സംഘകാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സംഘകാലത്തിലെ ദക്ഷിണേന്ത്യൻ ഭൂപടം
തമിഴ്നാടിന്റെ ചരിത്രം
എന്ന ശ്രേണിയുടെ ഭാഗം
Thanjavur temple.jpg
തമിഴ് ചരിത്ര കാലക്രമം
സംഘ കാലഘട്ടം
ഉറവിടങ്ങൾ
ഭരണസം‌വിധാനം  ·   സമ്പദ് വ്യവസ്ഥ
സമൂഹം  ·   മതം  ·  സംഗീതം
ആദ്യകാല ചോളർ  ·  ആദ്യകാല പാണ്ഡ്യർ
മദ്ധ്യകാല ചരിത്രം
പല്ലവ സാമ്രാജ്യം
പാണ്ഡ്യസാമ്രാജ്യം
ചോളസാമ്രാജ്യം
ചേര രാജവംശം
വിജയനഗര സാമ്രാജ്യം
മധുര നായകർ
തഞ്ചാവൂർ നായകർ
കലഹസ്തി നായകർ
ഗിഞ്ജീ നായകർ
കാൻഡി നായകർ
രാംനാഡ് സേതുപതി
തൊണ്ടൈമാൻ രാജ്യം
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
Edakkal Stone Age Carving.jpg
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 · തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
 · കുളച്ചൽ യുദ്ധം
 · കുറിച്യകലാപം
 · പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
 · മദ്രാസ് പ്രസിഡൻസി
 · മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
 · വേലുത്തമ്പി ദളവ
 · മലബാർ കലാപം
 · പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ പുരാതനകാലഘട്ടമാണ് സംഘകാലം. ഈ കാലഘട്ടത്തിൽ തമിഴ്‌നാടും കേരളവും ഒന്നായിട്ടാണു് കിടന്നിരുന്നതു്. ഈ സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു. സംഘകാലത്തെ പ്രസിദ്ധങ്ങളായ തമിഴ് സാഹിത്യ കൃതികൾ ലോകം മുഴുവനും അറിയപ്പെടുന്നവയും പഠന വിഷയങ്ങളുമാണ്. സംഘങ്ങൾ എന്നറിയപ്പെടുന്ന നിരവധി പേരുടെ കൂട്ടങ്ങളായാണ്‌ ഈ കൃതികൾ രചിച്ച് ക്രോഡീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ്‌ ഇവയെ സംഘസാഹിത്യം എന്നു പറയുന്നത്[1]. ഏറ്റവും പഴയ ദ്രാവിഡ സാഹിത്യം സംഘകാല കാവ്യങ്ങളാണ്. പ്രേമം, യുദ്ധം, വ്യാപരം, ഭരണം, വീരശൂരപരാക്രമങ്ങൾ തുടങ്ങി ശോചനം വരെയും ഈ സാഹിത്യത്തിൽ പ്രതിപാദിക്കുന്നു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവ ഗ്രാമീണ സൗന്ദര്യം ഉൽക്കൊള്ളുന്നവയാണ്.

ബി.സി. 566 മുതൽ എ.ഡി. 250 വരെയുള്ള കാലയളവാണ്‌ സംഘകാലമായി കണക്കാക്കപ്പെടുന്നത്. [2] ബുദ്ധ കാലഘട്ടം(566-486 ക്രി. മു.) അലക്സാണ്ടറുടെ അധിനിവേശം (327-325 ക്രി. മു.) മൗര്യ സാമ്രാജ്യകാലഘട്ടം (322-183 ക്രി. മു.) ശതവാഹന സാമ്രാജ്യകാലഘട്ടം (50 ക്രി. മു.- 250 ക്രി. വ.) എന്നിവ സംഘകാലത്തിനു സമാന്തരമായിരുന്നു എന്നു കരുതിവരുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

സംഘം (സംസ്കൃതം) അഥവാ ചങ്കം (തമിഴ് രൂപാന്തരം) എന്ന വാക്കിന് ചങ്ങാത്തം, കൂട്ട് (academy)എന്നൊക്കെയാണ് അർത്ഥം. ബുദ്ധ ജൈന ഭാഷയിൽ സംഘം എന്നാൽ ഭിക്ഷുക്കളുടെ കൂട്ടായ്മ എന്നാണർത്ഥം. ആദ്യത്തെ രണ്ടു സംഘങ്ങളെക്കുറിച്ചു കെട്ടുകഥകൾ പ്രചാരത്തിലുണ്ട്. ഇവ തലൈസംഘം(head samgham), ഇടൈസംഘം (middle samgham), കടൈസംഘം (last samgham) എന്നിവയാണ്. സംഘങ്ങളിൽ സാഹിത്യകാരന്മാർ, കവികൾ, രാജാക്കന്മാർ, ശില്പികൾ എന്നു വേണ്ട സാഹിത്യമനസ്സുള്ള നാട്ടുകാരും പങ്കുള്ളവരായിരുന്നു.

ചരിത്രം[തിരുത്തുക]

ദക്ഷിണേന്ത്യൻ ചരിത്രത്തിന്റെ നാഴികക്കല്ലുകൾ

ദക്ഷിണേന്ത്യയിലെ പണ്ടത്തെ രാജ്യങ്ങളിൽ ചോളം, പാണ്ഡ്യം, ചേരം, പല്ലവം എന്നിവയുടെ ആസ്ഥാനങ്ങളിലും ശ്രീലങ്കയിലെ അനുരാധാപുരത്തും വിശ്വപ്രസിദ്ധങ്ങളായ സാഹിത്യസഭകൾ നിലവിലിരിക്കുകയും കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു വന്നിരുന്നു. ഈ പതിവ് അന്നത്തെ എല്ലാ രാജാക്കന്മാരും സ്വീകരിച്ചിരുന്നിരിക്കണം. എന്നാൽ ഇവയിൽ മധുരയിലെ സാഹിത്യസഭക്ക്(സംഘം)മാത്രമേ ശാശ്വതകീർത്തി നേടിയുള്ളൂ.

ആദ്യ സംഘം[തിരുത്തുക]

പാണ്ഡ്യ രാജാവായിരുന്ന മാ-കിർത്തിയുടെ കാലത്ത് തെന്മധുരയിൽ (തെക്കൻ മധുര)കന്നി നദിയുടെ തീരത്തു വച്ചാണ് ആദ്യത്തെ സംഘം നടന്നത്. സരസ്വതിയുടെ അവതാരം എന്നുകരുതപ്പെടുന്ന ഉഗ്രപാണ്ഡ്യ മാതാവായ തടാതക രാജ്ഞി മീനാക്ഷിയാണ് മുതൽസംഘം സ്ഥാപിച്ചതെന്നുകരുതുന്നു. അഗസ്ത്യമുനിയുടെ അധ്യക്ഷതയിൽ ചേർന്ന സംഘം അഗസ്തിയം എന്ന പേരിൽ തമിഴ് വ്യകരണ നിയമാവലി രചിച്ചു എന്നു കരുതുന്നു. [3] വിരിചടൈ കടവുൾ (ശിവൻ), മുരുകവേൾ (സുബ്രഹ്മണ്യൻ), നിധിയിൽ കിഴാർ (കുബേരൻ) എന്നിവർ മുതൽ സംഘത്തിലെ അംഗങ്ങളായിരുന്നുവത്രെ. കവാടപുരം ആയിരുന്നു ഇടൈസംഘത്തിന്റെ ആസ്ഥാനം. തൊൽകാപ്പിയാർ, അഗസ്ത്യർ എന്നിവർ ഈ സംഘത്തിലെ പ്രമുഖരാണ്.

ഉത്തരേന്ത്യയിൽ വിക്രമാദിത്യപദവി നേടിയ പല ചക്രവർത്തിമാരിൽ ഒടുവിലത്തെ മഹാനായിരുന്നു ബുധഗുപ്തവിക്രമാദിത്യഹർഷൻ. അദ്ദേഹത്തിലന്റെ ഭരണകാലത്ത് (ക്രി.വ. 443-506) ജീവിച്ചിരുന്ന നവരത്നങ്ങൾ എന്നറിയപ്പെടുന്ന പണ്ഡിത സദസ്സിനെ അനുകരിച്ചായിരിക്കണം കാഞ്ചിയിലും, പിന്നീട് പാണ്ഡ്യ, ചേര, ചോഴ തലസ്ഥാനങ്ങളിലും സാഹിത്യ സഭകൾ സ്ഥാപിക്കപ്പെട്ടത്. ബുധഗുപ്തന്റെ വിക്രമാദിത്യ സദസ്സും ദക്ഷിണേന്ത്യൻ സദസ്സുകൾക്കും തമ്മിൽ ഗാഢബന്ധം നിലനിന്നിരുന്നതായി കാണുന്നുണ്ട്. നാടൻ ഭാഷയായിരുന്ന തമിഴിനേയും സംസ്കൃതത്തേയും ഈ സഭകൾ ഒന്നുപോലെ പരിപോഷിപ്പിച്ചു. ആ വിജ്ഞാന സദസ്സുകൾക്ക് തൊകൈ, അവൈ, കുഴു, എന്നീ തനി തമിഴ്നാമങ്ങൾ നൽകാതെ സംഘം എന്ന സംസ്കൃത സംജ്ഞ നൽകിയത് മേൽ‌പറഞ്ഞ ബന്ധത്തേയും അന്ന് നിലവിലിരുന്ന ബുദ്ധമതത്തിന്റെ സ്വാധീനത്തേയും സൂചിപ്പിക്കുന്നു.

വേഷവിധാനങ്ങൾ[തിരുത്തുക]

 • സ്ത്രീവേഷം

പെൺകുട്ടികൾ സാധാരണയായി ‘തഴയുട’ ധരിച്ചിരുന്നു. നൊച്ചിപ്പൂക്കളും ആമ്പൽ പൂക്കളും കോർത്തിണക്കി അരയിൽ ധരിച്ചിരുന്ന ഒരു തരം പൂവാടയാണിത്. ഇരുളർ, മലയർ, വേടർ, വേട്ടുവർ, എന്നീ മലവർഗ്ഗ സമുദായങ്ങളിലെ സ്ത്രീകൾ ഇലകൾ കൂട്ടിക്കെട്ടിയ വസ്ത്രങ്ങൾ ധരിച്ചിരുന്നു. വിവാഹം കഴിഞ്ഞ സ്ത്രീകൾ സംഘകാലത്ത് പരുത്തികൊണ്ടോ പട്ടുകൊണ്ടോ ഉള്ള വസ്ത്രങ്ങളാൺ ധരിച്ചിരുന്നത്. ചിലമ്പ്, പൂമാല, മുത്തുമാല, പുലിപ്പൽ താലി, വള, തോട മുതലായ ഭൂഷണങ്ങളും ധരിച്ചിരുന്നു. തലയിൽ അവർ ധാരാളം പൂക്കൾ ചൂടിയിരുന്നു.

 • പുരുഷവേഷം

പുരുഷന്മാർ മാറിൽ ചന്ദനം പൂശിയിരുന്നു. പരുത്തികൊണ്ടും പട്ടുകൊണ്ടും ഉള്ള വസ്ത്രങ്ങൾ അവർ ധരിച്ചിരുന്നു. പട്ടുവസ്ത്രങ്ങൾ നേർമയും മിനുസവും ആയിരുന്നു. വെളുപ്പിച്ച ശുഭവസ്ത്രം ധരിക്കാൻ നമ്മുടെ പൂർവികന്മാർ ശ്രദ്ധാലുക്കളായിരുന്നു.

തുമ്പപ്പൂമാല ചൂടിയാൺ പുരുഷന്മാർ യുദ്ധത്തിൻ പോയിരുന്നത്. നീലനിറമുള്ള കച്ചയും പൂവേല ചെയ്ത ആടയും മയില്പീലി കോർത്ത മാലയും ആയിരുന്നു പോർമറവരുടെ യുദ്ധവേഷം.വെച്ചിമാലയും വേങ്ങാപ്പൂവും പുരുഷന്മാർ തലയിൽ ചൂടാറുണ്ടായിരുന്നു.

സംഘ സാഹിത്യം[തിരുത്തുക]

തമിഴ് സാഹിത്യം
സംഘകാല സാഹിത്യം
അഗത്തിയം തൊൽകാപ്പിയം
പതിനെൺമേൽ‍കണക്ക്
എട്ടുത്തൊകൈ
അയ്ങ്കുറുനൂറ് അകനാനൂറ്
പുറനാനൂറ് കലിത്തൊകൈ
കുറുന്തൊകൈ നറ്റിണൈ
പരിപാടൽ പതിറ്റുപത്ത്‌
പത്തുപ്പാട്ട്
തിരുമുരുകാറ്റുപ്പടൈ കുറിഞ്ചിപ്പാട്ട്
മലൈപടുകടാം മധുരൈക്കാഞ്ചി
മുല്ലൈപ്പാട്ട് നെടുനൽവാടൈ
പട്ടിനപ്പാലൈ പെരുമ്പാണാറ്റുപ്പടൈ
പൊരുനരാറ്റുപ്പടൈ ചിരുപാണാറ്റുപ്പടൈ
പതിനെണ്‌ കീഴ്കണക്ക്
നാലടിയാർ നാന്മണിക്കടികൈ
ഇന്നാ നാറ്പത് ഇനിയവൈ നാറ്പത്
കാർ നാർപത് കളവഴി നാർപത്
അയ്ന്തിണൈ അയ്മ്പത് തിണൈമൊഴി അയ്മ്പത്
അയ്ന്തിണൈ എഴുപത് തിണൈമാലൈ നൂറ്റൈമ്പത്
തിരുക്കുറൾ തിരികടുകം
ആച്ചാരക്കോവൈ പഴമൊഴി നാനൂറു
ചിറുപ്പഞ്ചമുലം മുതുമൊഴിക്കാഞ്ചി
ഏലാതി കൈന്നിലൈ
തമിഴർ
സംഘം സംഘം ഭൂപ്രകൃതി
സംഘകാലത്തെ തമിഴ് ചരിത്രം തമിഴ് സാഹിത്യം
പ്രാചീന തമിഴ് സംഗീതം സംഘകാല സമൂഹം
edit
പ്രധാന ലേഖനം: സംഘസാഹിത്യം

ചിട്ടയോടെ അടുക്കി അവതരിക്കപ്പെട്ടിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലും പാട്ടുകളിലുമായി സംഘ സാഹിത്യം പരന്നുകിടക്കുന്നു.[4] സംഘസാഹിത്യം എന്ന പേരിൽ പൊതുവേ അറിയപ്പെടുന്ന കൃതികൾ തമിഴരുടേതാണ്‌ എന്നൊരു അഭിപ്രായം പല സാഹിത്യകാരന്മാരും ഉന്നയിച്ചിട്ടുണ്ടെങ്കിലും അത് കേരളീയരുടേതും കൂടെയാണ്‌ എന്ന നിലപാടിനാണ്‌ കൂടുതൽ സമ്മതിയുള്ളത്. കേരളീയരുടെ സാഹിത്യപാരമ്പര്യത്തിന്റെ സുപ്രധാന ഭാഗമാണ്‌ ഈ സാഹിത്യം. എട്ടു തൊകൈ(anthology) എന്നറിയപ്പെടുന്ന സമാഹാരത്തിന്റെ ഉള്ളടക്കം താഴെ പറയുന്നവയാണ്‌ (വരികളുടെ എണ്ണം ബ്രാക്കറ്റിൽ).

ഇതു കൂടാതെ പത്തുപാട്ട് എന്നറിയപ്പെടുന്ന ലഘുഗ്രാമ കാവ്യങ്ങളുമുണ്ട്. ഇവ താഴെ പറയുന്നവയാണ് എഴുതിയ കവികളും ഈരടികളുടെ എണ്ണവും കൂടെ ചേർത്തിരിക്കുന്നു.

 1. തിരുമുരുകറ്റുപ്പടൈ. (திருமுருகாற்றுப்படை) (എഴുതിയത്- നക്കീരർ) (317)
 2. പൊറുനാർ ആറ്റുപ്പടൈ (பொருநர் ஆற்றுப்படை) (317)
 3. ശിറുപ്പനാറ്റുപ്പടൈ (சிறுபாணாற்றுப்படை) (എഴുതിയത് -നല്ലൂർ നത്തനാറ്) (269)
 4. പെരുമ്പാണാറ്റുപ്പടൈ (பெரும்பாணாற்றுப்படை) (എഴുതിയത്-കടിയാളൂർ ഉരുത്തിരങ്കണ്ണനാർ) (248)
 5. മുല്ലൈ പാട്ടു (முல்லைப்பாட்டு) (എഴുതിയത്-നപ്പൂതനാർ) (103)
 6. മഥുരൈ കാഞ്ചി( மதுரைக்காஞ்சி) (എഴുതിയത്മാങ്കുടി മരുതനാർ ) (782)
 7. നെടുംനൽവാടൈ (நெடுநல்வாடை) (എഴുതിയത്- നക്കീരർ), (188)
 8. കുറിഞ്ചിപ്പാട്ടു ( குறிஞ்சிப்பாட்டு) (എഴുതിയത്-കപിലാർ) (261)
 9. പട്ടിണപാലൈ (பட்டினப் பாலை) (എഴുതിയത്-കടിയാളൂർ ഉരുത്തിരങ്കണ്ണനാർ) (301)
 10. മലൈപ്പടുകടാം (மலைப்படுகடாம்) (ഹിരണ്യമുട്ടത്തു പെരുംകുന്രൂർപെരുംകെഞ്ചിനാർ (583)

സംഘകാലത്തെ ഗ്രാമീണജീവിതം[തിരുത്തുക]

സംഘകാലത്ത് ഗ്രാമങ്ങളിലെ ജനങ്ങളിൽ പൊതുവേ മൂന്നു വിഭാഗങ്ങളുണ്ടായിരുന്നു. വൻ ഭൂവുടമകൾ വെള്ളാളർ എന്നും, ചെറുകിട കൃഷിക്കാർ ഉഴവർ എന്നും, ഭൂരഹിതരായ തൊഴിലാളികൾ കടൈശിയാർ എന്നും അറിയപ്പെട്ടിരുന്നു.[1].

അവലംബം[തിരുത്തുക]

 1. 1.0 1.1 "CHAPTER 9 VITAL VILLAGES, THRIVING TOWNS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 88–89. ISBN 8174504931. Cite has empty unknown parameter: |coauthors= (help)
 2. http://www.tamilnation.org/literature/krishnamurti/02sangam.htm
 3. http://godseye.com/wiki/index.php?title=Sangam
 4. ഡോ.കെ.എം. ജോർജ്ജ്.ആമുഖം, അകനാനൂറ് വാല്യം ഒന്ന്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി. തൃശൂർ

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംഘകാലം&oldid=3666036" എന്ന താളിൽനിന്ന് ശേഖരിച്ചത്