അറബനമുട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉത്തരകേരളത്തിലെ മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു പുരാതന ഒരനുഷ്ഠാനകലാരൂപമാണ് അറബനമുട്ട്[1]. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഏറെ പ്രചാരമുള്ള ഈ കലാരൂപം മത്സരവേദികളിലും അവതരിപ്പിച്ചുവരുന്നു. "അറബന" എന്ന വാദ്യോപകരണം കൈ കൊണ്ട് മുട്ടിയാണ് കളിക്കുന്നത്. റാത്തിബുകൾക്ക് താളപ്രയോഗത്തിനാണ് അറബന ഉപയോഗിക്കുന്നത്.

അറബനമുട്ട്

അറബനയുടെ നിർമ്മാണം[തിരുത്തുക]

മരച്ചട്ട കൊണ്ടാണ് അറബന നിർമ്മിക്കുന്നത്. മരച്ചട്ടക്ക് ഒന്നര ചാണെങ്കിലും വിസ്താരമുണ്ടാകണം. അഞ്ച് ഇഞ്ചോളം വീതിയും കാണും. തോലു കൊണ്ടാണ് മരച്ചട്ട പൊതിയുന്നത്. ആട്ടിൻതോലോ മൂരിക്കുട്ടന്റെ തോലോ ഇതിന് ഉപയോഗിക്കും. പിത്തളവാറ് കൊണ്ട് കിലുക്കങ്ങളും കെട്ടും.

ഇതുംകാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. SAKKEER HUSSIAN.E.M. ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS (PDF). p. 41. ശേഖരിച്ചത് 4 നവംബർ 2019.
"https://ml.wikipedia.org/w/index.php?title=അറബനമുട്ട്&oldid=3242499" എന്ന താളിൽനിന്ന് ശേഖരിച്ചത്