ പരാമർശിക്കുന്നുണ്ട്. വഞ്ചികാണ്ഡം എന്ന അവസാന ഭാഗത്താണ് കേരളതീരം വർണ്ണനക്ക് വിഷയമാകുന്നത്. അക്കാലത്ത് വിവിധ മത വിശ്വാസികൾക്ക് സംഘർഷങ്ങളൊന്നുമില്ലാതെ എല്ലാവരുമായും ഇടകലർന്നു ജീവിക്കാനായിരുന്നുവെന്നതിന് തെളിവായി ജൈനമതക്കാരനെന്നു കരുതപ്പെടുന്ന കവി അങ്ങനെയല്ലാത്ത രാജാവിനെക്കൊണ്ട് കണ്ണകിയെ ജൈനരുടെ പത്തിനി (പത്മാവതീദേവി)എന്നു സങ്കൽപ്പിച്ച് ക്ഷേത്രം പണിയിക്കുന്നതിനെ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.

ചേരൻ ചെങ്കുട്ടുവൻ ദിഗ്വിജയം കഴിഞ്ഞെത്തുമ്പോൾ പറൈയൂർ (പറവൂർ) വാസിയായ ഒരു ചാക്കൈയ്യന്റെ (ചാക്കിയാർ - ചാക്യാർ?) ആടൽ കണ്ട് രസിക്കുന്നതായും ചിലപ്പതികാരത്തിൽ കാണുന്നു. യവനരുമായി നെടുംചേരലാതൻ നടത്തിയ യുദ്ധങ്ങളേയും ഈ കാവ്യത്തിൽ പരാമർശിക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. Rani, Prabha (2011). "When Kannaki Was Given a Voice". Studies in History. SAGE Publications. 27 (1): 1–20. doi:10.1177/025764301102700101. S2CID 163374098.
  2. Amy Tikkanen (2006). Silappathikaram. Encyclopædia Britannica.
  3. Jones, Constance; Ryan, James D. (2006). Encyclopedia of Hinduism (in ഇംഗ്ലീഷ്). Infobase Publishing. ISBN 978-0-8160-7564-5.
  4. സംഘകൃതികളുടെ കാലം, തിരഞ്ഞെടുത്ത കൃതികൾ, പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ള

. [2] മഹാ നാവികൻ എന്നതിൻറെ ചുരുക്കം  .ചിലപ്പതികാരം മംഗല്യകഥ വരികൾ അർത്ഥമാക്കുന്നു "നാഗലോകങ്ങളിൽ മാത്രമുണ്ടമീ സുഖഭോഗ സമൃതികളിൽ കാർമേഘം കോരിചൊരിയും പോലെ കൈ തളരാതെയനെക കാലം ദാനങ്ങൾ ചെയ്‌തുവിളങ്ങിടുന്ന മാനായ്ക്കൻ തൻറെ കുല ദ്രുമത്തിൽ പൂകൊമ്പായി വന്നൊരു പെൺകൊടിക്ക് പന്ത്രണ്ടടുക്കുന്നു പ്രായമിപ്പോൾ "


"https://ml.wikipedia.org/w/index.php?title=ചിലപ്പതികാരം&oldid=3783270" എന്ന താളിൽനിന്ന് ശേഖരിച്ചത്