തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ
ദൃശ്യരൂപം
തമിഴ്‌സാഹിത്യചരിത്രത്തിലെ അഞ്ചു സാഹിത്യഗ്രന്ഥങ്ങളെ ഒരുമിച്ചു ചേർത്തു പറയുന്നതാണു തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ (ഐംപെരുങ്കാപ്പിയങ്കൾ). ചിലപ്പതികാരം, മണിമേഖല, ചീവക ചിന്താമണി, കുണ്ഡലകേശി, വളയപാതി എന്നിവയാണവ. നന്നൂലിലാണു ഇവയെക്കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത്. എന്നാൽ ഇവയേതൊക്കെയെന്നു വിവരിച്ചിട്ടില്ല. ഒന്നു മുതൽ പത്താം നൂറ്റാണ്ടിലായാണു ഇവയുടെ രചനാകാലം.
No | പേര് | രചയിതാവ് | കുറിപ്പുകൾ |
---|---|---|---|
1 | ചിലപ്പതികാരം | ഇളങ്കോ അടികൾ | ഒന്നാം നൂറ്റാണ്ടിലെ കൃതി[1] |
2 | മണിമേഖല | സിതലൈ സിത്തനാ | അഞ്ചാം നൂറ്റാണ്ടിലെ ബുദ്ധഗ്രന്ഥം[1] |
3 | ചീവക ചിന്താമണി | തിരുടക്കട്ടേവർ | പത്താം നൂറ്റാണ്ടിലെ ജൈനസാഹിത്യം[1] |
4 | വളയപാതി | അജ്ഞാതൻ | ഒൻപതാം നൂറ്റാണ്ടിലെ ജൈനസാഹിത്യം[1] |
5 | കുണ്ഡലകേശി | നഗുത്തനാർ | അഞ്ചാം നൂറ്റാണ്ടിലെ ബുദ്ധസാഹിത്യം[1] |